LIFEMovie

“എല്ലാം ശരിയാകും” വീഡിയോ ഗാനം റിലീസ്

 

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി.
ബി കെ ഹരിനാരായണൻ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് വില്ല്യം ഫ്രാൻസിസ് ആലപിച്ച ” തന്നെ തന്നെ ഞാനിരിക്കെ…”എന്ന ഗാനമാണ് റിലീസാക്കിയത്.

Signature-ad

പ്രശസ്ത സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’.
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് “എല്ലാം ശരിയാകും” തിയ്യേറ്ററിലെത്തിക്കുന്നു.
വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: