LIFEMovie

“മയോസിറ്റിസ് ചികിത്സിക്കാൻ 25 കോടി!? എന്നെ നോക്കാന്‍‌ എനിക്ക് നന്നായി അറിയാം. നന്ദി” പുതിയ ഗോസിപ്പ് വാര്‍‌ത്തയെ തള്ളി ഇന്‍സ്റ്റഗ്രാമില്‍ സാമന്ത

റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് സാമന്ത. രോഗങ്ങളെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ആളുകൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സാമന്ത അഭ്യർത്ഥിച്ചു. മയോസിറ്റിസ് എന്നറിയപ്പെടുന്ന ഇമ്മ്യൂണിറ്റി ഡിസോർഡർ തനിക്ക് ഉണ്ടെന്ന് 2022 ൽ സാമന്ത വെളിപ്പെടുത്തിയത്. തുടർന്ന് വളരെക്കാലം നടി ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. തുടർന്നാണ് ശാകുന്തളത്തിലൂടെ നടി തിരിച്ചുവന്നത്. ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും തെലുങ്കിലും ഹിന്ദിയിലുമായി തിരക്കിലാണ് താരം. സിറ്റഡൽ എന്ന സീരിസിലും സാമന്ത ഭാഗമാകുന്നുണ്ട്. സിറ്റഡലിന് ശേഷം ചെറിയ ഇടവേളയിലാണ് അതിനിടെയാണ് പുതിയ വാർത്ത എത്തിയത്. അതിനോടാണ് നടി പ്രതികരിച്ചത്.

“മയോസിറ്റിസ് ചികിത്സിക്കാൻ 25 കോടി!? ആരോ നിങ്ങളെ പറ്റിച്ചെന്നാണ് തോന്നുന്നത്. അതിന്റെ ഏറ്റവും ചെറിയ അംശം മാത്രമേ ഞാൻ ചികിൽസിക്കാൻ ചിലവഴിച്ചുള്ളൂ എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ, എൻറെ കരിയറിൽ ഞാൻ ചെയ്ത എല്ലാ ജോലികൾക്കും മാർബിളാണ് പ്രതിഫലം ലഭിച്ചതായി ഞാൻ കരുതുന്നില്ല. അതിനാൽ, എന്നെ നോക്കാൻ‌ എനിക്ക് നന്നായി അറിയാം. നന്ദി.” – സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

Signature-ad

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് ‘ഖുഷി’യിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ശിവ നിർവാണയാണ്. പല കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. ഖുഷിയുടെ ചിത്രീകരണം പൂർത്തിയായെന്ന വാർത്ത ഈ അടുത്താണ് പുറത്തുവന്നത്. ഖുഷിയിലെ ‘ആരാധ്യ’യെന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അടുത്തിടെ പുറത്തുവിട്ടത് ഹിറ്റായി മാറിയിരുന്നു. കെ എസ് ഹരിശങ്കറും ശ്വേതയുമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിനായി പാടിയത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്.

Back to top button
error: