Movie
-
എന്താണ് ഡോങ്കി അല്ലെങ്കില്‍ ഡങ്കി റൂട്ട്?
ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രം ‘ഡങ്കി’ ഡിസംബര്‍ 21ന് ആണ് തീയേറ്ററില്‍ എത്തിയത്.നിയമവിരുദ്ധമായി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഡോങ്കി റൂട്ടിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. യുകെ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്ക് കടക്കാൻ ആളുകള്‍ തിരഞ്ഞെടുക്കുന്ന ഈ ഡോങ്കി റൂട്ട് ഏറെ സാഹസം നിറഞ്ഞതാണ്. സിനിമയില്‍ പറയുന്ന ഡോങ്കി റൂട്ടിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ യുവാക്കളാണ് വിദേശത്തേക്ക് കടക്കാൻ ഡങ്കി റൂട്ട് കൂടുതലായും തിരഞ്ഞെടുക്കുന്നത്. പുഴകള്‍ നീന്തിക്കടന്നും കാടുകള്‍ താണ്ടിയും ജീവൻ പണയം വച്ച് വേണം ഡങ്കി റൂട്ടിലൂടെ യാത്ര ചെയ്യാൻ. ചിലപ്പോള്‍ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരും. ചിലപ്പോള്‍ വഴിയില്‍ തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാൻ കഴിയാതെ വീണുപോകുന്നവരും കൂടുതലാണ്. കഴുതയുടെ പ്രാദേശിക ഉച്ചാരണമായ ‘ഡങ്കി’ ഒരു പഞ്ചാബി ഭാഷയില്‍ നിന്നാണ് ഉത്ഭവിച്ചത്, അതിനര്‍ത്ഥം ‘ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര’ എന്നാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും സാഹസികമായ ഇമിഗ്രേഷൻ റൂട്ട് എന്ന്…
Read More » -
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് ആര് ?
നേരിലൂടെ മലയാളത്തിന്റെ മോഹൻലാൽ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇനി മലൈക്കോട്ടൈ വാലിബനിലാണ് പ്രതീക്ഷ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നതിനാൽ വൻ ഹൈപ്പാണ് ലഭിക്കുന്നതും. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഒടിടി റൈറ്റ്‍സ് സംബന്ധിച്ചാണ് പുതിയ അപ്‍ഡേറ്റ്. മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാർ ആണെന്നുമാണ് ശ്രീധർ പിള്ളയുടെ റിപ്പോർട്ട്. ഒടിടി റിലീസ് എപ്പോഴായിരിക്കും എന്നതിൽ വ്യക്തതയില്ല. മലൈക്കോട്ടെ വാലിബൻ ജനുവരി 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നായകൻ മോഹൻലാലിന് മലൈക്കോട്ടൈ വാലിബൻ സിനിമയിൽ വലിയ പ്രതീക്ഷകളാണ്. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസർ റിലീസ് ചെയ്‍തപ്പോൾ മോഹൻലാൽ അഭിപ്രായപ്പെട്ടത്. മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ…
Read More » -
സിനിമാ പ്രമോഷനിടെ നിര്‍മാതാവുമായി വഴക്കിട്ട് ധര്‍മജന്‍; ഞങ്ങള്‍ക്കൊക്കെ പുല്ല് വിലയാണോ എന്ന് നടന്‍
സിനിമാ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മാറി നില്‍ക്കുന്നത് പലപ്പോഴും വിവാദങ്ങളില്‍ എത്തിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലും കാണുന്നത്. എന്നാല്‍ നയന്‍താര, അജിത്ത് തുടങ്ങിയ സെലിബ്രിറ്റികള്‍ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന് പറയും. യാതൊരു മുന്നറിയിപ്പും തരാതെ, പ്രമോഷനില്‍ നിന്നും മാറി നില്‍ക്കുന്നവരുമുണ്ട്. അത്തരമൊരു പ്രശ്നമാണ് ഇപ്പോള്‍ മലയാളത്തില്‍ ചര്‍ച്ചാവിഷയം. രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. ഇവരെ കൂടാതെ ബിനു അടിമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ പത്രസമ്മളനം കഴിഞ്ഞ ദിവസം നടന്നിരുന്നു. പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തത് എന്ന് ചോദിച്ചപ്പോല്‍, ‘മെയിന്‍ സ്ട്രീം അക്ടേഴ്സ് ആരും വന്നിട്ടില്ല’ എന്ന് നിര്‍മാതാവ് പറഞ്ഞു. അത് ധര്‍മജന് അത്ര രസിച്ചില്ല. ‘അതെന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം…
Read More » -
‘ഒരു കട്ടിൽ ഒരു മുറി:’ രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്. കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു
രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഒരു കട്ടിൽ ഒരു മുറി’ എന്നു നാമകരണം ചെയ്തു. പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ .ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ഒഫീഷ്യൽ പേജിലുടെയാണ് ഇന്നലെ വൈകുന്നേരം പോസ്റ്റർ പ്രകാശനം ചെയ്തത്. ‘റോമാൻ്റിക് കോമഡി ത്രില്ലർ’ (റോം കോം) ജോണറിലുള്ള ചിത്രമാണിത്. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവരും പൂർണ്ണിമാ ഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ, അസീസ് നെടുമങ്ങാട്, മനേഹരി ജോയ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. സംഗീതം- ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം- എൽദോസ് നിരപ്പിൽ. എഡിറ്റിംഗ്- മനോജ് സി.എസ്. കലാ സംവിധാനം- അരുൺകട്ടപ്പന. സപ്ത തരംഗ് ക്രിയേഷൻസ് വിക്രമാദിത്യാ ഫിലിംസ് എന്നിവർ നിർമ്മിക്കുന്ന…
Read More » -
‘ആത്മ നാഥാ കരുണാമായാ …’ വർഷങ്ങൾക്കു ശേഷം യേശുദാസ് ആലപിച്ച ക്രിസ്ത്യൻ ഭക്തി ഗാനം തരംഗമായി
നീണ്ട ഇടവേളക്കുശേഷം യേശുദാസ് ഒരു ക്രിസ്തീയ ഗാനം ആലപിച്ചിരിക്കുന്നു. ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ‘ആത്മ നാഥാ കരുണാമായാ …’ എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് യേശു ദാസ് ഈ ചിത്രത്തിനു വേണ്ടി പാടിയിരിക്കുന്നത്. ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ വൈറലായി മാറി, മുമ്പ് യേശുദാസ് പാടിയ നിരവധി ഭക്തിഗാനങ്ങൾ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. നദി എന്ന ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീമിൻ്റെ ‘നിത്യ വിശുദ്ധമാം കന്യാമറിയമേ… എന്ന ഗാനം ക്രൈസ്തവ ഭവനങ്ങളിലും, ആരാധനാലയങ്ങളിലും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. അങ്ങനെ ഒട്ടനവധി സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങളാണ് യേശുദാസിൻ്റെ അക്കൗണ്ടിലുള്ളത്. സിനിമയിൽ പാട്ടു തന്നെ പല രൂപത്തിലും ന്യൂജൻ അവതരണത്തിലും എത്തി നിൽക്കുമ്പോഴാണ് ഈ ഗാനത്തിന്റെ വരവ്- ഇതിൻ്റെ വിഷ്വലും ഈ ഗാനത്തിന് ഏറെ അനുയോജ്യമാകുന്ന തരത്തിലാണന്ന് വീഡിയോ കാണുമ്പോൾ പ്രേക്ഷകനു മനസ്സിലാക്കാനാവും. ശ്രയാ മോഷാൽ ആദ്യമായി…
Read More » -
ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം! നാളെ തിയറ്ററിൽ എത്താനിരിക്കുന്ന മോഹൻലാൽ ചിത്രം നേരിന് ആശംസയുമായി നടൻ മമ്മൂട്ടി
നാളെ തിയറ്ററിൽ എത്താനിരിക്കുന്ന മോഹൻലാൽ ചിത്രം നേരിന് ആശംസയുമായി നടൻ മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസ അറിയിച്ചത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും അദ്ദേഹം പങ്കുവച്ചു. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ‘ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, ഇച്ചാക്കന്റെ ലാലു, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിൻ്റെ ആഴം, ഇവരുടെ പേരിൽ തല്ലു പിടിക്കുന്ന ഫാൻസുകാർ എന്തുകൊണ്ട് ഇവരുടെ സ്നേഹബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നില്ല, അവസാനം സിനിമയിൽ മോഹൻലാലിന് രക്ഷകനായി വരുന്നത് പോലെ റിയൽ ലൈഫിൽ വരെ ഇക്കയുടെ കരുതൽ പ്രമോഷനിലൂടെ, ലാലേട്ടന്റെ ഒരു ഒന്നൊന്നര വരവായിരിക്കും ഇത് ,ലാലേട്ടന്റെ ഇച്ചാക്ക തമ്മിൽ തല്ലുന്ന ഫാൻസ്‌കാർ കാണുന്നില്ലേ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഡിസംബർ…
Read More » -
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം നെറ്റ്ഫ്ലിക്സിലും ആവേശമായി; ശേഷം മൈക്കില്‍ ഫാത്തിമ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍
ഒടിടിയുടെ വരവില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്ന് മോളിവുഡ് ആണ്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് സ്വന്തം സംസ്ഥാനത്തിന് പുറത്ത് റിലീസ് സെന്‍ററുകള്‍ കുറവായ മലയാള ചിത്രങ്ങളെ സംബന്ധിച്ച് വലിയ റീച്ച് ആണ് ഒടിടി സമ്മാനിച്ചത്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമ നേടിയത്. ഇപ്പോഴിതാ ആ നിരയില്‍ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ശേഷം മൈക്കില്‍ ഫാത്തിമ. മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഡിസംബര്‍ 15ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. നവംബര്‍ 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയാണ് നെറ്റ്ഫ്ലിക്സില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം ഒടിടിയില്‍ നേടിക്കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് 10 ഇന്‍ ഇന്ത്യ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ചിത്രം. മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം കടന്നുവരുന്ന ചിത്രത്തില്‍ ഫാത്തിമയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന്…
Read More » -
മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എഴുത്തുകാരന്‍ ദീപക് ഉണ്ണിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സിനിമ 21 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹർജി നാളെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും. ദൃശ്യമുള്‍പ്പെടെയുള്ള ഹിറ്റുകള്‍ ഒരുക്കിയ ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണിത്. സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍…
Read More » -
എന്തുകൊണ്ട് കാതല്‍ തെരഞ്ഞെടുത്തു? മമ്മൂട്ടിയുടെ മറുപടി വെളിപ്പെടുത്തി ജ്യോതിക
മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് കാതല്‍. മികച്ച വിജയമാണ് മമ്മൂട്ടി നായകനായ ചിത്രം നേടിയിരിക്കുന്നത്. സ്വവര്‍ഗ പ്രണയിനിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. എങ്ങനെയാണ് മമ്മൂട്ടി അങ്ങനെ ഒരു കഥാപാത്രം തെരഞ്ഞെടുക്കാന്‍ ധൈര്യപ്പെട്ടത് എന്ന് നടന്റെ ആരാധകരടക്കം സംശയിച്ചിരുന്നു. അതിന് മമ്മൂട്ടി നല്‍കിയ മറുപടി ചിത്രത്തിലെ നായിക ജ്യോതിക വെളിപ്പെടുത്തിയതും ചര്‍ച്ചയാകുകയാണ്. എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തുന്നു. എന്താണ് ഹീറോ എന്ന് ഒരു ചോദ്യവുമായായിരുന്നു എനിക്ക് അദ്ദേഹം മറുപടി നല്‍കിയത്. ആക്ഷനോ പ്രണയിക്കുകയോ ചെയ്യുന്നതല്ല നായകന്‍. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുകയും അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നവനാണ് ഒരു ഹീറോ. യഥാര്‍ഥ ഹീറോ എന്നായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞ മറുപടി എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തെയാണ് അഭിനന്ദിക്കേണ്ടത്. വര്‍ക്കായില്ലെങ്കില്‍ നഷ്ടം അദ്ദേഹത്തിനായിരുന്നുവെന്നും കാതല്‍ സിനിമയിലെ നായികയായ ജ്യോതിക വ്യക്തമാക്കി. സംവിധാനം നിര്‍വഹിച്ചത് ജിയോ ബേബിയാണ്. നായികയായി എത്തിയത്…
Read More » -
സൈജു കുറുപ്പ് നായകനായെത്തുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ സ്റ്റേ നീങ്ങി; ചിത്രം ജനുവരിയോടെ തിയറ്ററുകളിലെത്തും
കൊച്ചി: സൈജു കുറുപ്പ് നായകനായി അഭിനയിച്ച പൊറാട്ട് നാടകം എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു. ഇരു ഭാഗത്തിന്റേയും വാദങ്ങൾകേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി (നമ്പർ 1) ഉപാധികളോടെ പൊറാട്ട്നാടകത്തിന്‍റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊറാട്ട്നാടകത്തിന്റെ സംവിധായകൻ നൗഷാദ്സാഫ്രോൺ, നിർമ്മാതാവ് വിജയൻ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടൻ സൈജു കുറുപ്പ് എന്നിവർ പറഞ്ഞു. നിർമ്മാതാവിനും തിരക്കഥാകൃത്തിനും വേണ്ടി അഡ്വ. മുഹമ്മദ് സിയാദ് ഹാജരായി. ചിത്രം ജനുവരിയോടെ തിയറ്ററുകളിലെത്തും. പിആര്‍ഒ മഞ്ജു ഗോപിനാഥ്.
Read More »