”സൂപ്പര്‍ ശരണ്യ”യുമായി തണ്ണീർമത്തന്റെ വിജയ ശിൽപ്പികൾ

ലയാളത്തിലെ ആകസ്മിക വിജയമെന്ന് തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം. വളരെ പരിമിതമായ സാഹചര്യങ്ങളിലും പരിമിതമായ ബഡ്ജറ്റിലും ഒരുങ്ങിയ ചിത്രം മലയാളത്തിൽ നിന്ന് 50 കോടിയിലധികം കളക്ഷൻ നേടുകയുണ്ടായി എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

വിനീത് ശ്രീനിവാസൻ, മാത്യൂസ് തോമസ്, അനശ്വര രാജൻ, എന്നിവര്‍ ഒഴികെ ബാക്കി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഭൂരിഭാഗം ആളുകളും പുതുമുഖങ്ങൾ ആയിരുന്നു എന്ന പ്രത്യേകതയും തണ്ണീർമത്തൻദിനങ്ങൾക്കുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളേയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും വളരെ പെട്ടെന്ന് തന്നെ മലയാളികൾ ഏറ്റെടുത്തു.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിനുശേഷം സംവിധായകനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന് ”സൂപ്പർ ശരണ്യ” എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകനായ ഗിരീഷ് എ.ഡി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്.

സംവിധായകനായ ഗിരീഷ് എ.ഡി യും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവഹിക്കുന്നു. ജസ്റ്റിന്‍ വർഗീസ് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് രമ്യ സുരേഷാണ്.

Leave a Reply

Your email address will not be published. Required fields are marked *