കുഞ്ഞുമറിയത്തെ കാണാൻ ലാൽ അങ്കിള്‍ എത്തി

ലയാളസിനിമയെ വർഷങ്ങളായി തോളിലേറ്റിയ താരരാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഒപ്പമെത്തിയവരും പിന്നാലെ എത്തിയവരും കളം വിട്ടപ്പോഴും ഇരുവരും മലയാള സിനിമയുടെ വിഹായസ്സിൽ ഉയർന്നു നിന്നു. സിനിമാ സൗഹൃദം എന്നതിനപ്പുറത്തേക്ക് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആത്മബന്ധം മലയാളികൾക്ക് സുപരിചിതമാണ്. മറ്റ് അന്യഭാഷാ നടന്മാര്‍ പോലും ഇവരുടെ ആത്മബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രണ്ട് കുടുംബങ്ങളും പുലർത്തുന്ന സ്നേഹവും എപ്പോഴും ചർച്ചയാവാറുണ്ട്.

മോഹൻലാലിന്റെ മകൻ പ്രണവ് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയതൊക്കെ വലിയ വാർത്തയായിരുന്നു.

രണ്ട് താരങ്ങളും പലപ്പോഴും ഇരുവരുടെയും വീടുകളിൽ സന്ദർശനം നടത്താറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് അത്തരത്തിലൊരു സന്ദർശന കാഴ്ചയാണ്. കടവന്ത്രയിലെ മമ്മുട്ടിയുടെ പുതിയ വീട്ടിൽ മോഹൻലാൽ എത്തിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പക്ഷേ ഈ ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം മോഹൻലാലോ ദുൽഖർ സൽമാനോ അല്ല. മറിച്ച് ദുൽഖറിന്റെയും അമാലുവിന്റെയും മകളായ കുഞ്ഞു മറിയമാണ്. മോഹൻലാലും ദുൽഖർ സൽമാനും അമാലുവും കുഞ്ഞു മറിയവും നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. സൂപ്പർതാരത്തെ കൗതുകത്തോടെ നോക്കുന്ന മറിയത്തിന്റെ മുഖമാണ് എല്ലാവരെയും ആദ്യം ആകര്‍ഷിക്കുക. മമ്മുട്ടിയുടെ വീട്ടില്‍ മോഹൻലാൽ മൂന്നാഴ്ച മുൻപ് എത്തിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *