Movie

  • ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ല; മാധ്യമ പ്രവർത്തകരോട് ക്ഷോഭിച്ച് കാവ്യാ മാധവൻ

     മലയാളികളുടെ പ്രിയ നടിയാണ് കാവ്യാമാധവന്‍. നടിയുടെ  അഭിമുഖങ്ങള്‍ പലപ്പോഴും ശ്രദ്ധേയമായി മാറാറുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അത്തരത്തില്‍ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. എന്നാൽ മുന്‍ വിവാഹത്തെ കുറിച്ച് ചോദിച്ചതോടെ നടി പൊട്ടിത്തെറിക്കുകയും ചെയ്തു. ‘വിവാഹം എന്ന സങ്കല്‍പ്പത്തോട് എതിര്‍പ്പൊന്നും എനിക്കില്ല.അങ്ങനെയുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിവാഹം കൂടാന്‍ ഞാന്‍ പോവില്ലല്ലോ.എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം അത് അവര്‍ ഭംഗിയായി തന്നെ നടത്തുകയും ചെയ്തു.അത് വിജയകരം ആവാത്തത് അവരുടെ തെറ്റല്ലല്ലോ,- കാവ്യാ പറഞ്ഞു. എന്നാൽ ദിലീപ്-മഞ്ജു വാര്യര്‍ വേര്‍പിരിയലിനെ കുറിച്ച്‌  ചോദ്യം  ഉയര്‍ന്നു വന്നതോടെ നടി ക്ഷോഭിക്കുകയും ചെയ്തു. “എല്ലാത്തിനും ഞാന്‍ ആണോ കാരണം, ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ലെന്നും”- കാവ്യ പറഞ്ഞു.

    Read More »
  • കാണാൻ സുന്ദരിയല്ലാത്ത നിമിഷ സജയനെ എങ്ങനെ അഭിനയിപ്പിച്ചെന്ന് ചോദ്യം,  നാവടപ്പിച്ച്  സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ കിടിലൻ മറുപടി

         കുറഞ്ഞ സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ നിരവധി ആരാധകരെ സൃഷ്‌ടിച്ച നടിയാണ് നിമിഷ സജയൻ. ചിത്ത, ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയങ്ങളോടെ തമിഴ് സിനിമാ പ്രേക്ഷകർക്ക് നിമിഷ സുപരിചിതയായി മാറിയിരിക്കുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള  മാധ്യമ പ്രവർത്തകന്റെ മുള്ളു വച്ച  ചോദ്യത്തിന് സംവിധായകൻ കാർത്തിക് സുബ്ബരാജ് നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.   ‘ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സി’ന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും പങ്കെടുത്ത പത്രസമ്മേളനത്തിനിടെ ആയിരുന്നു സംഭവം. കാര്‍ത്തിക് സുബ്ബരാജിനോട് മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ നിമിഷയെ അപമാനിക്കുന്ന ഒരു ചോദ്യം ഉന്നയിക്കുകയായിരുന്നു. ‘എങ്ങനെയാണ് കാണാന്‍ സുന്ദരിയല്ലാത്ത നിമിഷ സജയനെ കാസ്റ്റ് ചെയ്ത് നന്നായി അഭിനിപ്പിക്കാന്‍ സാധിച്ചത്’ എന്നായിരുന്നു ചോദ്യം. കൃത്യമായ മറുപടിയായിരുന്നു ചോദ്യത്തിന് കാർത്തിക് സുബ്ബരാജ് നൽകിയത്. ‘എങ്ങനെയാണ് നിങ്ങള്‍ക്ക് അവര്‍ സുന്ദരിയല്ലെന്ന് പറയാന്‍ സാധിക്കുക. അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. ഒരാള്‍ സുന്ദരയില്ലെന്ന് പറയുന്നത് തെറ്റാണ്. അതൊരു തെറ്റായ ചിന്തയാണ്.’ കാര്‍ത്തിക്…

    Read More »
  • ഷൈൻ ടോം ചാക്കോ നായകനാക്കുന്ന ‘നിമ്രോദ്’ഒഫീഷ്യൽ ലോഞ്ചിംഗ് നാളെ ദുബായിൽ

       സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് നാളെ  (വെള്ളി) ദുബായിൽ അരങ്ങേറുന്നു. ഷാർജ സഫാരി മാളിൽ വൈകുന്നേരം ഏഴു മണിക്ക് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ്. പിറ്റേന്ന് ശനിയാഴ്ച അബുദാബി സോഷ്യൽ സെന്റെറിലും ചടങ്ങുണ്ട്. പൂർണ്ണമായും  ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്. നാലു സ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട് ദിവ്യാപിള്ള, ആത്മീയാ രാജൻ, പാർവ്വതി ബാബു എന്നിവർ നായികാനിരയിലെ പ്രധാനികളാണ്. പ്രശസ്ത സംവിധായകൻ ലാൽ ജോസ് സുപ്രധാനമായ ഒരുകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവനടൻ അമീർ നിയാസ് എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ- കെ.എം. പ്രതീഷ് . ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ ഷഫീർ ഈണം പകർന്നിരിക്കുന്നു. തെലുങ്ക് –…

    Read More »
  • കാര്‍ത്തിയുടെ ‘ജപ്പാന്‍’ വന്‍ പ്രതീക്ഷയോടെ വന്നു… ഒടുവിൽ നിര്‍മ്മാതാക്കളുടെ ചങ്ക് തകർത്തു; 10 ദിവസം കൊണ്ട് നേടിയത്…

    തമിഴ് സിനിമാപ്രേമികളുടെ പ്രിയതാരമാണ് കാര്‍ത്തി. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്ന, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനിലെ വന്തിയത്തേവന് തിയറ്ററുകളില്‍ ലഭിച്ച കൈയടി മതി ഈ നടനോട് പ്രേക്ഷകര്‍ക്കുള്ള പ്രിയം മനസിലാക്കാന്‍. കമല്‍ ഹാസന്‍റെ വിക്രത്തില്‍ ഡില്ലി റെഫറന്‍സിനും അത്തരത്തിലുള്ള കൈയടി ഉണ്ടായിരുന്നു. എന്നാല്‍ കാര്‍ത്തി സമീപകാല കരിയറില്‍ വലിയ പ്രതീക്ഷയോടെ എത്തിച്ച ചിത്രം ആ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജപ്പാന്‍ ആണ് ആ ചിത്രം. ഇത്തവണത്തെ ദീപാവലി റിലീസ് ആയി നവംബര്‍ 10 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രമുഖ ബാനര്‍ ആയ ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രം മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യദിനം തന്നെ ചിത്രം പ്രതീക്ഷയ്ക്കൊപ്പം എത്തിയില്ലെന്ന അഭിപ്രായമാണ് ലഭിച്ചത്. ഫലം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ഷന്‍ താഴേക്ക് പോയി. ഇപ്പോഴിതാ ചിത്രം ആദ്യ 10 ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ക്ക്…

    Read More »
  • മമ്മൂട്ടിയുടെ ‘കാതല്‍’ നാളെ മുതൽ, രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഉടൻ

         മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാതല്‍’ നവംബര്‍ 23 ന് തീയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ മാത്യു ദേവസിയും ജ്യോതികയുടെ ഓമനയും തമ്മിലുള്ള ആത്മബന്ധം ആണ് ചിത്രത്തിന്റെ പ്രി-റിലീസ് ടീസറിൽ നിന്നു വ്യക്തമാകുന്നത്. ഇരുവരും ഡിവോഴ്സിന്റെ വക്കില്‍ നില്‍ക്കുന്നവരാണ്. ഇമോഷന് പ്രധാന്യമുള്ളതാകും ‘കാതല്‍’ എന്ന് വ്യക്തമാണ്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ വരുന്നു രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ന്നാ താന്‍ കേസ് കൊട്.’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി…

    Read More »
  • സല്‍മാൻ ഖാൻ നായകനായി എത്തിയ ചിത്രം ടൈഗര്‍ 3 വൻ ഹിറ്റിലേക്ക്; ഇന്ത്യയില്‍ മാത്രം നേടിയത് 231.75 കോടി

    സൽമാൻ ഖാൻ നായകനായി എത്തിയ ചിത്രം ടൈഗർ 3 വൻ ഹിറ്റിലേക്ക്. ഇന്ത്യയിൽ മാത്രം നേടിയത് 231.75 കോടി രൂപയാണ് എന്നാണ് റിപ്പോർട്ട്. ടൈഗർ 3 റിലീസായിട്ട് ദിവസങ്ങൾക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസ് മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. വമ്പൻ റെക്കോർഡുകൾ തിരുത്താനാകില്ലെങ്കിലും സൽമാൻ ചിത്രം ബോക്സ് ഓഫീസിൽ ചർച്ചയായിട്ടുണ്ട്. ഞായറാഴ്‍ച എത്ര ഒരു സിനിമയ്‍ക്ക് കളക്ഷൻ നേടാനാകും എന്നത് അതിന്റെ മുന്നോട്ടു പോക്കിനെയും സൂചിപ്പിക്കുന്നതാണ്. ലോകകപ്പുള്ളതിനാൽ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിക്കാനാണ് സാധ്യത എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കണക്കുകളും ആ പ്രവചനം ശരിവച്ചു. ഞായറാഴ്‍ച ടൈഗർ 3ക്ക് 10.25 കോടി രൂപ മാത്രമാണ് ഇന്ത്യയിൽ നിന്ന് ആകെ നേടാനായത് എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്‍ച ടൈഗർ 3 7.25 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടി എന്നത് കണക്കിലെടുക്കുമ്പോൾ ബോക്സ് ഓഫീസിൽ കരകയറാൻ സാധിച്ചു എന്നാണ് മനസിലാക്കാനാകുന്നത്. വെള്ളിയാഴ്‍ച നേടാനായത് 13 കോടിയായിരുന്നു. ശനിയാഴ്‍ച ടൈഗർ 3 നേടിയത്…

    Read More »
  • സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ… ഒരപാര കല്യാണവിശേഷം നവംബർ 30ന് തീയേറ്ററുകളിൽ

    ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ” ഒരപാര കല്യാണവിശേഷം” നവംബർ 30 ന് തീയേറ്ററുകളിലെത്തുന്നു. സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,,പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ എന്നിവർക്കു പുറമെ ശിവാനി ഭായ്, ഭീമൻ രഘു, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശിവദാസ് മട്ടന്നൂർ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുധീർ പറവൂർ, ശിവദാസ് മാറമ്പിള്ളി, കണ്ണൂർ ശ്രീലത, രശ്മി അനിൽ, എന്നിവരും കഥാപാത്രങ്ങളാകുന്നു. സഹനിർമ്മാണം – സജേഷ് വാകേരി, അരവിന്ദാക്ഷൻ കണ്ണോത്ത്, കഥ – സുനോജ്, ഛായാഗ്രഹണം – ഷമീർ ജിബ്രാൻ, എഡിറ്റർ – പി.സി.മോഹനൻ, സംഗീതം -ഹരികുമാർ…

    Read More »
  • മമ്മൂട്ടി കൈപിടിച്ച് മലയാള സിനിമയിലേയ്ക്ക് ആനയിച്ച സംവിധായകർ

    കെ.വി അനിൽ ഏത് വൻമരവും പിറക്കുന്നത് ഒരു ചെറിയ വിത്തിൽ നിന്നാണ്. പക്ഷേ, ഗുണമേന്മയുള്ള വിത്ത് കണ്ടെത്താൻ നല്ല കഴിവ് വേണം. വെള്ളവും വളവും കൊടുത്ത് അതിനെ പരിപാലിക്കാൻ നല്ലൊരു മനസ്സ് വേണം. അങ്ങനെ നോക്കിയാൽ മലയാള സിനിമയിലെ മികച്ച ഒരു കർഷകൻ ആണ് മമ്മൂട്ടി… നൂറ് മേനി ഫലം തന്ന വിത്തുകൾ മാത്രം വിതച്ച കർഷകശ്രീ ! *      *       * വർഷങ്ങൾക്ക് മുമ്പ്… ഇന്നത്തെ ഒരു പ്രശസ്ത സംവിധായകൻ, എഴുതി പൂർത്തിയാക്കിയ സ്വന്തം തിരക്കഥയുമായി മമ്മൂട്ടിയെ കാണാൻ ചെല്ലുന്നു. തിരക്കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി ചോദിക്കുന്നു : “ആരാണ് സംവിധായകൻ….?” തിരക്കഥാകൃത്ത് ഒന്നു പകച്ചു. ഉടൻ തന്നെ മമ്മൂട്ടിയുടെ മറുപടി വന്നു: ” നിങ്ങള് തന്നെ ചെയ്താൽ മതി ” അങ്ങനെ മലയാള സിനിമയുടെ ദൃശ്യ വിസ്മയത്തിലേക്ക് പുതിയ മിഴികൾ തുറന്നു. സിനിമയുടെ പേര് : ‘കാഴ്ച’ സംവിധായകന്റെ പേര് ബ്ലെസ്സി !…

