LIFETRENDING

നടന്‍ രാഹുല്‍ രവി വിവാഹിതനായി

സീരിയല്‍ താരം രാഹുല്‍ രവി വിവാഹിതനായി. കൊച്ചി സ്വദേശി ലക്ഷ്മി എസ് നായരാണ് വധു. ഡിസംബര്‍ 27ന് പെരുമ്പാവൂരില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹശേഷം ചെന്നൈയിലേക്ക് താമസം മാറാനാണ് തീരുമാനമെന്നും രാഹുല്‍ രവി പറഞ്ഞു.

ഡിസംബര്‍ 15ന് ലക്ഷ്മിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് രാഹുല്‍ വിവാഹക്കാര്യം വെളിപ്പെടുത്തുന്നത്. ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതും ജീവിതം തിളക്കമുള്ളതാക്കിയതിന് നന്ദി പറഞ്ഞുമുള്ള ഹൃദ്യമായ ഒരു കുറിപ്പും അതോടൊപ്പം പങ്കുവച്ചിരുന്നു.

മഴവില്‍ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുല്‍ രവി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button