LIFETRENDING

ഫൈറ്ററിലൂടെ ഹൃത്വിക്കും ദീപികയും ആദ്യമായി ഒന്നിക്കുന്നു

ദ്യമായി ഹൃത്വിക്കും ദീപികയും ഒരുമിച്ചഭിനയിക്കുന്നു. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഫൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം 2021 സെപ്റ്റബറില്‍ പുറത്തിറങ്ങും.

ഹൃത്വിക്കിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ത്ഥ് ആനന്ദ്.

ഹൃത്വിക്കിന്റെ 46-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

Back to top button
error: