LIFE

ദി ഡാർക്ക്‌ സീക്രട്ട് എന്ന മലയാള സിനിമയുടെ ടീസർ പുറത്തിറങ്ങി..

 

കേരളത്തിലും, അയർലണ്ടിലും ആയി ചിത്രീകരണം പൂർത്തിയാക്കിയ ദി ഡാർക്ക്‌ സീക്രട്ട് എന്ന ചിത്രത്തിൻ്റെ ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു.
മാജിക്കൽ ട്രിയങ്കിലിന്റെ ബാനറിൽ, ജോമോൻ ജോർജും, സാബു മാണിയും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സന്തോഷ്‌ കിഴാറ്റൂർ പ്രധാന വേഷത്തിൽ എത്തുന്നു.

ഒരു മഹാമാരിയുടെ അതിഭീകരത വിശകലനം ചെയ്യുന്ന ഒരു ചിത്രം കൂടി ആണ് ഈ സസ്പെൻസ് ത്രില്ലർ. ക്യാമറ മഹേഷ്‌, വൈശാഖ് രഘു സംഗിതം -ജിജി തോംസൺ, ജയകാർത്തി, അസോ ഡയറക്ടർ -അജിത്, എഡിറ്റിംഗ്, മണി,മേക്കപ്പ് പിയുഷ് പുരുഷു.ഐർലൻഡിലെ കോർക്കിലും പരിസര പ്രദേശങ്ങളിലും ആയി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ ഐറിഷ് കലാകാരന്മാരും ചില സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

പ്രണയവും സസ്പെൻസും ചേർന്ന ഈ സിനിമയിൽ അഞ്ച് മനോഹര ഗാനങ്ങളാണ് ഉള്ളത്. ഇതിൽ മൂന്ന് മലയാള ഗാനങ്ങളും ഹിന്ദിയിലും ഇംഗ്ലീഷിലും ഒരോ ഗാനങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സംവിധായകരിൽ ഒരാളും, ഐർലൻഡ് മലയാളിയുമായ സാബു മാണി അറിയിച്ചു.

Back to top button
error: