LIFETRENDING

”മാസ്റ്റര്‍” റിലീസിംഗ് ഡേറ്റ് നാളെ പ്രഖ്യാപിക്കും

മിഴകത്തിന്റെ ദളപതി വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്ററിന്റെ റിലീസിംഗ് തീയതി നാളെ ഉച്ചയ്ക്ക് 12.30 ക്ക് പ്രഖ്യാപിക്കും. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്.

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ വരുന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു വാര്‍ത്ത ഔദ്യോഗികമായി പുറത്ത് വന്നിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കൊറോണ പ്രതിസന്ധി രാജ്യത്താകെ പിടിമുറുക്കിയത്.

ഇതോടെ ചിത്രത്തിന്റെ റിലിസിംഗും അനിശ്ചിതത്വത്തിലാവുകയായിരുന്നു. ചിത്രം പൊങ്കലിന് തന്നെ തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ തന്നെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Back to top button
error: