LIFE
-
വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം വരുന്നു വാലന്‍ന്റൈന്‍സ് ഡേയില്‍……
മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. താരത്തെ പോലെ തന്നെ താരത്തിന്റെ കുടുംബത്തെയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയത്തോടാണ് താല്‍പ്പര്യമെങ്കില്‍ മകള്‍ വിസ്മയക്ക് അതിനോട് ഒന്നും അല്ല താല്‍പര്യം എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തയില്‍ നിന്നും മനസ്സിലാവുന്നത്.. അധികം ആരോടും സംസാരിക്കാതെ വായനയുടെയും സ്വപ്നങ്ങളുടെയും ലോകത്താണ് വിസ്മയ മോഹന്‍ലാല്‍. ഇപ്പോഴിതാ വിസ്മയയുടെ പുസ്തകമാണ് സോഷ്യല്‍ മീഡിയകളില്‍ താരം. ഈ വാലന്റ്‌റൈന്‍സ് ഡേയ്ക്ക് പുറത്തിറങ്ങാന്‍ ഇരിക്കുകയാണ് വിസ്മയ എഴുതിയ ഗ്രയന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്.. അച്ഛന്‍ മോഹന്‍ലാല്‍ തന്നെയാണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.. പുസ്തകം ഇറക്കുന്നത് രാജ്യേന്ദ്രപ്രസാധകരായ പെന്‍ഗ്വിന്‍ ആണ്. മാനുഷിക വികാരനദിയിലൂടെ ഉള്ള യാത്ര എന്നാണ് പെന്‍ഗിന്‍ ഈ പുസ്തകത്തെ കുറിച്ച് പറയുന്നത്. 399 രൂപയാണ് പുസ്തകത്തിന്റെ വില. മകന്‍ പ്രണവ് മോഹന്‍ലാല്‍ ആണ് അനുജത്തി വിസ്മയയിലെ ഈ എഴുത്തുകാരിയെ കണ്ടെത്തിയത്. വിസ്മയയുടെ നോട്ട് പുസ്തകത്തിലെ കുറിപ്പുകള്‍ വായിക്കാനിടയായ ചേട്ടന്‍ പ്രണവാണ് അതിലൊരു…
Read More » -
കരുതലോടെ മാസ്ക് അണിഞ്ഞ സിനിമാക്കാഴ്ചകൾ
ഒരു ചലച്ചിത്ര ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഡിസംബറിന്റെ ആദ്യവാരത്തിലെ പകലും രാത്രികളും സിനിമാ കാഴ്ചകളുടേതാണ്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് ലോകത്തിന്റെ വിവിധ ഭാഷകളിൽ നിന്നുള്ള സിനിമകൾ കാണാനായി അവർ ഒരുമിച്ച് തിരുവനന്തപുരത്തേക്ക് ചേക്കേറും. പിന്നെയുള്ള ഏഴ് രാത്രിയും പകലും സിനിമയിലാണ് ജീവിക്കുക. പുതിയ സംസ്കാരവും പുതിയ കാഴ്ചകളും അവരെ മറ്റൊരു ലോകത്ത് എത്തിക്കും. കോവിഡ് പ്രതിസന്ധി ലോകം ആകെ അലയടിക്കുന്ന ഘട്ടത്തിലും അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് പുതിയ രൂപവും ഭാവവും നൽകി അവതരിപ്പിക്കുകയാണ് സംഘാടകര്‍. കോവിഡ് പശ്ചാത്തലമായതിനാല്‍ തിരുവനന്തപുരത്ത് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നാലു മേഖലകളിലായിട്ടാണ് ഇത്തവണ മേള ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് ഈ തവണ മേള നടത്തുക. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും, എറണാകുളത്ത് 17 മുതൽ 21 വരെയും, പാലക്കാട് 23 മുതൽ 27 വരെയും, തലശ്ശേരിയിൽ മാർച്ച് 1 മുതൽ 5 വരെയുമായിരിക്കും മേള നടത്തുക. ഓരോ നഗരത്തിലും…
Read More » -
കലാഭവന്‍ മണി മെമ്മോറിയൽ അവാർഡ് കോട്ടയം നസീറിന്
കലാഭവൻ മണിയുടെ പേരിലുള്ള ഈ വര്‍ഷത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കോട്ടയം നസീറിന് സമ്മാനിച്ചു. മിമിക്രി രംഗത്ത് 30 വർഷം പൂർത്തിയാക്കിയ കോട്ടയം നസീറിന് ഇത് അഭിമാന നിമിഷം. എറണാകുളം YMCA ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജസ്റ്റിസ് ബി കമാൽപാഷ ഫലകവും, കെ.എസ് പ്രസാദ് പൊന്നാടയും നൽകി ആദരിച്ചു. കലാഭവൻമണി മെമ്മോറിയൽ സമിതി ചെയർമാൻ അജിൽ മണിമുത്ത്, അവാർഡ് കമ്മിറ്റി അംഗമായ ഇസ്മയിൽ കൊട്ടാരപ്പാട്ട്, ഉമർ നിസാർ, മാസ്റ്റർ എം ദർശൻ എന്നിവർ സന്നിഹിതരായിരുന്നു. ഒരു ചലചിത്രതാരം എന്നതിനപ്പുറത്തേക്ക് കലാഭവൻ മണി മലയാളികൾക്ക് എന്നും ഒരു വികാരമാണ്. ഒരു സിനിമാതാരത്തിന്റെ വിയോഗത്തിൽ മലയാളികള്‍ ഒന്നാകെ കരഞ്ഞിട്ടുണ്ടെങ്കിൽ അത് മണിക്ക് വേണ്ടി മാത്രമായിരുന്നു. മണിയെന്ന താരത്തെയും മനുഷ്യ സ്നേഹിയെയും ഒരിറ്റ് കണ്ണീരോടെ അല്ലാതെ മലയാളികള്‍ക്കും മലയാളചലച്ചിത്ര മേഖലയ്ക്കും ഓർക്കാൻ കഴിയില്ല. ശരീരം കൊണ്ടു മാഞ്ഞു പോയാലും മണി എന്നും ഒരു ചിരിച്ച മുഖമായി മലയാളികളുടെ മനസ്സിൽ ഉണ്ടാവും. കഷ്ടപ്പെടുന്ന ആരെയും…
Read More » -
”സൂപ്പര്‍ ശരണ്യ”യുമായി തണ്ണീർമത്തന്റെ വിജയ ശിൽപ്പികൾ
മലയാളത്തിലെ ആകസ്മിക വിജയമെന്ന് തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം. വളരെ പരിമിതമായ സാഹചര്യങ്ങളിലും പരിമിതമായ ബഡ്ജറ്റിലും ഒരുങ്ങിയ ചിത്രം മലയാളത്തിൽ നിന്ന് 50 കോടിയിലധികം കളക്ഷൻ നേടുകയുണ്ടായി എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. വിനീത് ശ്രീനിവാസൻ, മാത്യൂസ് തോമസ്, അനശ്വര രാജൻ, എന്നിവര്‍ ഒഴികെ ബാക്കി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഭൂരിഭാഗം ആളുകളും പുതുമുഖങ്ങൾ ആയിരുന്നു എന്ന പ്രത്യേകതയും തണ്ണീർമത്തൻദിനങ്ങൾക്കുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളേയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും വളരെ പെട്ടെന്ന് തന്നെ മലയാളികൾ ഏറ്റെടുത്തു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിനുശേഷം സംവിധായകനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് ”സൂപ്പർ ശരണ്യ” എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകനായ ഗിരീഷ് എ.ഡി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. സംവിധായകനായ ഗിരീഷ് എ.ഡി യും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ…
Read More » -
ഇത് അനുമോൾ തന്നെയോ.? പുതിയ മേക്കോവറിൽ എസ്തര്‍
മലയാള സിനിമയിൽ റെക്കോർഡ് കളക്ഷൻ നേടുകയും പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്ത് ചരിത്രം സൃഷ്ടിച്ച ദൃശ്യം എന്ന സിനിമ ആരുംതന്നെ മറക്കാനിടയില്ല. ജോർജുകുട്ടിയും കുടുംബവും മലയാളികളുടെ മനസ്സിനോട് അത്രയധികം അടുത്തു നില്‍ക്കുന്നു. ജോര്‍ജു കുട്ടിയുടെ മക്കളായ അഞ്ജുവും അനുവും മലയാളികളുടെ മനസ്സിൽ നിന്ന് പെട്ടെന്ന് മാഞ്ഞു പോവില്ല. പ്രത്യേകിച്ച് രണ്ടാമത്തെ മകളായ അനുമോൾ. തന്റെ കള്ളച്ചിരി കൊണ്ടും കുസൃതി നിറഞ്ഞ നോട്ടം കൊണ്ടും അനുമോൾ അത്രയേറെ പ്രിയങ്കരിയായി മാറിയിരുന്നു. എന്നാല്‍ അനുമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്തര്‍ ഇപ്പോൾ ഒരു ബാലതാരം അല്ല. നായികയായി വരെ തിളങ്ങിയ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. എസ്തറിന്റെ ഫോട്ടോഷൂട്ട് വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻറുകളാണ് നിറയുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ഏവർക്കും സുപരിചിതയായ മാറുന്നത്. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് എസ്തര്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട്…
Read More » -
ശാലിനി അരങ്ങിലേക്ക്: സംവിധാനം മണിരത്നം. ?
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ചലച്ചിത്രതാരമാണ് ശാലിനി. തമിഴ് നടന്‍ അജിത്തിനെ വിവാഹം കഴിച്ചതോടെയാണ് ശാലിനി സിനിമ മേഖലയിൽ നിന്നും വിട്ട് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയത്. ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ശാലിനി അഭിനയ രംഗത്തേക്ക് വീണ്ടും തിരികെ എത്തുകയാണ്. പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയിന്‍ സെൽവം എന്ന ചിത്രത്തിലൂടെയാണ് ശാലിനി തിരികെയെത്തുന്നത് എന്ന സൂചനകളാണ് പുറത്തുവരുന്നത്. മണി രത്നത്തിന്റെയും ചലച്ചിത്രതാരം മാധവന്റെയും പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ശാലിനി തിരികെയെത്തുന്നത്. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ശാലിനിയോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹവും ഇഷ്ടമുണ്ട്. ബാലതാരമായിട്ടാണ് ശാലിനി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അജിത്തുമായുള്ള വിവാഹശേഷമാണ് ശാലിനി സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്. അലൈപായുതേ, പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് അവസാനമായി ശാലിനി അഭിനയിച്ചത്. പൊന്നിയിന്‍ സെല്‍വത്തിലൂടെ ശാലിനി തിരികെ എത്തണമെന്നാണ് ആരാധകരും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിക്കുന്നത്. കല്‍കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ…
Read More » -
ആരാണ് പാർവ്വതി?…ധൈര്യമാണ് പാർവ്വതി…സമരമാണ് പാർവ്വതി: ഹരീഷ് പേരടി
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന കര്‍ഷസമരത്തിന് പിന്തുണ അറിയിച്ച് നടി പാര്‍വ്വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോഴിതാ താരത്തിന്റെ ഈ പ്രതികരണത്തില്‍ പ്രശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. താനടക്കമുളള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതിയെന്നും തിരുത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുളളവര്‍ക്ക് അധ്യാപികയാണ് താരമെന്നും ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ആരാണ് പാർവ്വതി?…ധൈര്യമാണ് പാർവ്വതി…സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി…തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്… അതേസമയം, കര്‍ഷകസമരത്തെക്കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ താരത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് ചരടുവലികള്‍ നടത്തുന്നത്. സാമൂഹിക വിഷയങ്ങളില്‍…
Read More » -
കുഞ്ഞുമറിയത്തെ കാണാൻ ലാൽ അങ്കിള്‍ എത്തി
മലയാളസിനിമയെ വർഷങ്ങളായി തോളിലേറ്റിയ താരരാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഒപ്പമെത്തിയവരും പിന്നാലെ എത്തിയവരും കളം വിട്ടപ്പോഴും ഇരുവരും മലയാള സിനിമയുടെ വിഹായസ്സിൽ ഉയർന്നു നിന്നു. സിനിമാ സൗഹൃദം എന്നതിനപ്പുറത്തേക്ക് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആത്മബന്ധം മലയാളികൾക്ക് സുപരിചിതമാണ്. മറ്റ് അന്യഭാഷാ നടന്മാര്‍ പോലും ഇവരുടെ ആത്മബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രണ്ട് കുടുംബങ്ങളും പുലർത്തുന്ന സ്നേഹവും എപ്പോഴും ചർച്ചയാവാറുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവ് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയതൊക്കെ വലിയ വാർത്തയായിരുന്നു. രണ്ട് താരങ്ങളും പലപ്പോഴും ഇരുവരുടെയും വീടുകളിൽ സന്ദർശനം നടത്താറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് അത്തരത്തിലൊരു സന്ദർശന കാഴ്ചയാണ്. കടവന്ത്രയിലെ മമ്മുട്ടിയുടെ പുതിയ വീട്ടിൽ മോഹൻലാൽ എത്തിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പക്ഷേ ഈ ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം മോഹൻലാലോ ദുൽഖർ സൽമാനോ അല്ല. മറിച്ച് ദുൽഖറിന്റെയും അമാലുവിന്റെയും മകളായ കുഞ്ഞു മറിയമാണ്. മോഹൻലാലും ദുൽഖർ സൽമാനും അമാലുവും കുഞ്ഞു മറിയവും നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ…
Read More » -
ദൃശ്യം 2 ലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തി
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ചിത്രം ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് മുന്‍പ് സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞിരുന്നതെങ്കിലും പുറത്ത് വരുന്ന ട്രെയിലറില്‍ നിന്നും ടീസറില്‍ നിന്നും ചിത്രം മറ്റൊരു ത്രില്ലറാണെന്ന സൂചനകളും പ്രേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവര്‍ക്ക് പുറമേ മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഫെബ്രുവരി 19 ന് ആമസോണ്‍ റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു ദൃശ്യം. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു കൊലപാതകം മറച്ചു വെക്കേണ്ടി വരുന്ന ജോര്‍ജ്ജുകുട്ടി എന്ന സാധാരണക്കാരന്റെയും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെയും കഥയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ് പ്രേക്ഷകരോട് സംവദിച്ചത്. ചിത്രം അവസാനിക്കുമ്പോള്‍…
Read More » -
ഡസേ്തയെവ്സ്ക്കിയുടെ “ക്രെെം ആന്‍ഡ് പണിഷ്മെന്റ് “ചലച്ചിത്രമാകുന്നു
പ്രശസ്ത ലോക സാഹിത്യക്കാരന്‍ ഡസേ്തയെവ്സ്ക്കിയുടെ ഇരുന്നൂറാം ജന്മ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡസേ്തയെവ്സ്ക്കിയുടെ പ്രസിദ്ധ നോവല്‍ “ക്രെെം ആന്‍ഡ് പണിഷ്മെന്റ് ” മലയാളത്തില്‍ ചലച്ചിത്രമാകുന്നു. റഷ്യന്‍ സര്‍ക്കാരും ഡസേ്തയെവ്സ്ക്കി ഫൗണ്ടേഷനും ലോകമെങ്ങുളുള്ള ഡസേ്തെവ്സ്ക്കി ആരാധകരും ഈ ജന്മവാര്‍ഷികം കൊണ്ടാടുന്ന വേളയിലാണ് ബല്‍റാം മട്ടന്നൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രത്തിന്ന് തുടക്കം കുറിക്കുന്നത്. ഒരു ഷെക്സ്പിയര്‍ കൃതി ഇന്ത്യയില്‍ ആദ്യമായി ചലച്ചിതമാക്കിയത് ബല്‍റാം മട്ടനൂരിന്റെ രചനയിലുടെയായിരുന്നു. “ഒഥല്ലോ”യുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ” കളിയാട്ടം “. പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്ന ഈചിത്രം അഷ്ക്കര്‍ ബാബു നിര്‍മ്മിക്കുന്നു.എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍- രഞ്ജിത് ശ്രീധരന്‍,ലെെന്‍ പ്രൊഡ്യൂസര്‍- പ്രശോഭ് പ്രകാശ്. കണ്ണൂര്‍ ബിഷപ്പ് ഡോക്ടര്‍ അലക്സ് വടക്കും തല ഗാനരചന നിര്‍വ്വഹിക്കുന്നു. ജൂണില്‍ ഫോര്‍ട്ടുകൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ ജീവിതം,ഭാഷ,സംസ്ക്കാരം ഒക്കെ പ്രതിപാദിക്കപ്പെടുന്നതാണ്. മോസ്ക്കോയിലെയും സെന്റ് പീറ്റേര്‍സ് ബര്‍ഗിലെയും മലയാളികളായ സുഹൃത്തുക്കളും സഹകരിക്കുന്ന ഈ ചിത്രം ഇന്ത്യയില്‍ നിന്ന് ഡസേ്തെവ്സ്ക്കിക്കുള്ള ആദരവായിരിക്കുമെന്ന് ബല്‍റാം മട്ടന്നൂര്‍ പറഞ്ഞു. താരനിര്‍ണ്ണയം…
Read More »