LIFEMovie

ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗൺസ് ആൻഡ് ഗുലാബ്സ്‍’ ഓഗസ്‍റ്റ് 18 മുതൽ നെറ്റ്‍ഫ്ലിക്സിൽ

ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസാണ് ‘ഗൺസ് ആൻഡ് ഗുലാബ്സ്‍’. രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയുമാണ് സംവിധാനം നിർവഹിക്കുന്നത്. ‘ഗൺസ് ആൻഡ് ഗുലാബ്‍സി’ന്റെ സ്‍ട്രീമിംഗ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. സീരീസ് നെറ്റ്‍ഫ്ലിക്സിൽ ഓഗസ്‍റ്റ് 18 സ്‍ട്രീമിംഗ് ആരംഭിക്കും. കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലാണ് സിരീസാണ് ഇത്. രാജ്‍കുമാർ റാവു, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, സതീഷ് കൌശിക്, വിപിൻ ശർമ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്‍തിരിക്കുന്നത്. പങ്കജ് കുമാറാണ് ഛായാഗ്രഹണം. തൊണ്ണൂറുകൾ പശ്ചാത്തലമാക്കുന്ന ദുൽഖിറിന്റെ സിരീസിൻറെ കഥ ഒരുക്കിയിരിക്കുന്നത്രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയോടുമൊപ്പം സുമൻ കുമാർ കൂടി ചേർന്നാണ്.

ദുൽഖർ നായകനായി വേഷിടുന്ന പുതിയ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയുടെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് നേടിയിരിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ആർ ബൽകി സംവിധാനം ചെയ്‍ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ആർ ബൽകിയുടെ തന്നെ രചനയിൽ എത്തിയ ചിത്രമാണ് ഇത്.

Signature-ad

വിശാൽ സിൻഹ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയൻ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെൻ, റിഷി വിർമാനി എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികൾ സ്വാനന്ദ് കിർകിറെ, വസ്‍ത്രാലങ്കാരം അയ്ഷ മർച്ചൻറ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിൻഡെ, ആർ ബൽകി, രാകേഷ് ജുൻജുൻവാല എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരുന്നത്.

Back to top button
error: