Movie

  • ശ്രുതി ഹാസൻ കുമ്പസാരിക്കുന്നു: “മദ്യപാനം നിർത്തി, വഴി തെറ്റിക്കുന്ന ടീമിനെ ഒഴിവാക്കി; ഒരു സ്ത്രീ ചെയ്യുന്ന അതേ കാര്യം പുരുഷനാണ് ചെയ്യുന്നതെങ്കിൽ സമൂഹം  മറ്റൊരുവിധത്തിലാകും  അത് സ്വീകരിക്കുക“

        സിനിമയിലെ താരപുത്രിമാരിൽ വ്യത്യസ്തയാണ് ശ്രുതി ഹാസൻ. കമൽ ഹാസന്റെ മകളാണെങ്കിലും അതിന്റെ പ്രിവിലേജുകളിൽ അല്ല ശ്രുതി കരിയറിൽ വളർന്നത്. പിതാവിന്റെ സാമ്പത്തിക സഹായങ്ങളും ശ്രുതി സ്വീകരിച്ചിട്ടില്ല. ബോളിവുഡിലാണ് നായികയായി തുടക്കം കുറിച്ചതെങ്കിലും ശ്രുതിയെ ഇന്നത്തെ താരമായി മാറ്റിയത് തെന്നിന്ത്യൻ സിനിമാ ലോകമാണ്. തെലുങ്ക്, തമിഴ് സിനിമാ രം​ഗത്തെ സെൻസേഷനായി ശ്രുതി ഹാസൻ വളർന്ന് വന്നു. എന്നാൽ പിന്നീ‌ട് പരാജയങ്ങളും ശ്രുതിയുടെ കരിയറിൽ ഉണ്ടായി. ഒരു ഘട്ടത്തിൽ ശ്രുതിയെ സിനിമകളിൽ കാണാതെയുമായി. ഇന്ന് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ശ്രുതി ഹാസൻ. ഇനി പ്രഭാസ് നായകനാകുന്ന ‘സലാറി’ന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി. ചിത്രം ശ്രുതിക്ക് കരിയറിൽ മറ്റൊരു വഴിത്തിരിവാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്. സം​ഗീത രം​ഗത്തും ശ്രുതി, സജീവ സാന്നിധ്യമാണിന്ന്. താരത്തിന്റെ മോൺസ്റ്റർ എന്ന മ്യൂസിക് ആൽബം  പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. തന്റെ വ്യക്തി ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ച് ശ്രുതി ഹാസൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളേക്കുറിച്ചും ഈ രംഗത്തെ ഇരട്ടാത്താപ്പിനേക്കുറിച്ചും …

    Read More »
  • ഇടവേളയ്ക്ക് അവസാനം; സ്വന്തം ജാനകിക്കുട്ടി തിരിച്ചുവരുന്നു

    ഒരിടവേളയ്ക്ക് ശേഷം നടി ജോമോള്‍ സിനിമയിലേയ്ക്ക് മടങ്ങിവരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ജോമോള്‍ ചിത്രത്തിലുള്ള കാര്യം അറിയിച്ചത്. വക്കീല്‍ വേഷത്തിലാകും ജോമോള്‍ ചിത്രത്തിലെത്തുകയെന്നാകും വിവരങ്ങള്‍. നവംബര്‍ 11-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹിമ നമ്പ്യാര്‍, രവീന്ദ്ര വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ കുട്ടി ഉണ്ണിയാര്‍ച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോള്‍. തുടര്‍ന്ന് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. പിന്നീട് ജയറാം നായകനായ സ്നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് കടന്നു. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറമാണ്…

    Read More »
  • പ്രേക്ഷകരെ ത്രസിപ്പിച്ച് ഉലകനായകൻ കമൽഹാസൻ – മണിരത്‌നം ചിത്രം ‘തഗ് ലൈഫി’ന്റെ ടൈറ്റിൽ റിലീസായി

    മൂന്നര പതിറ്റാണ്ടു കാലത്ത പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ  മണിരത്‌നം കൂട്ടുകെട്ടിൽ രൂപം കൊള്ളുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ അതി ഗംഭീരമായ ടൈറ്റിൽ അനൗൺസ്‌മെന്റ് വിഡിയോയിൽ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രേക്ഷകരിലേക്കെത്തിയത്. ‘തഗ് ലൈഫ്’ എന്നാണ് ആരാധകർ ഏറെ കാത്തിരുന്ന കമൽഹാസൻ- മണിരത്‌നം ചിത്രത്തിന്റെ പേര്. “രംഗരായ ശക്തിവേല്‍ നായക്കൻ”എന്നാണ് ഉലകനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കമൽഹാസന്റെ അറുപത്തി ഒൻപതാമത് ജന്മദിനത്തിന് മുന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്നു ടൈറ്റിൽ റിലീസിന് മുൻപുള്ള മണിക്കൂറുകളിൽ അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഈ മഹത്തായ ചിത്രത്തിൽ കമൽ ഹാസനും മണിരത്നവും ഇസൈപുയൽ എ.ആർ.റഹ്മാനൊപ്പം വീണ്ടും കൈകോർക്കുന്നു. മണിരത്‌നത്തിനോടൊപ്പം പ്രഗത്ഭരായ ടീമാണ് ചിത്രത്തിൽ…

    Read More »
  • ആക്ഷൻ രം​ഗങ്ങളും ചേസിങ്ങുകളാലും സമ്പന്നം ടൈ​ഗർ 3; ചിത്രത്തി​ന്റെ ഹൈലൈറ്റ് കത്രീന കൈഫും മിഷയേലും തമ്മിലുള്ള ടൗവ്വൽ ഫൈറ്റ്!

    ബോളിവുഡിൽ റിലീസിന് ഒരുങ്ങുന്നതിൽ ഏറെ ഹൈപ്പുള്ള സിനിമയാണ് ടൈ​ഗർ 3. സൽമാൻ ഖാൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശർമ്മയാണ്. ചിത്രം നവംബർ 12ന് തിയറ്റിൽ എത്തും. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രം ആക്ഷൻ രം​ഗങ്ങളും ചേസിങ്ങുകളാലും സമ്പന്നമായിരിക്കുമെന്ന് നേരത്തെ വന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും റിസ്കി ആക്ഷൻ സീനുകൾ ഉള്ളത് ഈ ചിത്രത്തിലേതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതൊന്നും അല്ല ടൈ​ഗർ 3യിലെ ഹൈലൈറ്റ്. ടൗവ്വൽ ഫൈറ്റ് ആണ്. കത്രീന കൈഫും നടി മിഷയേലും തമ്മിലാണ് ടൗവ്വൽ ഫൈറ്റ്. ഇതിന്റെ ഏതാനും സ്റ്റില്ലുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ഈ രം​ഗങ്ങൾക്കായി കാത്തിരിക്കുന്നു എന്നാണ് ബോളിവുഡ് സിനിമാസ്വാദകർ പറയുന്നത്. സോയ എന്ന കഥാപാത്രത്തെയാണ് കത്രീന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ, ബ്ലാക്ക് വിഡോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ മിഷേൽ ലീയാണ് മറ്റൊരു നടി. ഒരുവരും ചേർന്നാണ് ഒരു ടവ്വലിൽ ഫൈറ്റ് ചെയ്യുന്നത്.…

    Read More »
  • ‘ആടുജീവിതം’ ഉടൻ, തരംഗമായി ഒഫീഷ്യൽ പോസ്റ്റർ; ഇതിനെ വെല്ലാൻ മറ്റൊന്ന് മലയാളത്തിൽ സംഭവിക്കില്ലെന്ന് പ്രേക്ഷകർ

       മലയാള സിനിമാ പ്രേക്ഷർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്ലെസി- പൃഥ്വിരാജ് ചിത്രം ‘ആടുജീവിത’ത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. മരുഭൂമിയിൽ നിറയെ ആടുകൾക്കിടയിൽ മുടി നീട്ടി വളർത്തി നജീബായി പൃഥ്വിരാജ് സുകുമാരൻ നിൽക്കുന്നതാണ് പോസ്റ്ററിലെ ചിത്രം. ഇതിനോടകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിലും മറ്റും വൈറലായിട്ടുണ്ട്. ‘ദി ഗോട്ട് ലൈഫ്’ എന്ന് ഇംഗ്ലീഷിലാണ് പോസ്റ്ററിൽ സിനിമയുടെ പേര് എഴുതിയിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായതിനാലാണ് ഇത്തരത്തിൽ എഴുതിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ആടുജീവിതത്തിലെ നെജീബിന്റെ ജീവിതം മലയാളികള്‍ക്ക് മനപ്പാഠമാണ്. ആടുജീവിതം സിനിമയായി വന്നാല്‍ എങ്ങനെയായിരിക്കുമെന്ന ആകാംക്ഷ നിലനില്‍ക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ  എത്തിയത്. ക്ഷണനേരം കൊണ്ട് അത് ചര്‍ച്ചയായി മാറി. ഈ ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകളും, ചിത്രീകരണത്തിനിടയിലെ പ്രതിസന്ധികളുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ പ്രയത്നം വെറുതെയാവില്ല! ​ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ക്യാരക്ടറും പെര്‍ഫോമന്‍സുമാണ് കാണാന്‍ പോവുന്നത്. കണ്ണ് നിറയാതെ ഈ സിനിമ കാണാനാവില്ല. മലയാള സിനിമയുടെ തലവര…

    Read More »
  • സാമന്ത-നാഗചൈതന്യ വീണ്ടും ഒന്നുക്കുന്നോ? തെളിവായി ആരാധകര്‍ ചൂണ്ടികാണിക്കുന്നത് അവളുടെ വാരിയെല്ലിന് സമീപത്തെ ആ ടാടൂ

    ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമാണ് സാമന്ത. ജീവിതത്തില്‍ രോഗം അടക്കം പ്രതിസന്ധികള്‍ ഏറെ നേരിടുന്നുണ്ട് താരം. എന്നാല്‍ അതിലപ്പുറം പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുന്നുണ്ട് താരം. വിജയ് ദേവരകൊണ്ടയുടെ നായികയായ ഖുഷി എന്ന ചിത്രം അടുത്തിടെ വലിയ വിജയമായിരുന്നു. ഇപ്പോള്‍ തന്നെ ബാധിച്ച മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ ചികില്‍സയില്‍ വിദേശത്താണ് താരം. എന്നാല്‍ നാഗ ചൈതന്യയുമായി തകര്‍ന്നുപോയ ദമ്പത്യ ബന്ധം സാമന്ത വീണ്ടും കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് കുറച്ചു നാളായി കേള്‍ക്കുന്നത്. അതിലേക്ക് നയിക്കുന്ന പുതിയ തെളിവുണ്ടെന്നാണ് സാമന്തയുടെ ഇന്‍സ്റ്റ പോസ്റ്റ് വച്ച് ആരാധകര്‍ പറയുന്നത്. സാമന്ത മുന്‍ഭര്‍ത്താവ് നാഗ ചൈതന്യയുടെ ചെയ് എന്ന വിളിപ്പേര് അവളുടെ വാരിയെല്ലിന് സമീപം പച്ചകുത്തിയിരുന്നു. ഒരു ദിവസം മുന്‍പ് സാമന്ത പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോകളിൽ സാമന്ത ടാറ്റൂ കാണിക്കുന്നത് കണാം. അവൾ അത് നീക്കം ചെയ്‌തതായി നേരത്തെ വാര്‍ത്തകളില്‍ വന്നിരുന്നു. ഇപ്പോഴും സാമന്ത ടാറ്റൂ കളഞ്ഞില്ലെന്നത് തകര്‍ന്ന ബന്ധം വീണ്ടും തുടര്‍ന്നേക്കും…

    Read More »
  • ‘മലൈകോട്ടൈ വാലിബ’ന്റെ ഡിഎന്‍എഫ്ടി മോഹൻലാൽ റിലീസ് ചെയ്തു

     തിയേറ്ററുകളിൽ 2024 ജനുവരി 25ന് എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രം മലൈകോട്ടൈ വാലിബ’ന്റെ ഡിഎൻഎഫ്ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹൻലാൽ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യുകെ ആസ്ഥാനമായ ജിപിഎല്‍ മൂവീസ് ഉടമ സുഭാഷ് മാനുവൽ,  രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു. ജിപിഎല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്‍എഫ്ടികള്‍ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡിഎന്‍എഫ്ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡിഎന്‍എഫ്ടി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജിപിഎല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി. https://dnft.global എന്ന വെബ്‌സൈറ്റ് വഴിയാണ്…

    Read More »
  • കേരളത്തിന്റെ സ്നേഹത്തിന് എന്നെന്നും നന്ദി, തന്റെ 25-ാമത് ചിത്രം ‘ജപ്പാനു’മായി കാർത്തി കൊച്ചിയിൽ

    വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് കാർത്തി. നവംബർ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ‘ജപ്പാൻ’ കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തി. എറണാകുളം ലുലു മാളിലേക്ക് കേരളീയരെ കാണാനെത്തിയ കാർത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികൾ വരവേറ്റത്. കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ക്രൈം കോമഡി ഗണത്തിൽ പെടുന്ന ‘ജപ്പാൻ’ന്റെ മേക്കിംഗ് വീഡിയോയുടെ പ്രദർശനത്തിന് ശേഷമാണ് കാർത്തി വേദിയിലേക്ക് കടന്നുവന്നത്. “നല്ലവരായ എൻ നാട്ടുകാർക്കെല്ലാം വണക്കം” എന്നു അഭിസംബോധന ചെയ്താണ് കാർത്തി സംസാരിച്ച് തുടങ്ങിയത്. കേരളീയർ എപ്പോഴും എന്നെ സ്നേഹത്തോടെ വരവേക്കുന്നു എന്നും ‘പൊന്നിയിൻ സെൽവ’ന്റെ പ്രൊമോഷന് വന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നു, സന്തോഷത്താൽ നിറകണ്ണുകളോടെയാണ് ഞാൻ തിരിച്ചുപോയതെന്നും കാർത്തി പറഞ്ഞു. ‘ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത അഭിമാനവും സന്തോഷവും തോന്നുന്നു. എല്ലാവരോടും ഞാൻ എന്റെ ഹൃദയം…

    Read More »
  • നടി പേര് മാറ്റുന്നു, ‘വിൻസി അലോഷ്യസ് എന്ന എന്നെ മമ്മൂട്ടി ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നതു പോലെ തോന്നി’ എന്ന് താരം

       തന്റെ പേര്  ‘വിൻ സി’ എന്നു മാറ്റുകയാണെന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ നടി വിൻസി അലോഷ്യസ്. മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വിൻസി പറയുന്നു.  വിൻസി അലോഷ്യസ് എന്ന പേരിൽനിന്നു ‘വിൻ സി’ എന്ന പേരാണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും iam Win c എന്നു പേരു മാറ്റിയിട്ടുണ്ട്.    ആരെങ്കിലും തന്നെ ‘വിൻ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോൾ മമ്മൂട്ടി, ‘വിൻ സി’ എന്നു വിളിച്ചപ്പോൾ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നതുപോലെ തോന്നി എന്നും വിൻസി പറയുന്നു. മമ്മൂട്ടി അങ്ങനെ വിളിച്ചതുകൊണ്ട് തന്നെ തന്റെ പേര് ഇനി മുതൽ വിൻ സി എന്നായിരിക്കുമെന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാൻ താൽപര്യപ്പെടുന്നു എന്നും വിൻസി സമൂഹമാധ്യമത്തിൽ കുറിച്ചു: ‘‘ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും. ഞാൻ വിജയം…

    Read More »
  • മാത്യു ദേവസിയും ഭാര്യയും ഈ മാസം 23 ന്  വരും, മമ്മൂട്ടി- ജ്യോതിക ചിത്രം ‘കാതൽ’  തിയേറ്ററുകളിലേയ്ക്ക് 

      മമ്മൂട്ടി- ജ്യോതിക ടീമിന്റെ ‘കാതൽ’ റിലീസ് തിയതി പ്രഖ്യാപിച്ചു. ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം നവംബർ 23ന് തിയറ്ററുകളിൽ എത്തും. ‘കാതൽ’ 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കും. ജിയോ ബേബി സംവിധാനം ചെയ്യുന്ന  മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര വേഷത്തിലെത്തുന്ന ചിത്രം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന 4-ാമത് സിനിമയാണ്. ദുൽഖറിന്റെ വേഫേറെർ ഫിലിംസാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണം. തെന്നിന്ത്യൻ താരം ജ്യോതിക 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ കൂടിയാണ് കാതൽ. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവർ  ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹം നിർവഹിക്കുന്നത് സാലു കെ തോമസാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ:…

    Read More »
Back to top button
error: