KeralaLIFENEWSReligion

ശ്രീ​നാ​രാ​യ​ണീ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​ ഷ​ർ​ട്ട്​ ധരിച്ചു പ്ര​വേ​ശി​ക്കാം; ആചാരങ്ങളിൽ മാറ്റം വരുത്തി ധ​ർ​മ​സം​ഘം ട്ര​സ്റ്റ്

തിരുവനന്തപുരം: ശ്രീ​നാ​രാ​യ​ണീ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​ ഷ​ർ​ട്ട്​ ധരിച്ചു പ്ര​വേ​ശി​ക്കാ​മെ​ന്ന് ശ്രീനാരായണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇന്നലെ ചേ​ർ​ന്ന യോ​​ഗം ഇക്കാര്യത്തിൽ ഐ​ക​ക​ണ്​​ഠ്യേ​ന പ്രമേയം പാ​സാ​ക്കി. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളും വൈ​ദി​ക​ന്മാ​രും ശി​വ​ഗി​രി മ​ഠ​ത്തി​ന്റെ തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ഠം പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, ട്ര​ഷ​റ​ർ സ്വാ​മി ശാ​ര​ദാ​ന​ന്ദ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ശി​വ​ഗി​രി​യി​ലെ അ​വ​സാ​ന മ​ഠാ​ധി​പ​തി​യും ഗു​രു​ശി​ഷ്യ​നു​മാ​യ സ്വാ​മി ശ​ങ്ക​രാ​ന​ന്ദ ഗു​രു പ്ര​സ്ഥാ​ന​ത്തി​ലെ മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ കോ​ഴി​ക്കോ​ട് ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ഷ​ർ​ട്ടി​ട്ട് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച്​ മാ​തൃ​ക കാ​ട്ടി​യി​ട്ടു​ണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ ​ഗുരുദേവൻ വരുത്തിയിരുന്നു. അതിന്റെ പിന്തുടർച്ചയെന്ന നിലയിലാണ്, ക്ഷേത്രങ്ങളിൽ ഷർട്ടിട്ടു പ്രവേശിക്കാമെന്ന തീരുമാനം. ഗു​രു​വും ശി​ഷ്യ​പ​ര​മ്പ​ര​യും ന​ട​ത്തി​യി​ട്ടു​ള്ള ക്ഷേ​ത്ര​ങ്ങ​ളു​ടെ ത​ന്ത്രാ​വ​കാ​ശം ത​ല​സ്ഥാ​ന​മാ​യ ശി​വ​ഗി​രി മ​ഠ​ത്തി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും ഈ ​ക്ഷേ​ത്ര​ങ്ങ​ൾ അ​തു പ്ര​കാ​ര​മു​ള്ള ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ ശി​വ​ഗി​രി മ​ഠ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്ത​ണ​മെ​ന്നും സ​ന്യാ​സി സം​ഘം തീ​രു​മാ​ന​മെ​ടു​ത്തു. ഹൈന്ദവ ക്ഷേത്രങ്ങളിൽ, പ്രത്യേകിച്ചും കേരളത്തിലെ ക്ഷേത്രങ്ങളിൽ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുരുഷൻമാർ ഷർട്ട് ധരിക്കരുത് എന്നതിനു പുറമേ, ചില ക്ഷേത്രങ്ങളിൽ ജീൻസിനും ചുരിദാറിനും വിലക്കുണ്ട്.

Back to top button
error: