LIFENEWS

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യനിരോധനം നടപ്പാക്കണം, ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് ഉമാഭാരതി

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മദ്യനിരോധനം നടപ്പാക്കണമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ഉമാഭാരതി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മധ്യപ്രദേശിൽ മദ്യവിൽപന ശാലകളുടെ എണ്ണം കൂട്ടാനുള്ള സർക്കാർ നീക്കത്തിന് ഇടയിലാണ് ഉമാഭാരതിയുടെ പുതിയ ആവശ്യം. വലിയ വിവാദം ആണ് ഇത് സംസ്ഥാനത്ത് ഉണ്ടാക്കിയത്.ബിജെപി ആണ് മധ്യപ്രദേശ് ഭരിക്കുന്നത്.

Signature-ad

ട്വീറ്റ്‌ പരമ്പരയിലൂടെയാണ് ഉമാഭാരതി തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മദ്യപാനമാണ് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് എന്നും ഉമാ ഭാരതി ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ തന്നെ കൂടുതൽ മദ്യഷാപ്പുകൾ തുറക്കുന്നത് അമ്മ കുട്ടിക്ക് വിഷം നിൽക്കുന്നതുപോലെ ആണെന്നും ഉമാഭാരതി വ്യക്തമാക്കി.

Back to top button
error: