LIFE

  • ഒരു ചക്കയുണ്ടാക്കിയ പുകില്‍; ശ്രദ്ധ നേടി ഹ്രസ്വചിത്രം ‘അരക്ക്’‌

    ഒരു ഗ്രാമത്തെ സംബന്ധിച്ചിടത്തോളം അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിഭവമാണ് ചക്ക. ചക്കയ്ക്ക് വേണ്ടി ഒരുഗ്രാമത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായാലോ അത്തരത്തില്‍ ഒരു ചക്കയുടെ പേരില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവങ്ങളും കോര്‍ത്തിണക്കി ചിറക്കടവ് കുന്നപ്പള്ളില്‍ എസ് സാലെസ് സംവിധാനം ചെയ്ത പുതിയ ഹ്രസ്വ ചിത്രമാണ് അരക്ക്. പുറത്തിറങ്ങി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചിത്രം. ആക്ഷേപ ഹാസ്യ രീതിയിലൂടെ മനുഷ്യന്റെ അഹംബോധത്തിന്റെ അതിരുകള്‍ വരെ എത്തി നില്‍ക്കുകയാണ് ‘ അരക്ക്’ എന്ന ഹ്രസ്വ ചിത്രം. വിശപ്പിനു മുമ്പില്‍ തോറ്റു കൊടുക്കുന്ന മനുഷ്യന്റെ അഹം ബോധം ഇവിടെ ചിത്രീകരിക്കപ്പെടുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കറിക്കാട്ടൂര്‍, കൊന്നക്കുളം സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ എന്നീ സ്ഥലങ്ങളില്‍ ചിത്രീകരിക്കപ്പെട്ട അരക്ക് സി ജെ സാലസിന്റെ രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ്.പൂര്‍ണ്ണമായും നാട്ടിന്‍ പുറത്ത് ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിലെ 30ഓളം അഭിനേതാക്കള്‍ വീട്ടുകാരും നാട്ടുകാരും തന്നെയാണ്. ജോപ്പി കുരുവിള, ആന്‍ജലീന്‍ ജോയ്…

    Read More »
  • മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ ലീക്കായി, ആരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന അഭ്യര്‍ത്ഥനയുമായി സംവിധായകന്‍

    ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം തീയേറ്ററുകള്‍ വീണ്ടു സജീവമാകുന്ന അവസരത്തില്‍ സിനിമാ മേഖലയെ ആകെ മൊത്തത്തില്‍ തകര്‍ക്കാനുള്ള നീക്കുമായി മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ 13-ാം തീയതി ലോകമൊട്ടാകെ റിലീസ് ചെയ്യാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ മോശമായൊരു പ്രവര്‍ത്തി നടന്നിരിക്കുന്നത്. വീഡിയോസ് പ്രചരിപ്പിച്ചവരെ കണ്ടെത്താനും സമൂഹമാധ്യമങ്ങളില്‍ നിന്നും വീഡിയോ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ആരംഭിച്ചു കഴിഞ്ഞു. ഒന്നര വര്‍ഷത്തെ അധ്വാനമാണ് മാസ്റ്റര്‍. പ്രേക്ഷകര്‍ ചിത്രം തീയേറ്ററില്‍ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചു. പതിനഞ്ച് സെക്കന്റോളം വരുന്ന രംഗങ്ങളാണ് ലീക്കായിരിക്കുന്നത്. പ്രതികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

    Read More »
  • കോവിഡ് പ്രതിസന്ധി: ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാര്‍ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

    കോവിഡ് 19 മഹാമാരി മൂലം ഉപജീവനമാർഗ്ഗം നഷ്ടപെട്ട ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാരെയും അനുബന്ധ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനായി 1000 രൂപ ധനസഹായം നല്‍കുന്ന സാംസ്കാരിക കാര്യ വകുപ്പിന്റെ സമാശ്വാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അഞ്ചു വര്‍ഷമായി ചലച്ചിത്ര, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ സ്ഥിരതാമസമാക്കിയ മറ്റൊരു ആനുകൂല്യവും ലഭിക്കാത്ത കലാകാരന്മാർക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളില്‍നിന്നോ ക്ഷേമനിധി ബോര്‍ഡില്‍നിന്നോ പ്രതിമാസ ശമ്പളമോ ധനസഹായമോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ ഈ സഹായത്തിന് അര്‍ഹരായിരിക്കുകയില്ല. ഫോട്ടോ, ബന്ധപ്പെട്ട സംഘടനകളുടെയോ ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രം, അല്ലെങ്കില്‍ സംഘടനയിലെ അംഗത്വം തെളിയിക്കുന്ന ഐ.ഡി കാര്‍ഡിന്‍െറ പകര്‍പ്പ്, ആധാറിന്‍െറ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്‍െറ പ്രസക്തമായ പുറങ്ങളുടെ പകര്‍പ്പുകള്‍, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം 2021 ജനുവരി 25നു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് : www.keralaculture.org/covid_relief_scheme സംശയങ്ങൾക്ക് : +918289862049

    Read More »
  • പിണറായി വിജയന് മമ്മൂട്ടിയുടെ സ്‌നേഹാദരങ്ങള്‍

    ജനുവരി 13ന് കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി വന്നതില്‍ മുഖ്യമന്ത്രി പണറായി വിജയന് നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ മോഹന്‍ലാലും ദിലീപും തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചിരുന്നു .മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങളെന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകേതന്നെയും നന്ദി അറിയിക്കുന്നുവെന്ന് ദിലീപും കുറിച്ചു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കേരളത്തിലെ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ എന്ന് തുറക്കണമെന്ന കാര്യത്തില്‍ സിനിമ സംഘടനകള്‍ക്ക് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. പിന്നീടാണ്…

    Read More »
  • കോഹ്‌ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്

    ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാര്യ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. താരം തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിന് ശേഷം അവധിയിലായിരുന്നു കോഹ്‌ലി. https://www.facebook.com/virat.kohli/photos/a.442771085810000/3718913168195759/

    Read More »
  • മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍; മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് താരങ്ങള്‍

    മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തിലെ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ എന്ന് തുറക്കണമെന്ന കാര്യത്തില്‍ സിനിമ സംഘടനകള്‍ക്ക് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. ഇപ്പോഴിതാ മറ്റന്നാള്‍ തീയേറ്ററുകള്‍ തുറക്കും എന്ന് സംഘടനകള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാലും ദിലീപും. തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇരുവരും നന്ദി അറിയിച്ചത്. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങളെന്ന് മോഹന്‍ലാലും ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകേതന്നെയും നന്ദി അറിയിക്കുന്നുവെന്ന് ദിലീപും കുറിച്ചു. https://www.facebook.com/ActorMohanlal/posts/3621906037865066 ദളപതി വിജയ് നായകനാക്കിയെത്തുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ആണ് ആദ്യം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം. https://www.facebook.com/ActorDileep/posts/2297128217117601

    Read More »
  • ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ജനുവരി 15ന് നീസ്ട്രീമിലൂടെ റിലീസ്

    തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്ന കുടുംബചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’: മഹത്തായ ഭാരതീയ അടുക്കള’ ജനുവരി 15ന് റിലീസ് ചെയ്യും. കേരളത്തില്‍ നിന്നുള്ള ആഗോള മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാകും സിനിമ പ്രദര്‍ശനത്തിനെത്തുക. ജിയോ ബേബി രചനയും, സംവിധാനം നിര്‍ഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. യുഎസ് ആസ്ഥാനമായ നെസ്റ്റ് ടെക്നോളജീസ് കോര്‍പ്പിന്റെ സഹോദര സ്ഥാപനമാണ് നീസ്ട്രീം ക്രിയേഷന്‍സ്. കേരളത്തിലെ പ്രമുഖ ഒടിടി ബില്‍ഡറായ വ്യൂവേ സൊല്യൂഷന്‍സാണ് നീസ്ട്രീമിന്റെ ടെക്‌നിക്കല്‍ പാര്‍ട്ണര്‍. കേരളത്തില്‍നിന്നുള്ള…

    Read More »
  • തീയേറ്ററുകള്‍ തുറക്കുന്നു: മാസ്റ്റര്‍ മറ്റന്നാള്‍ റിലീസ് ചെയ്യും

    മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തിലെ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കുന്നു. ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ ആണ് ആദ്യം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം. മുഖ്യമന്ത്രിയുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്ന് തുറക്കണമെന്ന കാര്യത്തില്‍ സിനിമ സംഘടനകള്‍ക്ക് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. ഇപ്പോഴിതാ മറ്റന്നാള്‍ തീയേറ്ററുകള്‍ തുറക്കും എന്ന് സംഘടനകള്‍ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററായിരിക്കും ആദ്യം പ്രദര്‍ശനത്തിനെത്തുക.

    Read More »
  • ഇരുട്ട് ഭയമുള്ള സംവിധായകന്റെ ആദ്യ രണ്ട് ചിത്രങ്ങളും രാത്രി നടക്കുന്ന കഥകള്‍

    തമിഴ് സിനിമാലോകത്ത് വളരെ കുറച്ച് കാലം കൊണ്ട് മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന് വന്ന വ്യക്തിയാണ് ലോകേഷ് കനകരാജ്. സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളാക്കിയ ലോകേഷിന്റെ മൂന്നാമത്തെ ചിത്രമാണ് ഇപ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലും ചര്‍ച്ചാ വിഷയം. ദളപതി വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ 13-ാം തീയതി പ്രദര്‍ശനത്തിനെത്തുകയാണ്. കോവിഡ് വ്യാപനം മൂലം അടച്ചിട്ട തീയേറ്ററിലേക്ക് ആളുകളെ തിരികെയെത്തിക്കാന്‍ മാസ്റ്ററിലൂടെ ആകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടേയും തീയേറ്റര്‍ ഓണേഴ്‌സിന്റെയും പ്രതീക്ഷ. മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ലോകേഷ് കനകരാജിനൊപ്പം തിരക്കഥ രചനയില്‍ പങ്കാളിയായ രത്‌നകുമാറാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞത്. സംവിധായകന്‍ ലോകേഷിന് ഇരുട്ട് പേടിയാണ്. ഉറങ്ങുമ്പോഴും അദ്ദേഹത്തിന് മുറിയില്‍ ഒരു ലൈറ്റ് ഓണായിക്കിടക്കണമെന്നും രത്‌നകുമാര്‍ പറയുന്നു. എന്നാല്‍ ഇരുട്ട് പേടിയുള്ള ഇതേ സംവിധായകന്റെ ആദ്യത്തെ രണ്ട് സിനിമകളും ഒരു രാത്രിയില്‍ നടക്കുന്ന കഥയാണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. എന്നാലിപ്പോള്‍ പതിയെ ലോകേഷ് ആ ശീലം ഉപേക്ഷിച്ച് വരികയാണെന്നും…

    Read More »
  • സ്‌കൈ-ഫൈ ചിത്രവുമായി ഉറി ടീം വീണ്ടുമെത്തുന്നു

    ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ഉറി എന്ന ചിത്രത്തിന് ശേഷം അതേ ടീം മറ്റൊരു ചിത്രവുമായി വീണ്ടുമെത്തുന്നു. വിക്കി കൗശലിനെ നായകനാക്കി ആദിത്യ ധാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വാണിജ്യപരമായി വലിയ വിജയമാവുകയും നിരൂപക പ്രീതി നേടുകയും ചെയ്തിരുന്നു. മികച്ച സംവിധായകന്‍, മികച്ച നടന്‍ ഉള്‍പ്പടെ നാല് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. 2016 ല്‍ നടന്ന ഉറി അറ്റാക്കിനെ അവംലബിച്ച് നിര്‍മ്മിച്ച ചിത്രം ലോകത്തിന് മുന്‍പില്‍ ഇന്ത്യന്‍ സിനിമയെ അടയാളപ്പെടുത്തുവാന്‍ പോന്നതായിരുന്നു. ദ് ഇമ്മോര്‍ട്ടല്‍ അശ്വാത്മ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം സ്‌കൈ-ഫൈ ജോണറിലുള്ള ത്രില്ലറാണെന്നാണ് പുറത്ത് വരുന്ന വിവരം. റോണി സ്‌ക്രുവല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് വിക്കി കൗശല്‍ തന്നെയാണ്.

    Read More »
Back to top button
error: