തമിഴ് സിനിമയിലെ ശ്രദ്ധേയനായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേതാവുമായ അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 48 വയസസായിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരം എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ സിനിമാ അഭിനയിത്തലേക്ക് പ്രവേശിക്കുന്നത്. പിന്നീട് കോലമാവ് കോകില, കൈതി, ബിഗില്‍, മാസ്റ്റര്‍, ഡോക്ടര്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
അവഞ്ചേഴ്‌സ് അടക്കമുള്ള മൊഴിമാറ്റ ചിത്രങ്ങളില്‍ പലതിലേയും കേന്ദ്രകഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് അരുണാണ്.