LIFE

  • നൈറ്റില്‍ അമിതജോലിഭാരം കൊണ്ട പണിയെളുപ്പമാക്കാന്‍, 10 രോഗികളെ നഴ്സ് കുത്തിവെച്ചു കൊന്നു ; 27 പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജര്‍മ്മന്‍കാരി ഡോക്ടര്‍ക്ക് ജീവപര്യന്തം തടവ്

    രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനായി മാരകമായ കുത്തിവയ്പ്പുകള്‍ നല്‍കി 10 വൃദ്ധ രോഗികളെ കൊലപ്പെടുത്തിയതിനും 27 പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജര്‍മ്മന്‍കാരന്‍ നഴ്‌സിന് ജീവപര്യന്തം തടവ്. 15 വര്‍ഷമെങ്കിലും പരോള്‍ പോലുമില്ലാതെ ജയിലില്‍ കിടക്കേ ണ്ടി വരും. ബുധനാഴ്ച ഒരു പാലിയേറ്റീവ് കെയര്‍ നഴ്‌സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ ത്തുടര്‍ന്ന് ജര്‍മ്മനി ഞെട്ടലിലാണ്. ആച്ചനിലെ ഒരു കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂട്ടര്‍മാരുടെ അഭിപ്രായത്തില്‍, പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ആച്ചനിനടുത്തുള്ള ഒരു ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയില്‍ മനഃപൂര്‍വ്വം വേദനസംഹാരിക ളുടെ യും മയക്കമരുന്നുകളുടെയും അമിത അളവ് നല്‍കി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം വളരെ ലളി തമാണെന്ന് അന്വേഷകര്‍ വാദിക്കുന്നു: ബോധമുള്ള രോഗികള്‍ കുറവാണെങ്കില്‍ രാത്രി ഡ്യൂ ട്ടി സമയത്ത് ഉത്തരവാദിത്തങ്ങള്‍ കുറവായിരിക്കും. അനുകമ്പയുടെയോ പശ്ചാത്താപ ത്തി ന്റെ യോ ധാര്‍മ്മിക സംഘര്‍ഷത്തിന്റെയോ ലക്ഷണങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചില്ലെന്ന് കോടതി സ്ഥിരീകരിച്ചു. മുന്‍കാല ജര്‍മ്മന്‍ മെഡിക്കല്‍ കൊലപാതക അഴിമതികളുമായി ഈ…

    Read More »
  • ‘ആ ഷോള്‍ എടുത്തിട് മോളേ, നാട്ടുകാര്‍ എന്തു പറയും?; മുടി ഇങ്ങനെ വെട്ടിയത് എന്തിനാ?’ ഇത് എന്റെ ഇഷ്ടമാണെന്നു പറയാന്‍ മടിക്കരുത്; കൂടെയിരുന്ന ഒരുത്തനും അവള്‍ക്കുവേണ്ടി ഒരു വാക്ക് മിണ്ടാന്‍ തോന്നിയില്ല

    തിരുവനന്തപുരം: അദേഴ്സ് സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ബോഡി ഷെയ്മിങ് നടത്തിയ യൂട്യൂബ് മീഡിയക്ക് നടി ഗൗരി കിഷന്‍ ചുട്ട മറുപടി നല്‍കിയ സംഭവമാണ് സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാവിഷയം. ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതോടെയാണ് ചോദ്യത്തെ വിമര്‍ശിച്ച് ഗൗരി രംഗത്തെത്തിയതും ആ വിഡിയോ വലിയ ചര്‍ച്ചയായതും. ഇന്ന് കേട്ട ഏറ്റവും ശക്തമായ വാക്കുകളാണ് ഗൗരിയുടേതെന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുന്‍ അസോ. പ്രൊഫസര്‍ ദീപ സെയ്റ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അവള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.. കൂടെ ഇരുന്ന പടത്തിന്റെ ക്രൂവില്‍ ഒരുത്തനു പോലും അവള്‍ക്ക് വേണ്ടി ഒരു വാക്ക് മിണ്ടാന്‍ തോന്നിയില്ല. സിനിമയുടെ പ്രൊമോഷന്‍ വേദിയാണ്. യുട്യൂബര്‍ കാര്‍ത്തിക്ക് പടത്തിലെ ഹീറോയോട് ചോദിക്കുകയാണ്, ഹീറോയിനെ എടുത്തു പൊക്കിയപ്പോള്‍ അവളുടെ ഭാരം എത്രായുണ്ടായിരുന്നുവെന്ന്… പോരാത്തതിന് ഇത്ര തടിയുള്ള ഉയരം കുറഞ്ഞ നായികയെ എന്തിന് തിരഞ്ഞെടുത്തുവെന്നും ഗൗരിയെന്താണ് തടി കുറയ്ക്കാത്തതെന്നും…

    Read More »
  • മദ്യപിച്ചു ട്രെയിനില്‍ കയറാനെത്തിയാല്‍ പിടിവീഴും; ഓപ്പറേഷന്‍ രക്ഷിതയില്‍ കുടുങ്ങിയത് 72പേര്‍; യാത്രയും വിലക്കി

    ട്രെയിനുകളിലെ അതിക്രമങ്ങള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുന്നു. മദ്യപാനികളെ പിടികൂടാനുളള ഓപ്പറേഷന്‍ രക്ഷിതയില്‍ തിരുവനന്തപുരത്ത് 72 പേര്‍ പിടിയില്‍. മദ്യപിച്ച് ലക്ക്കെട്ട സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തളളിയിട്ട ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടെണ്ണം വീശി ട്രെയിനില്‍ കയാറാനെത്തുന്നവര്‍ ജാഗ്രതൈ. ബ്രത്തലൈസറുമായി ആര്‍പിഎഫും റെയില്‍വേ പൊലീസും കാത്തു നില്‍പ്പുണ്ട്. മദ്യപിച്ച് ട്രെയിനില്‍ കയറാനെത്തുന്നവര്‍ക്ക് പിടിവീണു തുടങ്ങി. ഇന്നലെ ആരംഭിച്ച ഓപ്പറേഷന്‍ രക്ഷിതയില്‍ ഇതുവരെ കുടുങ്ങിയത് 72 പേര്‍. ഇവര്‍ക്കെതിരെ കേസെടുത്തു. യാത്ര വിലക്കിയ ശേഷം വിട്ടയച്ചു. കുടിക്കാന്‍ പാകത്തില്‍ മിക്സ് ചെയ്ത് കൊണ്ടുവന്നവര്‍ക്കും പിടിവീണു. മദ്യപിച്ചെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. യാത്ര തുടരാനും അനുവദിക്കില്ല. കര്‍ശന പരിശോധന രണ്ടാഴ്ച തുടരും. സഹയാത്രികന്‍റെ ക്രൂരതയ്ക്കിരയായ ശ്രീക്കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെന്‍റിലേറ്റര്‍ സപ്പോര്‍ട്ടില്‍ ചികില്‍സയിലാണ്. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ ചതവുകള്‍ സുഖപ്പെടാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.

    Read More »
  • ഇവനെയൊക്കെ തൂക്കിക്കൊല്ലണം : ജീവപര്യന്തം തടവ് പോര: ജോലിഭാരം കുറയ്ക്കാന്‍ പത്ത് രോഗികളെ കൊലപ്പെടുത്തിയ പുരുഷനേഴസിന് ജീവപര്യന്തം തടവ് ശിക്ഷ; സംഭവം ജര്‍മനിയില്‍ :

      ബെര്‍ലിന്‍ : ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പോലും ഇത്രയും കണ്ണില്‍ ചോരയില്ലാത്ത ക്രൂരത ചെയ്തിട്ടുണ്ടാകില്ല. രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനായി ഒരു ആരോഗ്യപ്രവര്‍ത്തകന്‍ നടത്തിയ രക്തം കട്ടിയാക്കുന്ന ക്രൂരകൃത്യത്തില്‍ നടുങ്ങിയിരിക്കുകയാണ് ജര്‍മനി. പത്ത് രോഗികളെ ഇയാള്‍ വിഷാംശമുള്ള മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ജര്‍മ്മനിയിലെ ആരോഗ്യമേഖലയെയും സമൂഹ മനസാക്ഷിയെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 44 വയസുള്ള പാലിയേറ്റീവ് കെയര്‍ നഴ്‌സാണ് തന്റെ പരിചരണത്തിലുള്ള രോഗികളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ ഈ പ്രതിക്ക് ജീവപര്യന്തം ശിക്ഷയല്ല വധശിക്ഷ തന്നെ നല്‍കണമെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പടിഞ്ഞാറന്‍ ജര്‍മനിയിലെ വൂര്‍സെലെനിലെ ഒരു ആശുപത്രിയില്‍ 2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിലുള്ള ആറു മാസത്തിനിടെയാണ് ഇയാള്‍ ഈ കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നടത്തിയത്. രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കുന്നതിനായി ഇയാള്‍ പ്രായമായ രോഗികള്‍ക്ക് ഉള്‍പ്പെടെ മോര്‍ഫിനോ…

    Read More »
  • റഷ്യയില്‍ കാണാതായ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി ; മരിച്ചത് രാജസ്ഥാന്‍ സ്വദേശിയായ അജിത് സിങ് ചൗധരി ; മൃതദേഹം കണ്ടെത്തിയത് അണക്കെട്ടില്‍ ; കാണാതായത് പാല്‍ വാങ്ങാന്‍ പോയപ്പോള്‍

      മോസ്‌കോ :കാണാതായ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ അല്‍വാറിനടുത്ത് ലക്ഷ്മണ്‍ഗഡിലെ കുഫുന്‍വാര സ്വദേശിയായ അജിത് സിങ് ചൗധരിയെയാണ് റഷ്യയിലെ ഉഫ സിറ്റിയില്‍ വൈറ്റ് നദിയോട് ചേര്‍ന്നുള്ള അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഷ്‌കിര്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അജിത് സിങിനെ ഒക്ടോബര്‍ 19 മുതല്‍ കാണാതായിരുന്നു. വാര്‍ഡന്റെ പക്കല്‍ നിന്ന് പാല്‍ വാങ്ങി വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഇറങ്ങിപ്പോയ അജിത് പിന്നീട് മടങ്ങിവന്നില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. വീട്ടുകാരോട് കാണാതാവുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. അടുത്തമാസം നാട്ടില്‍ വരാനിരിക്കയാണ് അജിത്തിനെ കാണാതായെന്ന് കുടുംബം പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്  

    Read More »
  • ഗാസയിലെ മുഴുവന്‍ തുരങ്കങ്ങളും നശിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രായില്‍ പ്രതിരോധ മന്ത്രി ; ഉത്തരവ് നല്‍കിയത് മന്ത്രി ഇസ്രായില്‍ കാറ്റ്‌സ് : തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് പ്രതിരോധ മന്ത്രി :

      തെല്‍അവീവ് ; ഗാസ മുനമ്പിലെ മുഴുവന്‍ ഹമാസ് തുരങ്കങ്ങളും പൂര്‍ണമായും നശിപ്പിക്കാന്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി ഇസ്രായില്‍ കാറ്റ്‌സ്. തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് കാറ്റ്‌സ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ നിരായുധീകരണ പ്രക്രിയ പലസ്തീന്‍ വിഭാഗങ്ങളെ നിരായുധീകരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഹമാസിന്റെ തുരങ്ക ശൃംഖലയുടെ പൂര്‍ണ്ണമായ നാശവും ഉള്‍പ്പെടുന്നതായും മുന്‍പും കാറ്റ്‌സ് പറഞ്ഞിരുന്നു. ഗാസയില്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള യെല്ലോ സോണില്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചതായി പ്രതിരോധ മന്ത്രി സൂചിപ്പിച്ചെന്ന് ജര്‍മ്മന്‍ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിന്റെ 53 ശതമാനം വരുന്ന യെല്ലോ സോണിന്റെ കിഴക്കന്‍ ഭാഗത്തുള്ള തുരങ്കങ്ങളില്‍ ഹമാസ് അംഗങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി ഇസ്രായേല്‍ സൈനിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ആയുധങ്ങള്‍ കൈമാറുന്നതിന് പകരമായി 100 നും 200 നും ഇടയില്‍ ഹമാസ് പോരാളികള്‍ക്ക് സുരക്ഷിതമായ വഴി അനുവദിക്കാന്‍ അമേരിക്ക ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന്…

    Read More »
  • ശബരിമല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പി.കെ.കൃഷ്ണദാസ് : സംസ്ഥാന സര്‍ക്കാരിന് സ്വര്‍ണ മോഷണത്തില്‍ അല്ലാതെ വേറൊന്നിലും താല്‍പര്യമില്ലെന്നും കൃഷ്ണദാസ്: ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഒപ്പു ശേഖരണം നടത്താന്‍ ബിജെപി: കേരളത്തില്‍ മാത്രമല്ല മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ക്യാമ്പയിന്‍ നടത്തുമെന്നും പി.കെ. കൃഷ്ണദാസ്

      തിരുവനന്തപുരം; ശബരിമല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. സംസ്ഥാന സര്‍ക്കാരിന് സ്വര്‍ണക്കൊള്ളയില്ലാതെ വേറൊന്നിലും താത്പര്യമില്ലെന്നും ശബരിമലയില്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി ഒപ്പു ശേഖരണം നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു. മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയില്‍ പ്രാഥമിക ഒരുക്കങ്ങള്‍ പോലും നടത്തിയിട്ടില്ലെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. സര്‍ക്കാരും ദേവസ്വം ബോര്‍ഡും പൂര്‍ണ്ണമായി പിന്മാറിയ സ്ഥിതിയാണ്. സ്വര്‍ണ മോഷണത്തില്‍ അല്ലാതെ താല്‍പര്യമില്ല എന്ന അവസ്ഥ. ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ഇതുവരെ ഒരു യോഗവും നടന്നിട്ടില്ല. എല്ലാം വര്‍ഷവും യോഗങ്ങള്‍ നടക്കാറുണ്ടായിരുന്നു. ഒരു മന്ത്രിമാരും യോഗം വിളിച്ചതായി ആര്‍ക്കും അറിയില്ല.. മുന്നൊരുക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയ അവസ്ഥ. അതിനെ യാദൃശ്ചികമായി കാണുന്നില്ല. നീക്കങ്ങള്‍ ആസൂത്രിതമാണ്. ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുന്ന സ്ഥിതി. ശബരിമല തീര്‍ത്ഥാടകരെ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു. പത്തനംതിട്ടയില്‍ ജില്ലാ ആശുപത്രി പ്രവര്‍ത്തിക്കുന്നില്ല. പകരം സൗകര്യം ഒരുക്കിയ കോന്നി മെഡിക്കല്‍ കോളേജില്‍ ഒരു സംവിധാനവുമില്ലെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ശബരിമലയില്‍…

    Read More »
  • തെരുവുനായ ശല്യത്തിനെതിരെ കര്‍ശന ഉത്തരവുകളുമായി സുപ്രീം കോടതി: പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം: മാറ്റേണ്ടത് ഷെല്‍ട്ടറുകൡലേക്കെന്നും കോടതി: പിടികൂടുന്നിടത്ത് തുറന്നുവിടരുത് : അലഞ്ഞു തിരിയുന്ന കന്നുകാലികളേയും പൊതു ഇടങ്ങളില്‍ നിന്ന് നീക്കാന്‍ കോടതി നിര്‍ദ്ദശം

    ന്യൂഡല്‍ഹി: തെരുവുനായ ശല്യത്തിനെതിരെ കര്‍ശന നിര്‍ദ്ദേശങ്ങളും ഉത്തരവുകളുമായി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദേശീയപാതകള്‍, മറ്റ് റോഡുകള്‍, എക്പ്രസ് വേകള്‍ എന്നിവിടങ്ങളില്‍ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ നീക്കണമെന്ന് കോടതി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡല്‍ അതോറിറ്റികളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും ഉള്‍പ്പെടുത്തി സംയുക്തവും ഏകോപിതവുമായ ഒരു ഡ്രൈവ് ഉടനടി ആരംഭിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിര്‍ദ്ദേശിച്ചു. വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ…

    Read More »
  • വോട്ടിനു വേണ്ടിയല്ല ചേർത്തു നിർത്താൻ :   തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്താൻ ബിജെപി:  മുസ്ലിം ഔട്ട്‌ റീച്ച് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ  : 

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിനെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട്‌ റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും കോൺഗ്രസ്സും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും രാജീവ്

    Read More »
  • അഹമ്മദാബാദ് വിമാന ദുരന്തം  :  പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി :  വിദേശ മാധ്യമ റിപ്പോർട്ടുകൾക്കെതിരെ രൂക്ഷ വിമർശനം:  കേന്ദ്രത്തിന് നോട്ടീസ് അയച്ചു:  കേസ് ഈ മാസം പത്താം തീയതി പരിഗണിക്കും

    ന്യൂഡൽഹി : അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും  സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി   ജസ്റ്റിസ്‌ ബാഗ്ചി  വ്യക്തമാക്കി. അഹമ്മദാബാദ് വിമാന അപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്‍റെ പിതാവ് നൽകിയ ഹർജിയിൽ ആണ് കോടതിയുടെ പരാമർശം. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കേസ് ഈ മാസം പത്തിന് പരിഗണിക്കും.

    Read More »
Back to top button
error: