ബീഹാർ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി ആത്മ പരിശോധന നടത്തണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി താരീഖ് അൻവർ .ട്വീറ്റ് പരമ്പരയിലൂടെയാണ് താരീഖ് അൻവറിന്റെ തുറന്നു പറച്ചിൽ .
“നമ്മൾ സത്യം അംഗീകരിച്ചേ മതിയാകൂ .ബിഹാറിൽ മഹാസഖ്യ സർക്കാർ അസാധ്യമാക്കിയത് കോൺഗ്രസിന്റെ മോശം പ്രകടനമാണ് .”താരീഖ് അൻവർ ട്വീറ്റ് ചെയ്തു .
തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റ് നേടാൻ മാത്രമേ കഴിഞ്ഞുള്ളു .മഹാസഖ്യത്തിലെ മറ്റു കക്ഷികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശാജനകമായ പ്രകടനം ആയിരുന്നു കോൺഗ്രസിന്റേത് .
“എവിടെയാണ് പാളിയതെന്ന് കോൺഗ്രസ് ആത്മ പരിശോധന നടത്തണം .ഒവൈസിയുടെ പാർട്ടിയുടെ രംഗപ്രവേശത്തെ ആശങ്കയോടെ കാണണം” താരീഖ് അൻവർ ചൂണ്ടിക്കാട്ടി .