LIFETOP 10TRENDING

അനുപമയുടെ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ പുറത്തിറങ്ങി

ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മേരിയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് ജയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ മലയാള സിനിമകളില്‍ അഭനയിച്ച താരം തെലുങ്കിലും തമിഴിലേക്കും ചേക്കേറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. താരത്തിന്റെ മലടയാളത്തിലേക്കുളള വീണ്ടും ഒരു കടന്ന് വരവാണ് ഈ ഹ്രസ്വചിത്രം. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ ഷാന്‍ ആണ്. തിരക്കഥയും ഷാന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വ്യത്യസ്ത പ്രമേയവുമായി എത്തിയിരിക്കുന്ന ഈ മലയാള ഹ്രസ്വചിത്രം തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിലേക്കും മെആഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍, മഞ്ജുവാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് റിലീസ് ചെയ്തത്. 247ന്റെ യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

പോഷ് മാജിക്കാ ക്രീയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അബ്ദുള്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലിജിന്‍ ബാബിനോ. എഡിറ്റര്‍ – ജോയല്‍ കവി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button