MovieNEWS

രജനിയോ വിജയിയോ റിയല്‍ സൂപ്പര്‍ സ്റ്റാര്‍? പോസ്റ്റര്‍ വലിച്ച് കീറി ‘ഫാന്‍’ യുദ്ധം

മിഴ് സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് രജനികാന്തും വിജയിയും. ഇരുവരുടെയും സിനിമകള്‍ക്കാണ് ആരാധകര്‍ ഏറ്റവും കൂടുതലായി കാത്തിരിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. രണ്ട് നടന്മാരുടെയും ആരാധകര്‍ തമ്മില്‍ ഇടയ്ക്ക് വാക്‌പോരുകള്‍ നടക്കാറുണ്ട്. അത്തരമൊരു താരപ്പോരിന് തിരികൊളുത്തിയിരിക്കുകയാണ് രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമര്‍ശം.

ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ, ”പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍, പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം” -എന്ന് രജനികാന്ത് പറഞ്ഞിരുന്നു. ഇതാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.

Signature-ad

വിജയിയെ കുറിച്ചാണ് രജനികാന്ത് പറഞ്ഞതെന്നാണ് ആരാധക പക്ഷം. സൂപ്പര്‍താര പദവിയിലേക്ക് പലരും വിജയിയെ ഉയര്‍ത്തി കാട്ടുന്നതിന് എതിരെയാണ് നടന്റെ പരാമര്‍ശം എന്നും ഇവര്‍ പറഞ്ഞിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ പേജുകളില്‍ താരപ്പോര് ആരംഭിച്ചു. രജനിയുടെയും വിജയിയുടെയും ഫോട്ടോകള്‍ പങ്കുവച്ച് ‘ആരാണ് സൂപ്പര്‍ സ്റ്റാര്‍’ എന്ന ക്യാമ്പയ്‌നുകള്‍ ശക്തമാണ്. വിജയിയെ പുകഴ്ത്തി പ്രമുഖരായവര്‍ പറഞ്ഞ കാര്യങ്ങളും ഇരുനടന്മാരുടെയും ചില സംഭാഷണങ്ങളും ഒക്കെ സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുന്നുമുണ്ട്.

അതിനിടെ, മധുരൈയില്‍ വിജയ് ആരാധകര്‍ പതിപ്പിച്ച പോസ്റ്റര്‍ രജനികാന്ത് ആരാധകര്‍ വലിച്ചു കീറി. രജനിയുടെ ഫോട്ടോ ചെറുതും വിജയ്യുടെ ഫോട്ടോ വലിപ്പത്തിലും ഉള്ളതായിരുന്നു പോസ്റ്റര്‍. ഇതും വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇതിനിടെ ലിയോ സിനിമയുടെ മ്യൂസിക് ലോഞ്ചില്‍ വിജയ് ഇതിനോട് പ്രതികരിക്കുമെന്നാണ് വിജയ് ആരാധകര്‍ പറയുന്നുണ്ട്.

നിലവില്‍ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്നതും മൂല്യമേറിയതുമായ നടന്‍ വിജയ് ആണ്. രജനികാന്ത് ചിത്രത്തേക്കാള്‍ ബിസിനസും വിജയ് സിനിമകള്‍ക്കാണ്. ഇത് യാഥാര്‍ത്ഥ്യമായ കാര്യവുമാണ്. എന്തായാലും ഈ ഫാന്‍സ് പോര് എന്താകും എന്നും സൂപ്പര്‍ താരങ്ങള്‍ പ്രതികരിക്കുമോ എന്നും കാത്തിരിന്നു തന്നെ കാണേണ്ടിയിരിക്കുന്നു.

 

 

Back to top button
error: