Movie
-
ബസൂക്കയ്ക്ക് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്
തിരുവനന്തപുരം:മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക . മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് .ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കുംമലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്.ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക .ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മറ്റൊരു…
Read More » -
ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിൽ ലോഡിങ് ബസൂക്ക… മമ്മൂട്ടി- ഡീനോ ഡെന്നിസ് ചിത്രം ബസൂക്കയിലെ ആദ്യ ഗാനം പുറത്ത്, ചിത്രം ഏപ്രിൽ 10 റിലീസ്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയിലെ “ലോഡിംഗ് ബസൂക്ക” എന്ന ആദ്യ ഗാനം പുറത്ത്. നടൻ ശ്രീനാഥ് ഭാസി ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് സയീദ് അബ്ബാസ് ആണ്. ബിൻസ് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. നാസർ അഹമ്മദ് ആണ് ഗാനത്തിൻ്റെ ബാക്കിങ് വോക്കൽ നൽകിയിരിക്കുന്നത്. ചിത്രം ഏപ്രിൽ പത്തിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ടീസറിനും, മാർച്ച് 26 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ആയി കഥ പറയുന്ന ചിത്രത്തിൽ, അൾട്രാ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിച്ച പോസ്റ്ററുകളും വലിയ ശ്രദ്ധയാണ് നേടുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം…
Read More » -
പന്നി പണ്ടേ ക്രിസ്ത്യൻ, പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല, മൂരി മുസ്‌ലിം ആയിട്ടും…ഭക്ഷണത്തിനുമുണ്ട് മതം!! ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്പാറും സദ്യയും ഹിന്ദുവും, താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്… വർഗീയതയെ പരിഹസിച്ചും വിമർശിച്ചും നടൻ വിനു മോഹൻ
വർഗീയതയ്‌ക്കെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി നടൻ വിനു മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്. മതം തലയ്ക്കുപിടിച്ച മനുഷ്യൻ മൃഗങ്ങളെയും, പൂവിനേയും, നിറങ്ങളെയും, പ്രകൃതിയെയും, കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു. പന്നിക്കും, പശുവിനും മൂരിക്കുമൊക്കെ മതമുണ്ടെന്നും ക്യാൻസറിനും, ഹാർട്ടറ്റാക്കിനും, ട്യൂമറിനും വർഗീയത ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല മൂരി മുസ്‌ലിം ആയിട്ടും… മുസ്‌ലിം ആയതുകൊണ്ടണോ അതോ ഹിന്ദു അകാൻ ശ്രമിക്കുന്നത് കൊണ്ടണോ എന്നറിയില്ല മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്… കുതിരയുടെ മതം ഏതാണാവോ…? ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്യ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും? ആന പള്ളികളിലെ നേർച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്ലിം പേരോ ക്രിസ്ത്യൻ പേരോ ഇടാത്തത്. മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നൽകുന്ന സംഗീതോപകരണങ്ങളിലും ഈ വേർതിരിവ് ഉണ്ട് കേട്ടോ… ഭക്ഷണത്തിനുമുണ്ട് മതം ഇറച്ചിയും പത്തിരിയും മുസ്ലീമും,…
Read More » -
ബോബി സഞ്ജയ് തിരക്കഥയിൽ മാജിക്ക് ഫ്രെയിംസിൻ്റ നാൽപ്പതാമത് ചിത്രം ‘ബേബി ഗേൾ’ ചിത്രീകരണം ആരംഭിച്ചു
മലയാള സിനിമയിൽ നവതരംഗസിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുള വാക്കിയ നിർമ്മാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന നാൽപ്പതാമതു ചിത്രമായ ബേബി ഗേൾ ഏപ്രിൽ രണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് വിപുലമായ ചടങ്ങോടെ ആരംഭിച്ചു. മാജിക്ക് ഫ്രെയിം നിർമ്മിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിൻ്റെ സംവിധായകനായ അരുൺ വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നവസിനിമകളുടെ തിരക്കഥാകൃത്ത് എന്നു വിശേഷിപ്പിക്കുന്ന ബോബി -സഞ്ജയ് ടീം ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ആദ്യ ചിത്രമായ ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യൂ എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ. തൈക്കാട് ഗാന്ധിഭവനിൽ ചലച്ചിത്ര പ്രവർത്തകർ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത്…
Read More » -
കേരളത്തെ നടുക്കുന്ന സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഡാർക്ക് ഹ്യൂമർ ചിത്രം ‘മരണമാസ്’ ട്രയിലർ പുറത്ത്
ചിരിക്കാനും ചിന്തിക്കാനും ധാരാളം വിഭവങ്ങൾ ഒരുക്കി നിർമിച്ച മരണമാസ് എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്. റിപ്പർ ചന്ദ്രൻ എന്ന സീരിയൽ കൊലപാതകിക്കു ശേഷം കേരളത്തെ നടുക്കുന്ന സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഈ ചിത്രം പൂർണ്ണമായും ഡാർക്ക് ഹ്യൂമറിലൂടെയാണവതരിപ്പിക്കുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്നു ഈ ചിത്രം വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് അകമ്പടിയോടെ ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത് കഥയുടെ പുതുമയിലും, കഥാപാത്രങ്ങളുടെ രൂപങ്ങളിലെ കൗതുകങ്ങളുമായി മരണമാസ്, ക്ളീൻ എൻ്റെർടൈനർ ആയിട്ടാണവതരണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫ് മരണമാസ്സിലൂടെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കും എന്നതു തീർച്ച. അത്തരം ചില കൗതുകങ്ങൾ ധാരാളമുള്ള ഒരു കഥാപാത്രം തന്നെയാണ് ബേസിലിൻ്റേത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്.എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ് ‘ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുരേഷ് കൃഷ്ണ, ബാബു…
Read More » -
സർപ്പത്തിന്‍റെ പ്രതികാര കഥയുമായി ഡോ. വി. എൻ ആദിത്യ; കാതറിൻ ട്രീസ നായികയായെത്തുന്ന ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഹൈദരാബാദ്: ശ്രദ്ധേയ സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആൻഡ് ഐ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാതറിൻ ട്രീസയാണ് ഫണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡിൽ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. “ആദിത്യ എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സൂര്യൻ ഉദിക്കും, അതിനാൽ വി. എൻ ആദിത്യ ഫണി ഒരു ആഗോള സിനിമയായാണ് ഒരുക്കുന്നത്. ആദിത്യ എന്നോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പുതുമുഖങ്ങളുമായും താരങ്ങളുമായും സിനിമകൾ നിർമ്മിക്കാനുള്ള കഴിവ്…
Read More » -
‘കനവായ് നീ വന്നു’… നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ആദ്യ ഗാനം പുറത്ത്
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ യിലേ ആദ്യ ഗാനം പുറത്ത്. “കനവായ് നീ വന്നു” എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ്, വരികൾ രചിച്ചത് കൈലാസ് റിഷി എന്നിവരാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ “സർക്കാരിൻ്റെ ലാത്തി” എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. നാനിയും നായിക ശ്രീനിധി ഷെട്ടിയും ഒന്നിക്കുന്ന മനോഹര പ്രണയഗാനമായാണ് “കനവായ് നീ വന്നു” ഒരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ…
Read More » -
‘ഒപ്പം’ സിനിമയില്‍ അനുവാദമില്ലാതെ അധ്യാപികയുടെ ചിത്രം ഉപയോഗിച്ചു; ആന്റണി പെരുമ്പാവൂരിന് ഒന്നരലക്ഷം പിഴ വിധിച്ച് കോടതി; ചിത്രം ഉപയോഗിച്ചത് ക്രൂരമായി കൊലചെയ്യപ്പെട്ട യുവതിയെന്ന നിലയില്‍; ഒഴിവാക്കണമെന്നു പറഞ്ഞിട്ടും നിഷേധിച്ചു
ചാലക്കുടി: അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശനന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമ യിലാണ് കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപിക കാടുകുറ്റി വട്ടോലി പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാ നുമാണ് ചാലക്കുടി മുന്‍സിഫ് ജഡ്ജി എം.എസ്. ഷൈനി വിധിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒപ്പം സിനിമയിലെ 29-ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സിയുടെ ചിത്രം നല്‍കിയത്. അധ്യാപികയുടെ ബ്‌ളോഗില്‍ നിന്ന് എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഇത് കടുത്ത മാനസിക വിഷമത്തിന് കാരണമായി. ഇതേ തുടര്‍ന്ന് 2017ല്‍ അഡ്വ. പി. നാരായണന്‍കുട്ടി മുഖേന കോടതിയെ സമീപിച്ചത്. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ ശന്‍ എന്നിവര്‍ക്ക് പുറമേ അസി. ഡയറക്ടര്‍ മോഹന്‍ദാസ് എന്നി വര്‍ക്കെതിരയാണ് നോട്ടീസ് അയച്ചത്. ഈ ഭാഗം…
Read More » -
ഏട്ടനെ വിടാതെ രാജുമോന്‍; വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്
എമ്പുരാന് പിന്നാലെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വീണ്ടും നായകനായി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന്‍ എന്നിവയാണ് മോഹന്‍ലാല്‍- പൃഥ്വിരാജ് കോമ്പോയില്‍ വന്ന ചിത്രങ്ങള്‍. മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന നാലാമത്തെ ചിത്രത്തില്‍ ഫഹദ് ഫാസിലും ഉണ്ടാകുമെന്നാണ് വിവരം. അഞ്ചാമത്തെ ചിത്രം എമ്പുരാന്റെ മൂന്നാം ഭാഗമായിരിക്കും. ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം മദ്ധ്യത്തോടെ ആരംഭിക്കാനാണ് തീരുമാനം. ജക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. അതേസമയം, വിവാദങ്ങള്‍ക്കിടയില്‍ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തി. വ്യാപകമായ പ്രതിശേധത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 ഭാഗങ്ങളാണ് എമ്പുരാന്‍ സിനിമയില്‍ വെട്ടിയത്. 2.08 മിനിട്ട് കട്ട് ചെയ്ത റീ എഡിറ്റഡ് പതിപ്പ് ഇന്ന് മോണിംഗ് ഷോ മുതല്‍ തീയേറ്ററുകളിലെത്തി. സ്വരൂപ കര്‍ത്ത, കെ.റോഷ്‌നി ദാസ്, ജി.എം.മഹേഷ്, എം.എം.മഞ്ജുഷന്‍, ടി.നദീം തുഫൈല്‍ എന്നിവരടങ്ങുന്ന സെന്‍സര്‍ ബോര്‍ഡ് കമ്മിറ്റിയാണ് ചിത്രം കണ്ട് വീണ്ടും സര്‍ട്ടിഫൈ…
Read More » -
ഇടിയുടെ ‘പഞ്ചാര പഞ്ച്.. ‘ആലപ്പുഴ ജിംഖാന’യിലെ പുതിയ ഗാനവുമെത്തി, ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിലേക്ക്
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രിൽ 10നു എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ എവരിഡേ.. ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. രണ്ടാമത്തെ ഗാനമായ ‘പഞ്ചാര പഞ്ച്’ ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും വിഷ്ണു വിജയും ചേർന്നാണ്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് ‘ആലപ്പുഴ ജിംഖാന’യുടെ സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതും വിഷ്ണു വിജയാണ്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് വൻ തുകക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴും ട്രെൻഡിങ്ങിൽ…
Read More »