LIFETRENDING

സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി മോഹന്‍കുമാര്‍ ഫാന്‍സ്: ട്രെയിലര്‍ പുറത്ത്

സംവിധാനം ചെയ്ത മൂന്ന് സിനിമകള്‍കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ജിസ് ജോയ്. ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തിലാണ് ജിസ് ജോയിയുടെ മുന്‍കാല ചിത്രങ്ങളെത്തിയിട്ടുള്ളത്.

അക്കൂട്ടത്തിലേക്കാവും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രവും ചേര്‍ക്കപ്പെടുക എന്ന സൂചന നല്‍കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്.

പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി കഥയെഴുതിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമേ സിദ്ധിഖ്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, രമേശ് പിഷാരടി, മുകേഷ് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറില്‍ നിന്നും മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്ക്കുള്ളിലെ സിനിമാക്കഥയാണെന്ന സൂചന നല്‍കുന്നുണ്ട്‌

Back to top button
error: