LIFETRENDING

അമ്മ ലൈംഗികബന്ധത്തിനു സമ്മതിച്ചില്ല, കുഞ്ഞിനെ തീയിലെറിഞ്ഞ് അക്രമി

ബിഹാറിലെ മുസാഫർപൂരിൽ നിന്ന് ഞെട്ടിക്കുന്ന സംഭവം. അമ്മ ലൈംഗികബന്ധത്തിനു സമ്മതിക്കാത്തതിനെ തുടർന്ന് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ തീയിലെറിഞ്ഞ് അക്രമി.

ബോച്ചാൻ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. അമ്മയും കുഞ്ഞും തീ കാഞ്ഞ് വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. പുറത്തുനിന്ന് വന്ന ഒരാൾ അമ്മയുടെ അടുത്ത് ഇരിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അമ്മ ഇതിനെ ചെറുത്തു. ക്രുദ്ധനായ അക്രമി അമ്മയുടെ മടിയിൽ നിന്ന് കുഞ്ഞിനെ എടുത്ത് തീയിലേക്ക് എറിയുകയായിരുന്നു.

Signature-ad

തീയിൽ വീണ കുഞ്ഞിന് സാരമായി പരിക്കേറ്റു. അക്രമിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ലോക്കൽ പോലീസ് ആദ്യം കേസ് എടുക്കാൻ മടിച്ചുവെന്ന് സ്ത്രീയുടെ ഭർത്താവ് പറഞ്ഞു

Back to top button
error: