LIFE

  • പുതിയ കാലത്തിന് അനുസരിച്ച് ഇന്ത്യൻ കോഫി ഹൗസുകൾ മാറിയോ? – മുരളി തുമ്മാരുകുടി

    ഇൻഡ്യൻ കോഫീ ഹൌസ്: മാറാത്തതായുള്ളത് മാറ്റം മാത്രമല്ല കഴിഞ്ഞദിവസം ഞാൻ ഗുരുവായൂരിലെ ഇൻഡ്യൻ കോഫീ ഹൗസിൽ പോയി. സ്ഥലം എവിടെയാണെന്നുള്ളത് പ്രസക്തമല്ല. സ്ഥലവും കാലവും മാറിയാലും ഇൻഡ്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല. അതേ കാപ്പി അതേ യൂണിഫോമിട്ട ജോലിക്കാർ അതേ ബീറ്റ്‌റൂട്ടിട്ട മസാലദോശ കട്ട്ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ് വിലയോ തുച്ഛം… ഗുണമോ മെച്ചം. 1970 കളിൽ പത്ത് വയസുള്ളപ്പോൾ ആണെന്ന് തോന്നുന്നു ആദ്യമായി ഞാൻ എറണാകുളം ജോസ് ജംഗ്ഷനിലെ ഇൻഡ്യൻ കോഫീ ഹൗസിൽ പോയത്. ഇന്നിപ്പോൾ വയസ് 57 ആയി. ജോസ് ജംക്ഷനിൽ ഇപ്പോൾ ഇന്ത്യൻ കോഫി ഹൗസില്ല. പക്ഷെ മറ്റെവിടെ പോയാലും ഇൻഡ്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല. ഏറെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇൻഡ്യൻ കോഫീ ഹൗസ് ഒരു റെസ്റ്റോറന്റ് മാത്രമല്ല, വികാരം കൂടിയാണ്. തിരുവനന്തപുരത്തെ ഇൻഡ്യൻ കോഫീ ഹൗസ് സൗഹൃദമാണ് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ പ്രധാന സിനിമാതാരങ്ങളും എഴുത്തുകാരുമെല്ലാം ഇൻഡ്യൻ കോഫീ ഹൗസിലെ…

    Read More »
  • ഒരു ലക്ഷം രൂപ നല്‍കി സെക്‌സ് ഡോളിനെ സ്വന്തമാക്കി യുവാവ്‌

    സെക്‌സ് ഡോളിനെ വിവാഹം കഴിച്ച് ഒരു യുവാവ്. ഹോങ്കോങ്ങിലാണ് ഈ കൗതുകകരമായ വാര്‍ത്ത. മുപ്പത്താറുകാരനായ സി ടിയാന്റോംഗ് എന്ന യുവാവാണ് ഒരു റിടെയില്‍ ഷോപ്പില്‍ നിന്നും പാവയെ വാങ്ങിയത്. തുടര്‍ന്ന് പാവയുമായി വിവാഹനിശ്ചയം നടത്തുകയായിരുന്നു. മനുഷ്യരെക്കാള്‍ അവരുമായി ഡേറ്റ് ചെയ്യുന്നത് തനിക്ക് എളുപ്പമാണെന്ന് മനസ്സിലാക്കിയതിനാലാണ് ലൈംഗിക പാവയായ ‘മോചി’യുമായി വിവാഹനിശ്ചയം നടത്തിയതെന്ന് സി ടിയാന്റോംഗ് പറയുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ഈ മാസം ആദ്യമായിരുന്നു മോച്ചിയുമായി വിവാഹനിശ്ചയം നടത്തിയത്. ഒരു ഐഫോണ്‍ 12 ഉള്‍പ്പെടെയുള്ള വിലയേറിയ സമ്മാനങ്ങളും അദ്ദേഹം തന്റെ പ്രിയസഖിയാവുന്ന മോചിക്ക് നല്‍കി. അതേസമയം, മോച്ചിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അവളുടെ സെന്‍സിറ്റീവ് ചര്‍മ്മത്തിന് കേടുവരുത്തുമെന്ന് ഭയന്ന് താന്‍ ഒരിക്കലും അവളെ ചുംബിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ‘ഞാന്‍ മോച്ചിയെ ബഹുമാനിക്കുന്നു, അവളെ ഒരു കൂട്ടുകാരിയായി മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. എനിക്ക് മുമ്പ് മനുഷ്യസുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാന്‍ പാവകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഞാന്‍ അവളുമായി ഒരിക്കലും…

    Read More »
  • ആവേശമുണർത്തി മെഗാസ്റ്റാറിന്റെ ”ആചാര്യ”: ടീസറത്തി

    തെലുങ്ക് മെഗാസ്റ്റാർ ചിരംഞ്ജീവി നായകനാകുന്ന ആചാര്യയുടെ പുതിയ ടീസർ എത്തി. ചിരഞ്ജീവിയെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് സംവിധായകനായ കൊരട്ടല ശിവ തന്നെയാണ്. ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ ആണ്. നിരഞ്ജൻ റെഡ്ഡിയും രാംചരണും ചേർന്നാണ് ആചാര്യ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചായാഗ്രഹണം തിരുവും സംഗീതസംവിധാനം മണി ശര്‍മ്മയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.നവീന്‍ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഈ സമ്മറിന് തീയേറ്ററുകളിലെത്തും.

    Read More »
  • റഹ്മാന് ഹിമാചലിൽ ഉഷ്മള വരവേൽപ്പ്

    നടൻ റഹ്മാൻ സമാറ എന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് ഹിമാചൽ പ്രദേശിലെ കുളു മനാലിയിൽ കഴിഞ്ഞ ദിവസം എത്തിയത് . താരം ആദ്യമായാണ് ഇവിടം സന്ദർശിക്കുന്നത്. നഗരത്തിലെത്തിയ റഹ്മാന് ബാരാഗർ പഞ്ച നക്ഷത്ര റിസോർട്ട് ഉടമകൾ നകുൽ കുല്ലാർ, ഗുനാൽ കുല്ലാർ എന്നിവരും സംഘവും ഹിമാചൽ പ്രദേശിലെ ആദിത്യ ആചാര പ്രകാരം ഉഷ്മളമായ സീകരണം നൽകി. പതിനഞ്ച് ദിവസമാണ് നായക താരം ഇവിടെ ക്യാമ്പ് ചെയ്യുക. നവാഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് സമാറ. ഹിമാചൽ പ്രദേശ് കശ്മീർ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

    Read More »
  • റോക്കി ഭായ് വരുന്നു: റിലീസിംഗ് തീയതി പ്രഖ്യാപിക്കുന്നതിലും കൗതുകം

    KGF എന്ന സിനിമയും റോക്കി ഭായ് എന്ന കഥാപാത്രവും അത്രത്തോളം സിനിമാപ്രേക്ഷകരുടെ മനസിൽ പതിഞ്ഞിട്ടുണ്ട്. ബോംബൈ സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരു സാധാരണക്കാരന്റെ അസാധാരണമായ കഥയാണ് കെജിഎഫ് പറയുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കന്നഡ സിനിമ മേഖലയെ ഒറ്റ ചിത്രം കൊണ്ട് ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്താൻ KGF നും യാഷ് എന്ന നടനും സാധിച്ചു. കെജിഎഫ് എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലോകവ്യാപകമായി ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഒന്നാം ഭാഗം അണിയറപ്രവർത്തകർ അവസാനിപ്പിച്ചതും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം മില്യൺ വ്യൂസ് ആണ് നേടിയെടുത്തത്. ഇതുവരെയുള്ള സർവ്വകാല റെക്കോർഡുകളും തകർത്താണ് കെജിഎഫ് 2 ന്റെ ടീസർ മുന്നേറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിക്കുന്നതിലും കൗതുകം ഒളിപ്പിച്ച് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. THE PROMISE WIL BE KEPT TODAY…

    Read More »
  • ഛായാഗ്രഹകൻ ജോമോൻ ടി ജോണും ചലച്ചിത്രതാരം ആൻ അഗസ്റ്റിനും വേർപിരിയുന്നു

    മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ ഛായാഗ്രഹകൻ ജോമോൻ ടി ജോണും ചലച്ചിത്രതാരം ആൻ അഗസ്റ്റിനും വേർപിരിയുന്നു. ജോമോൻ ടി ജോൺ തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. ചലച്ചിത്ര താരമായ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിനുമായി 2014 ആയിരുന്നു ജോമോൻ ടി ജോണിന്റെ വിവാഹം.ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇപ്പോൾ തിരശീല വീഴുന്നത്. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല എന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ജോമോൻ ടി ജോണാണ് കോടതിയിൽ സമർപ്പിച്ചത്. ചേര്‍ത്തല കുടുംബ കോടതിയിലാണ് ജോമോൻ ടി ജോൺ ഹര്‍ജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ആന്‍ അഗസ്റ്റിനോട് കുടുംബ കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.…

    Read More »
  • അലീനക്കും കുടുംബത്തിനും ആശ്വാസമായി ബാദുഷ

    കഴിഞ്ഞ ദിവസം ’24 ന്യൂസി’ൽ വന്ന വാർത്തയായിരുന്നു കോട്ടയം ചെങ്ങളം സ്വദേശിയും നേഴ്സിങ് വിദ്യാർത്ഥിനിയായ അലീനയുടേയും കുടുംബത്തിന്റേയും ദയനീയാവസ്ഥ.മാനസിക രോഗികളായ അച്ഛനും അമ്മക്കുമൊപ്പമാണ് ചോർന്നൊലിക്കുന്ന വീട്ടിൽ അലീനയുടെ താമസം. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ നേതൃത്വത്തിൽ കുടുംബത്തെ ബന്ധപ്പെടുകയും ആ കുടുംബത്തെ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ബാദുഷ ലൗവ്വേഴ്സ് അംഗം അജേഷ് സെബാസ്റ്റിന്റെ സാന്നിധ്യത്തിൽ ഏതാനും മാസത്തേക്കുള്ള അവശ്യവസ്തുക്കൾ എത്തിച്ചു നൽകി.കൂടാതെ കുടുംബത്തിന് തുടർന്നുള്ള വേണ്ട ചികിത്സയുടെ ചിലവും ഏറ്റെടുത്തു.

    Read More »
  • ” ഇന്നു മുതല്‍ ” ആദ്യ ഗാനം റിലീസ്

    സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി രhജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഇന്നു മുതല്‍” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. സൂരാജ് പോപ്സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്,ഗോകുലന്‍, സ്മൃതി,അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില,മെജോ ജോസഫ്,ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു. സംഗീതം-മെജോ ജോസഫ്. കോ പ്രൊഡ്യുസര്‍-വിമല്‍ കുമാര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ജോസ്,കല-ഷംജിത്ത് രവി,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-ആന്‍ സരിഗ, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി,എഡിറ്റര്‍- ജംസീല്‍ ഇബ്രാഹിം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍–നിഥീഷ് വാസുദേവന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ വി മാധവ്, ആഷിഷ് ചിന്നപ്പ,അസിസ്റ്റന്റ് ഡയറക്ടര്‍-റെജിന്‍, ആന്റേജോസഫ്, ഗോപിക,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ പി എസ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വര്‍ഗ്ഗീസ്.

    Read More »
  • ഗോകുലം മൂവീസിന്റെ രണ്ടു ചിത്രങ്ങൾ: ‘പത്തൊമ്പതാം നൂറ്റാണ്ട്’ ‘നാലാംതൂണ്’

    ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ രണ്ടു ചിത്രങ്ങൾ ആരംഭിക്കുന്നു. ആദ്യ ചിത്രം വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’. രണ്ടാമത്തേ ചിത്രം അജയ് വാസുദേവും ജിസ് ജോയിയും സംവിധാനം ചെയ്യുന്ന ‘നാലാംതൂണ്’. ഈ രണ്ടു ചിത്രങ്ങളുടേയും ആരംഭം ജനുവരി ഇരുപത്തിയേഴ് ബുധനാഴ്ച്ച കൊച്ചി ഗോകുലം കൺവൻഷൻ സെന്റെറിൽ നടന്നു. കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ’ പ്രശസ്ത സംവിധായകൻ ജോഷി, മാധ്യമ പ്രവർത്തകനായ ശ്രീകണ്ഠൻ നായർ എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ രണ്ടു ചിത്രങ്ങളുടേയും അണിയറ പ്രവർത്തകരും പ്രധാന അഭിനേതാക്കളും പങ്കെടുത്തു. ഇവർക്കു പുറമേ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖ വ്യക്തികളും, ബന്ധുമിത്രാദികളും സന്നിഹിതരായിരുന്നു. ഗോകുലം ഗോപാലന്റെ ആമുഖ പ്രസംഗത്തോടെയായിരുന്നു തുടക്കം. സിനിമയെ കച്ചവടമായി മാത്രം കണ്ടല്ല താൻ സിനിമയെടുക്കുന്നതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. ”പഴശ്ശിരാജാ, കായംകുളം കൊച്ചുണ്ണി എന്നീ ചരിത്ര സിനിമകൾ ചെയ്തത് ആ സമീപനത്താലാണ്. ചരിത്രത്തിൻ്റെ ഏടുകളിൽ അധികമാരും പരാമർശിക്കാത്ത, അശരണർക്കു വേണ്ടി പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സാഹസികമായ…

    Read More »
  • ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി

    ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശ്വരനാണ് വധു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഐപിഎല്ലില്‍ വിജയ് ശങ്കറിന്റെ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ട്വിറ്ററിലൂടെ താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ഈ വിശേഷദിവസത്തില്‍ വിജയ് ശങ്കറിന് എല്ലാ ആശംസകളും നേരുന്നതായി നവദമ്പതികളുടെ ചിത്രം പങ്കുവച്ച് സണ്‍റൈസേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു. നിരവധി താരങ്ങളാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്.കെ.എല്‍.രാഹുല്‍, യുസ്‌വേന്ദ്ര ചഹല്‍, കരുണ്‍ നായര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും വിജയ്ക്ക് ആശംസകള്‍ നേര്‍ന്നു. 2018ല്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് വിജയ് ശങ്കറിന്റെ ഇന്ത്യന്‍ ടീം അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഏകദിനം അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പ് ടീമിലും വിജയ് ശങ്കര്‍ അംഗമായിരുന്നു. ഈ വര്‍ഷം നടക്കുന്ന ഐപിഎല്‍ സീസണിലേക്ക് സണ്‍റൈസേഴ്‌സ് ടീം വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
Back to top button
error: