Religion

  • മണര്‍കാട് കത്തീഡ്രൽ എട്ടുനോമ്പ് പെരുന്നാള്‍: 1501 അംഗ കമ്മറ്റി രൂപീകരിച്ചു

    മണര്‍കാട് : ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പു പെരുന്നാളിനുള്ള ക്രമീകരണങ്ങള്‍ക്കായി കമ്മറ്റികള്‍ രൂപീകരിച്ചു. പരിശുദ്ധ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെയാണ് പെരുന്നാള്‍. പള്ളിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്കായി 1501 അംഗ കമ്മറ്റി രൂപീകരിച്ചു. വികാരി ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുറിയാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുറിയാക്കോസ് കാലായില്‍, ഫാ. മാത്യൂസ് മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തില്‍, ഫാ. ജോര്‍ജ്ജ് കുന്നേല്‍, കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ മാലിയില്‍, ഫാ. ഷെറി ഐസക് പൈലിത്താനം, ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മറ്റികള്‍ രൂപീകരിച്ചത്. ശ്രേഷ്ഠ കാതോലിക്ക…

    Read More »
  • പെരുമ്പാവൂര്‍ എം.എല്‍.എയുടെ സ്വകാര്യ ബില്ല് ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും: ബിജു ഉമ്മന്‍

    കോട്ടയം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളി മലങ്കരസഭ തര്‍ക്കവുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പറയുന്ന സ്വകാര്യ ബില്ല്, ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍. രാജ്യത്തിന്റെ നിയമമായ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറിവോടുകൂടിയാണോ എം.എല്‍.എയുടെ ഭരണഘടനാ വിരുദ്ധമായ ശ്രമമെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുവാനും ജുഡീഷ്യറിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കുവാനും ഉത്തരവാദിത്വമുള്ള സാമാജികര്‍, ബാലിശമായ വിവാദങ്ങളുയര്‍ത്തി സാമര്‍ത്ഥ്യം പ്രദര്‍ശിപ്പിക്കുവാന്‍ നിയമസഭ വേദിയാകുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ അന്തിമ വിധി മാനിച്ച് ശാശ്വത സമാധാനത്തിന് സര്‍ക്കാര്‍ നടത്തുന്ന നിയമാനുസൃത ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുവാന്‍ പെരുമ്പാവൂര്‍ എംഎല്‍എ നടത്തുന്ന വിചിത്രമായ ഒറ്റയാള്‍ പ്രദര്‍ശനം സത്യപ്രതിജ്ഞാലംഘനമാണ്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുവാന്‍ ഇദ്ദേഹം നടത്തുന്ന ശ്രമങ്ങളെ ഉത്തരവാദിത്തപ്പെട്ടവര്‍ വിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ ബിജു ഉമ്മന്‍ പറഞ്ഞു.

    Read More »
  • മൊസൂളില്‍ ഭീകരര്‍ തകര്‍ത്ത അതിപുരാതന സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്ന് ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു

    ബാഗ്ദാദ്:  ഭീകരര്‍ തകര്‍ത്ത ഇറാഖിലെ അതിപുരാതന പള്ളിയില്‍നിന്ന് അമൂല്യമായ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു. ഐ.എസ്. ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട മൊസൂളിലെ മോര്‍ തോമ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്നാണ് അപ്പസ്‌തോലന്മാരുടേതടക്കം ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തത്. അപ്പസ്‌തോലന്മാരായ യോഹന്നാന്‍, ശിമയോന്‍, ഉണ്ണിയേശുവിനെ കരങ്ങളിലെടുത്ത ശിമയോന്‍, രക്തസാക്ഷിയായ വിശുദ്ധ തിയഡോര്‍, തുര്‍ക്കിയിലെ തുര്‍അബ്ദീന്‍ ബിഷപ്പായിരുന്ന മോര്‍ ഗബ്രിയേല്‍, െദെവശാസ്ത്രജ്ഞനും സുറിയാനി ഭാഷാ പണ്ഡിതനുമായ മോര്‍ ഗ്രിഗോറിയോസ് ബാര്‍ ഹെബ്രാവൂസ് എന്നിവരുടേതാണ് ഈ തിരുശേഷിപ്പുകളെന്നു കരുതപ്പെടുന്നു. പള്ളിയുടെ പുനരുദ്ധാരണ നടത്തുന്ന തൊഴിലാളികളാണ് അമൂല്യ തിരുശേഷിപ്പുകളുടെ വീണ്ടെടുപ്പിനു വഴിയൊരുക്കിയത്. പള്ളിഭിത്തിയുടെ ചില ഭാഗങ്ങളില്‍ എന്തോ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന സംശയത്തില്‍ അക്കാര്യം ഉടന്‍തന്നെ അവര്‍ മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത മോര്‍ നിക്കോദിമോസ് ഷറഫിനെയും മറ്റ് സഭാ നേതാക്കളെയും അറിയിക്കുകയായിരുന്നു. തുടര്‍ന്നു മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ നടത്തിയ ശ്രമകരമായ പരിശോധനയിലാണു തിരുശേഷിപ്പുകള്‍ വീണ്ടെടുത്തത്. ചെറിയ കല്‍പേടകങ്ങളിലാക്കി, പള്ളിയിലെ ഭിത്തികളുടെയും തൂണുകളുടെയും ഉള്ളില്‍ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു തിരുശേഷിപ്പുകള്‍.   ഇതോടൊപ്പം അറമായ, സുറിയാനി…

    Read More »
  • ആന്‍റണി പൂല കര്‍ദ്ദിനാള്‍; ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളാകുന്ന ആദ്യ ഇന്ത്യക്കാരന്‍

    ദില്ലി: ഹൈദരാബാദ് ആർച്ച് ബിഷപ്പ് ആന്‍റണി പൂലയെ (Anthony Poola) ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി തിരഞ്ഞെടുത്തു. ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് പൂല ആന്‍റണി. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ പൂല ആന്‍റണി 2021 ലാണ് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. തെലങ്കാന കത്തോലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സിന്‍റെ ട്രഷററായും , കത്തോലിക് യുവജന കമ്മീഷന്‍റെയും പട്ടികജാതി കമ്മീഷന്‍റെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പെ നേരി അന്‍റോണിയോ സെബാസ്‌റ്റോ ഡി റൊസാരിയോ ഫെറാവോയെയും കര്‍ദിനാളായി തിരഞ്ഞെടുത്തു. ഇവരടക്കം 21 പുതിയ കര്‍ദിനാള്‍ മാരെ മാര്‍പ്പാപ്പ തിരഞ്ഞെടുത്തു.

    Read More »
  • ജനഹിത പരിശോധന നിയമ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയെന്ന് ഓര്‍ത്തഡോക്സ് സഭ

    കോട്ടയം: സുപ്രീം കോടതി വിധിയും നിയമ സംവിധാനങ്ങളും തച്ചുടച്ച് ഒരു വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ത്തഡോക്സ് സഭ. നാളുകള്‍ നീണ്ട നിയമപോരട്ടത്തിന് ഒടുവില്‍ പരമോന്നത നീതിപീഠത്തില്‍ നിന്നും ലഭിച്ച ഉത്തരവുകള്‍ രണ്ട് കൂട്ടര്‍ക്കും ഒരുപോലെ ബാധകമാണ്. അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നതിന് നിര്‍ദ്ദേശം നല്‍ക്കേണ്ടതിന് പകരം മറു വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ മാധ്യമവിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് പറഞ്ഞു. പൊതുജനാഭിപ്രായം തേടുന്നതിലൂടെ സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനോട് സഭ യോജിക്കുന്നുമില്ല, സഹകരിക്കുന്നുമില്ല. എന്നാല്‍ പൊതുജനങ്ങള്‍ എന്ന നിലയില്‍ സഭാംഗങ്ങള്‍ക്കോ അല്ലാത്തവര്‍ക്കോ സ്വന്തമായ നിലയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ സഭ വിലക്കുന്നതുമില്ല. സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളോടുളള സഭയുടെ ശക്തമായ വിയോജിപ്പ് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുളളതാണ്. കേരളത്തിലെ സാംസ്‌ക്കാരിക, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കമ്പോള്‍ മലങ്കര സഭയുടെ വ്യവഹാര ചരിത്രവും കോടതി വിധിയുടെ…

    Read More »
  • പരിശുദ്ധ കാതോലിക്കാ ബാവാ മസ്‌ക്കറ്റില്‍ ഓശാന ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു

    കോട്ടയം: യേശുക്രിസ്തുവിന്റെ രാജകീയ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു, ഒപ്പം വിശുദ്ധ വാരാചാരണത്തിനും തുടക്കമായി. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകളും നടന്നു. കോവിഡിനെത്തുടര്‍ന്നു രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇത്തവണ വിപുലമായി ഓശാന ഞായര്‍ ആചരണം സംഘടിപ്പിച്ചത്. അമ്പതു നോമ്പിന്റെ പരിസമാപ്തിയിലേക്കെത്തുന്ന വിശുദ്ധവാരത്തിലേക്കു വിശ്വാസികള്‍ കടന്നിരിക്കുകയാണ്. ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മസ്‌ക്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ ഊശാന ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന ഊശാന ശുശ്രൂഷകള്‍ക്ക് അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് കാര്‍മികത്വം വഹിച്ചു.       വിശുദ്ധവാരത്തിനു തുടക്കം കുറിച്ച് പരുമല സെമിനാരിയില്‍ നടന്ന ഓശാനപെരുന്നാള്‍ ശുശ്രൂഷയ്ക്ക് അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലിത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ദേവാലയത്തിനു ചുറ്റും നടന്ന…

    Read More »
  • ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം: മാത്യൂസ് മോര്‍ തീമോത്തിയോസ്

    മണര്‍കാട്: ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണമെന്ന് മോര്‍ അന്തോണിയോസ് ദയാറാധിപനും ജറുസലേം പാത്രിയര്‍ക്കല്‍ വികാരിയുമായ മാത്യൂസ് മോര്‍ തീമോത്തിയോസ്. മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഓശാന ശുശ്രൂഷകള്‍ക്കും കുര്‍ബാനയ്ക്കും പ്രധാന കാര്‍മ്മികത്വം വഹിച്ച ശേഷം വിശ്വാസികള്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവരാജ്യത്തില്‍ താഴ്മയുള്ളവരാണ് വലിയവന്‍. ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം. യേശുക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കുവാന്‍ സാധിച്ചാല്‍ മാത്രമേ സത്യക്രിസ്ത്യാനികളാകുവാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍, ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഷെറി ഐസക് പൈലിത്താനം എന്നിവര്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു. കത്തീഡ്രലിലെ ഹാശാ ശുശ്രൂഷള്‍ക്ക് ഓശാന പെരുന്നാളോടെ തുടക്കമായി. കത്തീഡ്രലിലെ എല്ലാ പ്രധാന ശുശ്രൂഷകളും ഒണ്‍ലൈനിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. 11നും 12നും രാവിലെ 5ന് പ്രഭാത നമസ്‌കാരവും 11.30ന് ഉച്ചനമസ്‌കാരവും വൈകിട്ട് 5ന് സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. പെസഹാ ബുധനാഴ്ച്ചയായ 13ന് രാവിലെ 5ന് പ്രഭാത നമസ്‌കാരം, 11.30ന് ഉച്ചനമസ്‌കാരം, വൈകിട്ട് 5ന്…

    Read More »
  • മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണം; ജനകീയ സദസ് നടത്തി

    മണര്‍കാട്: ജസ്റ്റീസ് കെ.ടി. തോമസ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ മണർകാട് കവലയിൽ ജനകീയ സദസ് നടത്തി. കത്തീഡ്രല്‍ സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിച്ച യോഗം റവ. ദീപു തെള്ളിയില്‍(സി.എസ്.ഐ) ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ നവോത്ഥാന ഫൗണ്ടേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം മുരളീദാസ് സാഗര്‍ മുഖ്യപ്രഭാഷണം നടത്തി. നൂറ്റാണ്ടുകളായി തുടരുന്ന സഭാതർക്കം നമ്മുടെ നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ പോലും തകർക്കുന്ന സ്ഥിതിയിലേയ്ക്കെത്തി നിൽക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കി ജനാധിപത്യപരമായി ഈ വിഷയം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, സി.എസ്.ഡി.എസ്. സംസ്ഥാന നിർവാഹക സമിതി അംഗം പി.സി. രാജു, സ്‌പൈസസ് ബോർഡ്‌ ചെയർമാനും എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലറുമായ എ.ജി. തങ്കപ്പന്‍, കെ.പി.എം.എസ്. കോട്ടയം താലൂക്ക് പ്രസിഡന്റ് എം.കെ. റെജി, കൊല്ലം…

    Read More »
  • മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണം; ജനകീയ സദസ് ഇന്ന്

    മണര്‍കാട്: ജസ്റ്റീസ് കെ.ടി. തോമസ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ജനകീയ സദസ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് മണര്‍കാട് കവലയിലെ പഴയ സ്റ്റാന്‍ഡില്‍ നടക്കുന്ന സമ്മേളനം വര്‍ക്കല ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് അംഗവും കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതിയുമായ സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിക്കും. വിശ്വകര്‍മ്മ നവോത്ഥാന ഫൗണ്ടേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം മുരളീദാസ് സാഗര്‍ മുഖ്യപ്രഭാഷണം നടത്തും. കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, സി.എസ്.ഡി.എസ്. സംസ്ഥാന ചെയര്‍മാന്‍ കെ.കെ. സുരേഷ്, എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ എ.ജി. തങ്കപ്പന്‍, റവ. ദീപു തെള്ളിയില്‍(സി.എസ്.ഐ), കെ.പി.എം.എസ്. കോട്ടയം താലൂക്ക് പ്രസിഡന്റ് എം.കെ. റെജി, കൊല്ലം പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, സാബു മൈലക്കാട്, മണര്‍കാട് വ്യാപാരി വ്യവസായി…

    Read More »
  • കലാനിധി  ശ്രീകൃഷ്ണാമൃതം  നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 5 ന്

    നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 5  ചൊവ്വാഴ്ച വൈകിട്ട് 7മണിക്ക് കലാനിധി സെന്റർ  ഫോർ  ഇന്ത്യൻ ആർട്സ് ആൻറ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്  ശ്രീകൃഷ്ണാമൃതം സംഘടിപ്പിക്കും. ഓണവില്ല്,പാർത്ഥസാരഥി പുരസ്കാര സമർപ്പണം, നൃത്ത, സംഗീതോത്സവം എന്നിവ ഇതോടനുബന്ധിച്ച് നടക്കും. നെയ്യാറ്റിൻകര സുബ്രഹ്മണ്യം, ഡോ. ബിജു ബാലകൃഷ്ണൻ, സജിലാൽ  നായർ എന്നിവർക്ക് പാർത്ഥസാരഥി പുരസ്കാരവും നേമം പുഷ്പരാജ്,   സിന്ധു ജി. എസ്, രതീഷ് കൊട്ടാരം, രമേഷ്റാം, ഗൗരി പ്രകാശ്,   ജലീന. പി (സോന)  എന്നിവർക്ക് സ്നേഹാദരവും നൽകും. ഓണവില്ല് കുടുംബാംഗങ്ങളായ  ബിൻകുമാർ ആചാരി, സുദർശൻ  ആചാരി, ഉമേഷ് ആചാരി,സുലഭൻ  ആചാരി, അനന്തപത്മനാഭൻ, മിഖിൽദേവ്, കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ,ട്രസ്റ്റ്‌  ഡയറക്ടർ അഡ്വ. കെ.ആർ പത്മകുമാർ, ക്ഷേത്ര ഉപദേശക സമിതി  പ്രസിഡന്റ് പി. ആർ. രാധീഷ്, സെക്രട്ടറി എം. സുകുമാരൻ നായർ, മാധ്യമ പ്രവർത്തകരായ സന്തോഷ്‌  രാജശേഖരൻ, റഹിം പനവൂർ, സിനിമ പ്രൊഡക്ഷൻ കൺട്രോളർ  കെ.ഗോപകുമാർ  തുടങ്ങിയവർ സംസാരിക്കും. രേവതിനാഥ്‌, സായി പൗർണ്ണമി, ശ്രേയ…

    Read More »
Back to top button
error: