തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 5000 വാർഡുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്ര നിർദേശം .മൊത്തം 21,908 വാർഡുകൾ ആണ് എല്ലാത്തലത്തിലും ആയുള്ളത് .ഒരു കോർപറേഷനിൽ അധികാരത്തിൽ വരാനും പരമാവധി സ്ഥാപനങ്ങളിൽ അധികാരത്തിൽ വരാനോ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരാനോ ലക്ഷ്യമിടണം .
ആർഎസ്എസിന് തെരഞ്ഞെടുപ്പ് മേൽനോട്ടം നൽകും .ഓരോ പഞ്ചായത്തിന്റെയും ചുമതലക്കാരൻ ആർ എസ് എസ് നോമിനിയാകും .ഇദ്ദേഹം ആകും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക .സാമുദായിക പ്രാതിനിധ്യം നിര്ണായകമാണെന്ന് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നു .
വിമതരെ വച്ച് പൊറുപ്പിക്കില്ല .തർക്കം വന്നാൽ ആർ എസ് എസ് ആണ് വിഷയത്തിൽ ഇടപെടുക .തീർപ്പിൽ തൃപ്തിയില്ലാത്തവരെ ഒഴിവാക്കാൻ ആണ് തീരുമാനം .സ്വർണക്കടത്ത് വിവാദം പ്രധാന തെരഞ്ഞെടുപ്പ് വിഷയം ആക്കാൻ ആണ് ബിജെപി തീരുമാനം .