    Read More »
  • പ്രേക്ഷകരിൽ കൗതുകമുണർത്തി മഹാറാണിയുടെ ക്യാരക്ട്ടർ പ്രോമോ പുറത്തിറങ്ങി; ചിത്രം 24ന് തീയറ്ററുകളിലെത്തും

    പ്രേക്ഷകരിൽ കൗതുകമുണർത്തി മഹാറാണിയുടെ ക്യാരക്ട്ടർ പ്രോമോ പുറത്തിറങ്ങി. നിഷാ സാരം​ഗ് അവതരിപ്പിക്കുന്ന മം​ഗളം എന്ന കഥാപാത്രത്തിന്റെ പ്രമോയാണിത്. വളരെ ശക്തമായ ഒരു കഥാപാത്രമാണ് മംഗളമെന്നും, നിഷ സാരംഗിന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നും ക്യാരക്ട്ടർ പ്രോമോ സൂചന നൽകുന്നുണ്ട്. നവംബര്‍ 24ന് മഹാറാണി തീയറ്ററുകളിലെത്തുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങിയ മുന്‍നിര താരങ്ങളും മറ്റനേകം അഭിനേതാക്കളും ചിത്രത്തിൽ…

    Read More »
  • നമ്മുടെ അണ്ണൻ അന്നേ പറഞ്ഞതാ അവൻ ശരിയല്ലെന്ന്! “ഇനി എന്‍റെ ദേഹത്ത് തൊട്ടാല്‍ നീ മദ്രാസ് കാണില്ല എന്ന് പറഞ്ഞു. പിന്നെ കുഴപ്പം ഉണ്ടായില്ല”; മന്‍സൂര്‍ അലി ഖാനുമായുള്ള അനുഭവം പറഞ്ഞ് ഹരിശ്രീ അശോകന്‍

    നടി തൃഷയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വില്ലന്‍ വേഷം ചെയ്ത ലിയോയില്‍ മുന്‍കാല സിനിമകളിലേതുപോലെയുള്ള ചില രംഗങ്ങളൊക്കെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും നായികയായ തൃഷയെ കട്ടിലിലേക്ക് എടുത്ത് ഇടാന്‍ സാധിച്ചില്ലെന്നും അതില്‍ നിരാശയുണ്ടെന്നുമാണ് മന്‍സൂര്‍ പറഞ്ഞത്. മുന്‍പ് ഒരു വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതിന്‍റെ വീഡിയോ ആണ് വൈറല്‍ ആയത്. പിന്നാലെ ഇതിനെ നിശിതമായി വിമര്‍ശിച്ചും മന്‍സൂറിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞുകൊണ്ടും തൃഷ രംഗത്തെത്തിയിരുന്നു. പിന്തുണയുമായി ലിയോ സംവിധായകന്‍ ലോകേഷ് അടക്കമുള്ളവരും എത്തി. ഇപ്പോഴിതാ മലയാളി താരം ഹരിശ്രീ അശോകന്‍ മുന്‍പൊരിക്കല്‍ മന്‍സൂര്‍ അലി ഖാനെക്കുറിച്ച് പറഞ്ഞ വാക്കുകളും പുതിയ സാഹചര്യത്തില്‍ വൈറല്‍ ആയിരിക്കുകയാണ്. താന്‍ കൂടി അഭിനയിച്ച സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ മന്‍സൂര്‍ അലി ഖാനുമൊത്തുള്ള ഷൂട്ടിംഗ് അനുഭവമാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അത് ഇങ്ങനെ- “സത്യം ശിവം സുന്ദരം എന്ന് പറയുന്ന പടത്തില്‍ ബസ്…

    Read More »
Back to top button
error: