Movie
-
‘അരിക്കൊമ്പന്‍റെ’ ചിത്രീകരണം ഒക്ടോബറിൽ; പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയിലെ സിഗിരിയയിലും ഇടുക്കി ചിന്നക്കനാലിലും
ടൈറ്റിൽ പ്രഖ്യാപിച്ച സമയത്ത് തന്നെ പ്രേക്ഷകരിൽ വലിയ കൗതുകം സൃഷ്ടിച്ച ചിത്രമാണ് അരിക്കൊമ്പൻ. സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയിലെ സിഗിരിയ ആണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും. ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ചിത്രത്തിനെക്കുറിച്ച് സംവിധായകൻ സാജിദ് യഹിയയുടെ വാക്കുകൾ ഇങ്ങനെ- “പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ച് ആനകളുടെ കഥകളും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും ‘അരിക്കൊമ്പൻ’ എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. 2018 പോലെ ഒരു സിനിമയ്ക്ക്…
Read More » -
തിയറ്ററുകളിൽ തിരക്കൊഴിയാതെ പൊന്നിയില്‍ സെല്‍വന്‍ രണ്ടാം ഭാഗവും; ‘പിഎസ് 2’ 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്
ബിഗ് ബജറ്റ് ചിത്രങ്ങളുടെ സീക്വലുകൾ തെന്നിന്ത്യൻ സിനിമയിൽ ഇന്ന് പുതുമയല്ല. ബാഹുബലിയിൽ നിന്ന് ആരംക്ഭിച്ച വിജയകഥകൾ ഇപ്പോൾ പൊന്നിയിൽ സെൽവൻ 2 ൽ എത്തിനിൽക്കുന്നു. ഏപ്രിൽ 28 ന് ലോകമെമ്പാടും തിയറ്ററുകളിലെത്തിയ ചിത്രം 10 ദിവസം പൂർത്തിയാക്കി കഴിഞ്ഞു. വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിൻറെ രണ്ടാം ഭാഗം ആയതിനാൽത്തന്നെ വൻ പ്രീ റിലീസ് ഹൈപ്പ് ഉയർത്തിയ ചിത്രമായിരുന്നു പി എസ് 2. മികച്ച ഇനിഷ്യൽ നേടിയിരുന്ന ചിത്രത്തിൻറെ 10 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തെത്തിയിട്ടുണ്ട്. തമിഴ്‍നാട്ടിൽ നിന്ന് മാത്രം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചുകഴിഞ്ഞു പി എസ് 2. എന്നാൽ വിദേശ മാർക്കറ്റുകളിൽ നിന്ന് അതിലുമധികം നേടിയിട്ടുണ്ട് ചിത്രം. പ്രമുഖ ട്രാക്കർമാരായ ലെറ്റ്സ് സിനിമയുടെ കണക്ക് പ്രകാരം 118.60 കോടിയാണ് വിദേശ മാർക്കറ്റുകളിൽ നിന്നുള്ള ചിത്രത്തിന്റെ ആകെ നേട്ടം. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ 10 ദിനങ്ങളിൽ ചിത്രം ആകെ നേടിയ ഗ്രോസ്…
Read More » -
വിവാദത്തിനിടെ ‘വിലക്ക് സ്റ്റാര്‍’! സോഹന്‍ സീനുലാലിന്റെ ‘ഡാന്‍സ് പാര്‍ട്ടി’യില്‍ ജോയിന്‍ ചെയ്ത് ശ്രീനാഥ് ഭാസി
സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ കൊച്ചിയില്‍ ആരംഭിച്ചിരുന്നു. മലയാള സിനിമയിലേക്ക് ഓള്‍ഗ പ്രൊഡക്ഷന്‍സ് എന്ന പുതു പ്രൊഡക്ഷന്‍ ബാനറിന് ഡാന്‍സ് പാര്‍ട്ടിയിലൂടെ തുടക്കമിടുകയാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ് ഓള്‍ഗ പ്രൊഡക്ഷന്‍സിനെ നയിക്കുന്നത്. ഈ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മെയ് രണ്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ വടുതലസെന്റ് ആന്റണീസ്’ ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ ശ്രീനാഥ് ഭാസി ജോയിന്‍ ചെയ്തിരിക്കുകയാണ്. പ്രൊഡ്യൂസര്‍ അസോസിയേഷന്റെ നിസ്സഹകരണ വിവാദങ്ങള്‍ക്ക് ശേഷം ശ്രീനാഥ് ഭാസി ആദ്യമായി അഭിനയിക്കുന്ന സിനിമ എന്നതാണ് ചര്‍ച്ചകള്‍ക്ക് ആധാരം. ബിനു കുര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സോഹന്‍ തന്നെയാണ്. ഫുക്രു, ജൂഡ് ആന്തണി ജോസഫ്, സാജു നവോദയ, ലെന, പ്രയാഗാ മാര്‍ട്ടിന്‍, ശ്രദ്ധ ഗോകുല്‍, ജോളി ചിറയത്ത്, പ്രീതി,…
Read More » -
ജയനും സുകുമാരനും ജ്യേഷ്ഠാനുജന്മാരായി അഭിനയിച്ച എ.ബി രാജിന്റെ ‘അഗ്നിശരം’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 42 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എ ബി രാജ് നിർമ്മാണവും രചനയും സംവിധാനവും നിർവ്വഹിച്ച് ജയൻ നായകനായ ‘അഗ്നിശരം’ പ്രദർശനത്തിനെത്തിയിട്ട് 42 വർഷം. ജയന്റെ മരണശേഷം 1981 മെയ് 8 നായിരുന്നു റിലീസ്. ബാല്യത്തിൽ പരസ്പരം കാണാതെ വലുതാവുമ്പോൾ അവിചാരിതമായി കണ്ടുമുട്ടുന്ന സഹോദരങ്ങളായി ജയനും സുകുമാരനും വേഷമിട്ടു. പ്രതാപചന്ദ്രൻ ജ്യേഷ്ഠനും ജോസ്പ്രകാശ് അനുജനുമാണ്. ജ്യേഷ്ഠൻ മരിച്ചതോടെ സ്വത്ത് തട്ടിയെടുക്കാൻ ചേട്ടത്തിയെയും (കവിയൂർ പൊന്നമ്മ) മകനെയും (ജയൻ) കൊല ചെയ്യാനായിരുന്നു അനുജൻ ഗോപാലന്റെ പദ്ധതി. പക്ഷെ ചേട്ടത്തിയും മകനും ഓടി രക്ഷപെട്ടു. ഓട്ടത്തിനിടയിൽ അമ്മയും മകനും രണ്ടിടത്തായിപ്പോയി. ഗർഭിണിയായിരുന്ന ചേട്ടത്തി ഒരു കുഞ്ഞിനെ പ്രസവിച്ചു (സുകുമാരൻ). പിന്നീട് നടക്കുന്ന നാടകീയ രംഗങ്ങൾക്കിടയിൽ അമ്മയും സഹോദരങ്ങളും ആളറിയാതെ കണ്ടുമുട്ടുന്നുണ്ട്. വില്ലൻ ഗോപാലൻ സ്വന്തം ഭാര്യയെ കൊല്ലാൻ ശ്രമിച്ചയാളാണ്. ഭീഷണിയായ ജയനെ ജീവനോടെ കത്തിക്കാനായിരുന്നു ഗോപാലന്റെ ശ്രമം. അധർമ്മത്തിനെതിരെ ‘അഗ്നിശരം’ പോലെ ഉയർന്ന ജയൻ ജോസ്പ്രകാശിന്റെ കഥ കഴിച്ചതോടെ അയാളുടെ കാര്യത്തിലും തീരുമാനമായി. ശ്രീകുമാരൻ…
Read More » -
ഒമർ ലുലു ബിഗ്ബോസ് വീട്ടിൽ നിന്നും ഗെറ്റ് ഔട്ട് ഹൗസ്!
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സംവിധായകൻ ഒമർ ലുലു ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തായി.മൂന്നാഴ്ചയാണ് ഒമർ ബിഗ്ബോസ് വീട്ടിൽ തുടർന്നത്. കഴിഞ്ഞ തവണയും ഒമർ നോമിനേഷനിൽ എത്തിയിരുന്നു. ശ്രുതി, റെനീഷ, സെറീന, ശോഭ, ഒമർ ലുലു, ജുനൈസ്, ഷിജു എന്നിവരാണ് എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. അതിൽ ഷിജുവിനെ കഴിഞ്ഞ ദിവസം തന്നെ മോഹൻലാൽ സെയ്ഫാണെന്ന് അറിയിച്ചിരുന്നു. ഇത്തവണ ആദ്യം തന്നെ ശ്രുതി സെയ്ഫാണ് എന്ന് മോഹൻലാൽ അറിയിച്ചു. അതിന് പിന്നാലെ ശോഭ സെയ്ഫാണ് എന്ന് മോഹൻലാൽ അറിയിച്ചു. പിന്നീട് റെനീഷയും സെയ്ഫാണെന്ന് മോഹൻലാൽ അറിയിച്ചു. പിന്നീട് സെറീനയും, ഒമറും, ജുനൈസും ആണ് അവശേഷിച്ചത്. ഇവർക്ക് ഒരോരുത്തർക്കും ഒരോ കുക്കീസ് നൽകി. അത് സാഗറും, ശോഭയും, റെനീഷയും പൊളിച്ച് നോക്കി. പിന്നീട് ആരാണ് പുറത്താണ് പോകുക എന്ന് മോഹൻലാൽ വീട്ടിലുള്ളവരോട് ചോദിച്ചു. കൂടുതൽപ്പേർ ഒമറിൻറെ പേരാണ് പറഞ്ഞത് രണ്ടാം സ്ഥാനത്ത് ജുനൈസും. ഒടുവിൽ ശോഭ അത് വെളിപ്പെടുത്തി ഒമറിൻറെ…
Read More » -
മലയാളിക്ക് ഉറക്കമില്ലാരാവുകൾ സമ്മാനിച്ച പ്രളയദുരന്തത്തിന്റെ വൈകാരിക ചലച്ചിത്രാവിഷ്ക്കാരം, പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമാനുഭവം- 2018
ജിതേഷ് മംഗലത്ത് ‘ഓരോരുത്തരും നായകരാണ്’ എന്ന ടാഗ് ലൈനിനോട് അങ്ങേയറ്റം നീതി പുലർത്തിയ മറ്റൊരു മലയാളസിനിമ ഈയടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ല. ഒരു സർവൈവൽ ത്രില്ലറിന്റെ ടെംപ്ലേറ്റ് പിന്തുടരുമ്പോഴും, ഫിലിമിന്റെ ടോൺ സെറ്റ് ചെയ്യുന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ മുഴുവൻ കാണുന്നവനെ ഇമോഷണലി ഹുക്ക് ചെയ്യുന്ന ഒന്നാന്തരം സിനിമാറ്റിക് എക്സ്പീരിയൻസാണ് 2018 എന്ന ചിത്രം. ഒരു സർവൈവൽ ത്രില്ലറിനെ സംബന്ധിച്ചിടത്തോളം കാണിക്ക് റീലിൽ നടക്കുന്നതിനോട് വൈകാരികമായി ഒരു കണക്ഷൻ സൃഷ്ടിക്കപ്പെടുക എന്നതാണ് പരമപ്രധാനം. 2018ലെ വെള്ളപ്പൊക്കത്തോളം മലയാളിയുടെ വൈകാരികതയുമായി ഇത്രമേൽ സമഗ്രമായി കണക്ഷൻ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സംഭവം സമീപകാലത്തൊന്നുമുണ്ടായിക്കാണില്ല. യൂട്യൂബിലെ ഫൂട്ടേജുകളോ, പത്രങ്ങളുടെ ആർക്കൈവ്ഡ് ന്യൂസ് ഹെഡ്ലൈൻ ബ്ലോക്കുകളോ പോലും മലയാളിയെ ആ ദുരന്തത്തിന്റെ ഓർമ്മകളിലേക്ക് എളുപ്പം കൂട്ടിക്കൊണ്ടുപോകും. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോ മലയാളിയും ആ പ്രളയവുമായി അങ്ങേയറ്റം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അത്തരമൊരു കംഫർട്ട് ജൂഡ് ആന്തണി ജോസഫിന് ലഭിച്ചിട്ടുണ്ടെങ്കിലും, അങ്ങനെയൊരു ദുരന്തത്തെ -സിനിമാറ്റിക്കലിയാണെങ്കിൽ പോലും- ചിത്രീകരിക്കുന്നതിൽ എന്തെങ്കിലും പാളിച്ച…
Read More » -
പത്‌മരാജന്റെ തിരക്കഥയിൽ മോഹൻ സംവിധാനം ചെയ്‌ത, ഇടവേള ബാബുവിന്റെ ആദ്യചിത്രം ‘ഇടവേള’ റിലീസ് ചെയ്തിട്ട് ഇന്ന് 41 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പത്‌മരാജന്റെ രചനയിൽ മോഹൻ സംവിധാനം ചെയ്‌ത ‘ഇടവേള’യ്‌ക്ക് 41 വർഷപ്പഴക്കം. ഇടവേള ബാബുവിന്റെ ആദ്യചിത്രം. 1982 മെയ് 7 നാണ് റിലീസ്. യൗവ്വനാരംഭത്തിലെ കുസൃതികളും സാഹസികതകളും അവയിൽ പതിയിരിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളുമാണ് വിഷയം. പത്ത് ദിവസമെങ്കിലും ഫ്രീ ആയി കഴിഞ്ഞ് മരിച്ചാലും കുഴപ്പമില്ലെന്ന് കരുതുന്ന കോളജ് കുമാരന്മാരായ നാൽവർ സംഘം. തോമസുകുട്ടിയും (അശോകൻ), രവിയും (ഇടവേള ബാബു) ആണ് പ്രധാനികൾ. സിഗരറ്റുവലി, മദ്യപാനം, നീലച്ചിത്രം കാണൽ തുടങ്ങിയ കലാപരിപാടികളുമായി നീങ്ങുന്ന അവരുടെ ജീവിതം പൊടുന്നനെയാണ് കീഴ്മേൽ മറിഞ്ഞത്. എൻസിസി ക്യാംപിനെന്ന് പറഞ്ഞ് നാലുപേരും മൂന്നാറിന് പോകുന്നു. കള്ളപ്പേരിൽ ഹോട്ടലിൽ താമസിക്കുന്നു. അവിടെ കണ്ടുമുട്ടിയ മാളു എന്ന ഒരു പെൺകുട്ടിയുമായി (നളിനി) ചങ്ങാത്തം സ്ഥാപിച്ചു. മാളു രവിയോട് കാട്ടുന്ന അനുഭാവം ലീഡറായ തോമസുകുട്ടിക്ക് സഹിക്കുന്നില്ല. പുഴയുടെ തീരത്ത് ഫോട്ടോ എടുത്ത് സല്ലപിച്ച് നടന്ന രവി-മാളുമാരെ പിൻതുടരുന്നു മറ്റ് മൂന്ന് പേർ. തോമസുകുട്ടി…
Read More » -
ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുന്നു; സാമന്തയുമായുള്ള ഡൈവോഴ്സിനെക്കുറിച്ച് നാഗ ചൈതന്യ
സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ നാഗ ചൈതന്യ. തൻറെ പുതിയ ചിത്രമായ കസ്റ്റഡിയുടെ പ്രമോഷൻ പരിപാടിക്കിടെ ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനം സംബന്ധിച്ച് നാഗ ചൈതന്യ പ്രതികരിച്ചത്. “ഞങ്ങൾ വേർപിരിഞ്ഞിട്ട് രണ്ട് വർഷത്തിലേറെയായി, ഞങ്ങൾ കോടതി വഴി വിവാഹമോചനം നേടിയിട്ട് ഒരു വർഷമായി. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുകയാണ്. എൻറെ ജീവിതത്തിന്റെ ആ ഘട്ടത്തിനെക്കുറിച്ച് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ” നാഗ ചൈതന്യ പറഞ്ഞു. “സാമന്ത സ്നേഹമുള്ള വ്യക്തിയാണ്, അവൾ എല്ലാ സന്തോഷത്തിനും അർഹയാണ്. അത് മാത്രമാണ്. എന്നാൽ ഞങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് ചില മാധ്യമങ്ങൾ ഊഹിച്ച് പറയുകയാണ്. ഇത് പൊതുസമൂഹത്തിൽ ഞങ്ങളുടെ പരസ്പര ബഹുമാനത്തെ ഒരിക്കലും നന്നായി കാണിക്കുന്നില്ല. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്.” മജിലി, യെ മായ ചെയ്‌സാവേ, ഓട്ടോനഗർ സൂര്യ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ നാഗ ചൈതന്യയും സാമന്തയും 2017ലാണ് വിവാഹിതരായി. 2021 ഒക്ടോബറിൽ സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങൾ…
Read More » -
കിംഗ് ഖാന്റെ ‘ജവാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തിൽ എസ്.ആർ.കെ. ആരാധകര്‍
ബോളിവുഡിനെ തകർച്ചയിൽ നിന്ന് രക്ഷിച്ച ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം താൻ നായകനായെത്തിയ ചിത്രം ഇത്ര വലിയ വിജയം നേടിയത് ഷാരൂഖ് ഖാനും വ്യക്തിപരമായി ആഘോഷിക്കാനുള്ള കാരണമായിരുന്നു. ഇപ്പോഴിതാ പഠാന് ശേഷം അദ്ദേഹം നായകനാവുന്ന അടുത്ത ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷൻ എൻറർടെയ്നർ ചിത്രം ജവാൻ ആണ് അത്. നേരത്തെ പ്രഖ്യാപിച്ചിരുന്നചിത്രത്തിൻറെ റിലീസ് തീയതി മാറ്റിയിരുന്നു. പുതിയ തീയതിയെക്കുറിച്ച് ഊഹാപോഹങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ തീയതി ഒഫിഷ്യൽ ആക്കിയിരിക്കുകയാണ് അണിയറക്കാർ. സെപ്റ്റംബർ 7 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ഉണ്ടാവും. ജൂൺ 2 ആണ് ചിത്രത്തിൻറെ ആദ്യം പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. ഈ തീയതി മാറ്റിയെന്നും പകരം ഓഗസ്റ്റ് 25 ന് ചിത്രം എത്തുമെന്നും റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ അണിയറക്കാരിൽ നിന്നു തന്നെ പ്രഖ്യാപനം എത്തിയതോടെ ആരാധകർക്കിടയിൽ ഇത് സംബന്ധിച്ചുള്ള സംശയങ്ങൾ അവസാനിച്ചിരിക്കുകയാണ്. #Jawan #7thSeptember2023…
Read More » -
”എടാ അരിക്കൊമ്പാ നിന്നെ സിനിമേലെടുത്ത്!” കറുമ്പന്റെ കുറുമ്പ് വെള്ളത്തിരയിലേക്ക്
നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാര്‍പ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു.ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സുഹൈല്‍ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. കേരളത്തില്‍ ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോള്‍ ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ അരിക്കൊമ്പന്റെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോള്‍ മലയാള സിനിമയില്‍ പുതിയ ഒരദ്ധ്യായം രചിക്കപ്പെടുന്നു. എന്‍. എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവര്‍ത്തകര്‍ ഷാരോണ്‍ ശ്രീനിവാസ്, പ്രിയദര്‍ശിനി,അമല്‍ മനോജ്, പ്രകാശ് അലക്സ് , വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, അനീസ് നാടോടി,…
Read More »