LIFENEWSTRENDING

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം രജനീകാന്ത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നു.?

തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റ രണ്ട് സുപ്രധാന ഭാഗങ്ങളാണ്. വെള്ളിത്തിരയില്‍ അനീതിക്ക് നേരെ പോരാടുന്ന നായകന്മാരെ അവര്‍ കൈയ്യടിച്ച് വാഴ്ത്തും. അതേ നായകന്മാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാല്‍ പൂവിട്ട് വാഴിക്കും. താരാധനയുടെ പരിണിതഫലമായി അങ്ങനെ എത്രയെത്ര നേതാക്കന്മാര്‍ മുളച്ച് പൊങ്ങിയ മണ്ണാണ് തമിഴ്‌നാട്. അക്കൂട്ടത്തില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയ പ്രവേശനമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെത്. വലിയ സ്‌ക്രീനില്‍ മക്കള്‍ക്ക് വേണ്ടി പോരാടിയ താരം രാഷ്ട്രീയത്തിലിറങ്ങിയാലും ജനങ്ങളെ സംരക്ഷിക്കുമെന്നവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.

ഇടക്കാലത്ത് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് സൂചന താരം തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ താരം രാഷ്ടീയ പ്രവേശനത്തില്‍ നിന്നും പിന്മാറുകയാണെന്നാണ് അറിയുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് സൂപ്പര്‍ സ്റ്റാര്‍ രാഷ്ടീയത്തിലേക്ക് പ്രവേശിക്കാത്തതെന്നാണ് അറിയുന്നത്. എന്നാല്‍ ഫാന്‍സ് അസോസിയേഷനുമായി ആലോചിച്ച് പ്രവേശനത്തെ സംബന്ധിക്കുന്ന അന്തിമ തീരുമാനം ഉണ്ടാകുമെന്ന് താരം ട്വീറ്റ് ചെയ്തു.

Signature-ad

രാഷ്ട്രീയ പ്രവേശനത്തിന് താന്‍ ഇപ്പോള്‍ തയ്യാറല്ല എന്ന് കാണിച്ച് രജനീകാന്ത് എഴുതിയെന്നവകാശപ്പെട്ടിരുന്ന കത്ത് കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ കത്ത് താന്‍ എവുതിയതല്ലെന്നും എന്നാല്‍ അതില്‍ പറയുന്നു ആരോഗ്യപ്രശ്‌നങ്ങള്‍ ശരിയാണെന്നും താരം ട്വീറ്റ് ചെയ്തു. നവംബറില്‍ താരത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയിരുന്നപ്പോളാണ് ഏവരേയും ഞെട്ടിച്ച് താരം ട്വീറ്റ് ചെയ്തത്.

Back to top button
error: