LIFE
-
ഇതാണ് ആ പഞ്ചവടിപ്പാലം
‘ഐരാവതക്കുഴി’ എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ‘പഞ്ചവടിപ്പാലം’ എന്ന സിനിമയുടെ കഥ നടന്നത്… അവിടെ പുഴയുടെ കുറുകെയാണ് 200 അടി നീളത്തില്‍ ‘പഞ്ചവടിപ്പാലം’ എന്ന താൽക്കാലിക പാലം നിര്‍മിച്ചത്.പക്ഷെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് പാലം പൊളിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു.കാരണം അവർക്ക് അക്കരെയിക്കരെ കടക്കാൻ ആ ഒരു പാലം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുവുള്ളൂ.അങ്ങനെ ആ പഞ്ചവടിപ്പാലം പൊളിക്കുന്നതിനുമുമ്പ് അതിന് സമാന്തരമായി മറ്റൊരു പാലം നിർമ്മിക്കേണ്ടി വന്നു എന്നത് സിനിമയെ വെല്ലുന്ന ക്ലൈമാക്സുമായി.അതാണ് കോട്ടയം –കുമരകം റോഡിലെ ഇല്ലിക്കൽ പാലം.ഇല്ലിക്കലും പരിസരപ്രദേശങ്ങളിലുമായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്.അന്ന് കുമരകവും ഇന്നത്തെപ്പോലെ പ്രശസ്തമായിരുന്നില്ല. വേളൂർ കൃഷ്‌ണൻകുട്ടിയുടെ ‘പാലം അപകടത്തിൽ’ എന്ന ചെറുകഥയെ ആസ്പദമാക്കി 1984-ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത സിനിമയാണ് “പഞ്ചവടിപ്പാലം “.മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളിലൊന്നായാണ് ഇന്നും ഈ സിനിമ അറിയപ്പെടുന്നത്.പാലാരിവട്ടം പാലം കേസിൽ കോടതി പോലും ഈ പേര് സൂചിപ്പിക്കയുണ്ടായി. ഈ സിനിമയ്ക്ക് പശ്ചാത്തലമായ പാലത്തിന് സമാന്തരമായി…
Read More » -
ബാബു ആന്റണി കത്തനാരാകുന്ന കടമറ്റത്ത് കത്തനാർ,പൂജയും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു
എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസ് നിർമ്മിച്ച് റ്റി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ഹൊറർ, ഫാന്റസി ത്രീഡി ചിത്രത്തിൽ ബാബു ആന്റണി കത്തനാരാകുന്നു. ഒപ്പം ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു. ബാനർ – എ വി പ്രൊഡക്ഷൻസ്, സംവിധാനം – ടി എസ് സുരേഷ്ബാബു, നിർമ്മാണം – എബ്രഹാം വർഗ്ഗീസ്, ഛായാഗ്രഹണം – യു കെ സെന്തിൽകുമാർ , രചന – ഷാജി നെടുങ്കല്ലേൽ , പ്രദീപ് ജി നായർ , എഡിറ്റിംഗ് – കപിൽ കൃഷ്ണ.
Read More » -
തൊഴിലുറപ്പ് ജോലി ചെയ്ത് മകളെ ഡോക്ടറാക്കിയ അമ്മ
മകളെ ഡോക്ടറാക്കുക എന്ന സ്വപ്നം ബാക്കിവച്ച് ഇടയിൽ ജീവിതം ഇടറിപ്പോയ അച്ഛൻ.അച്ഛന്റെ സ്വപ്നം പൂവണിയാൻ അമ്മ ചിന്തിയ വിയർപ്പിന്റെ എണ്ണമറ്റ കണികകൾ … അതെ ഡോ. സി.പി. അശ്വിനിയുടെ വിജയത്തിന് അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ട്, അച്ഛൻ കണ്ട സ്വപ്നത്തിന്റെ പൂർണതയുമുണ്ട്. സി.പി. അശ്വിനി ഇന്ന് ഡോ സി.പി.അശ്വിനി എന്ന മേൽവിലാസത്തിലേക്ക് മാറിയപ്പോൾ അത് അച്ഛന്റെ സ്വപ്നം പൂർണമാക്കാൻ അമ്മയൊഴുക്കിയ വിയർപ്പിന് മകൾ കൊടുത്ത പ്രതിഫലം കൂടിയാണ്.തോലമ്പ്ര പുരളിമല കുറിച്യ കോളനിയിലെ ചെന്നപ്പൊയിൽ വീട്ടിൽ പി.ശ്യാമള മകളെ പഠിപ്പിച്ചു ഡോക്ടറാക്കിയത് തൊഴിലുറപ്പു ജോലി ചെയ്തായിരുന്നു അശ്വനിയുടെ അച്ഛൻ സി.പി.ചന്തുക്കുട്ടി 4 വർഷം മുൻപാണ് മരിച്ചത്. മകളെ ഡോക്ടറാക്കുകയെന്ന വലിയ ആഗ്രഹം പാതിയിൽ നിർത്തിയാണ് അദ്ദേഹം വിടപറഞ്ഞത്. തൃപ്പൂണിത്തുറ ഗവ.ആയുർവേദ മെഡിക്കൽ കോളജിൽ പഠിച്ച അശ്വിനിയുടെ പരീക്ഷാഫലം കഴിഞ്ഞ ദിവസമെത്തിയപ്പോൾ നാടാകെ ആഹ്ലാദത്തിലമർന്നു.കുടുംബത്തിലെ 4 പെൺമക്കളിൽ ഇളയവളാണ് അശ്വിനി.മൂത്ത സഹോദരിമാരായ രമ്യയും, ശ്യാമിലിയും വിവാഹിതരായി. നഴ്സിങ് പഠിച്ച സഹോദരി അശ്വതി കണ്ണൂരിൽ സ്വകാര്യ…
Read More » -
കാവല്‍ ” ടീസർ റിലീസ്
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാവല്‍” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രഞ്ജി പണിക്കര്‍,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,രാജേഷ് ശർമ്മ,സന്തോഷ് കീഴാറ്റൂർ,കിച്ചു ടെല്ലസ്,രാജേഷ് ശര്‍മ്മ,കണ്ണൻ രാജൻ പി ദേവ്,ചാലി പാല,അരിസ്റ്റോ സുരേഷ്,ഇവാന്‍ അനില്‍,റേയ്ച്ചല്‍ ഡേവിഡ്,മുത്തുമണി,അഞ്ജലി നായര്‍,അനിത നായർ,പൗളി വത്സന്‍,അംബിക മോഹന്‍,ശാന്ത കുമാരി,ബേബി പാർത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.ബി കെ ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ-മൻസൂർ മുത്തൂട്ടി. രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന “കാവൽ” എന്ന ആക്ഷൻ ഫാമിലി ഡ്രാമ ചിത്രം നവംബർ 25-ന് ഗുഡ് വിൽ എന്റർടൈൻമെന്റ്സ് റിലീസ് തിയ്യറ്ററുകളിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
ടോം ഇമ്മട്ടിയുടെ “ഒരു ബൊഹീമിയൻ ഗാനം”; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
ഒരു മെക്സിക്കന്‍ അപാരത എന്ന ഹിറ്റ് ചിത്രത്തിൻ്റെ സംവിധായകൻ ടോം ഇമ്മട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഒരു ബൊഹീമിയൻ ഗാനം”.ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരങ്ങളായ പ്രഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ,ടൊവീനോ തോമസ്, ആസീഫ് അലി എന്നിവർ റിലീസ് ചെയ്തു. താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ‘1975 നാഷണൽ എമർജൻസി ‘ എന്ന ടാക് ലൈൻ ടൈറ്റിൽ പോസ്റ്ററിൽ കാണാം. മാറ്റിനിയുടെ ബാനറില്‍ ബാദുഷാ സിനിമാസ്, പെന്‍ ആന്‍ഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുമായ് ചേർന്ന് എന്‍.എം. ബാദുഷയും, ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഒരു ബൊഹീമിയൻ ഗാനം’. മാറ്റിനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രവും കൂടിയാണിത്.
Read More » -
മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒരു സാംസ്കാരിക വായന, ഡോ. എൻ പി ചന്ദ്രശേഖരന്റെ പുസ്തകപ്രകാശനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചപ്പോൾ
മാധ്യമരംഗത്ത് സവിശേഷമുദ്ര പതിച്ച എന്റെ സഖാവും സുഹൃത്തുമാണ് എൻ പി ചന്ദ്രശേഖരൻ. വിദ്യാർഥിപ്രസ്ഥാന കാലത്ത് ഞങ്ങൾക്കെല്ലാം പ്രചോദനമായിരുന്നു, അതിമനോഹരമായി മുദ്രാവാക്യങ്ങളും ഏറ്റവും കാവ്യാത്മകമായി ലേഖനങ്ങളും എഴുതുന്ന ചന്ദ്രശേഖരൻ. അത്രയ്ക്ക് അനുഭവിപ്പിക്കുന്ന ഗദ്യമെഴുതുന്ന, വാക്കിന്റെ സൗന്ദര്യശാസ്ത്രം ഇത്രമാത്രം കയ്യിലുള്ള അധികംപേരില്ല. മാധ്യമ റിപ്പോർട്ടിങ്ങിനെപ്പോലും അത്രയ്ക്കും കലാചാരുതയുള്ളതാക്കുന്ന ആ വൈഭവം ഒരുകാലത്തെ കലോത്സവ റിപ്പോർട്ടിങ്ങുകളിൽ കണ്ടിട്ടുണ്ട്. ചന്ദ്രശേഖരൻ ഗവേഷണഭാഗമായെഴുതിയ പുസ്തകം പ്രകാശനംചെയ്യാൻ അവസരം ലഭിച്ചു. റെയ്മണ്ട് വില്യംസിന്റെയും ടെറി ഈഗിൾട്ടന്റെയും സ്റ്റുവർട്ട് ഹാളിന്റെയും പാത പിന്തുടർന്നുകൊണ്ടുള്ള വായനയാണ് ഈ പുസ്തകം. എക്കാലത്തും സമൂഹത്തിന്റെ പൊതുമണ്ഡലസൃഷ്ടിയിൽ വലിയ പങ്കു വഹിക്കുന്നവയാണ് ആനുകാലികങ്ങൾ . പൊതുബോധസൃഷ്ടിയിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് രാക്ഷസീയമായ രീതിയിൽ മാറിയിരിക്കുന്ന, ആസുരമായ സാധ്യതകൾ ഈ രംഗത്ത് ഉണ്ടായിവന്നിരിക്കുന്ന കാലത്ത്, രാഷ്ട്രീയനിലപാടുള്ള ഒരാൾ എങ്ങനെ കാര്യങ്ങളെ മനസ്സിലാക്കുകയും വിമർശാത്മകമായി വിലയിരുത്തുകയും ചെയ്യണം എന്നതിന്റെ വലിയ സൂചനകൾ നൽകുന്നതാണ് പുസ്തകം. നമ്മുടെ വിമോചനപോരാട്ടത്തിന്റെ പ്രത്യേകഘട്ടത്തിൽ, ദേശീയ സമരങ്ങളിൽനിന്നും ഊർജ്ജമുൾക്കൊണ്ടുകൊണ്ട് ആരംഭിച്ച പ്രസ്ഥാനമാണ് മാതൃഭൂമി. കേരളത്തിന്റെ…
Read More » -
ജീവിതദുരിതങ്ങൾ കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഈ ഒരു കാലത്ത് കരുണയുടെ കരങ്ങൾ ആര് നീട്ടും ?
കോവിഡാനന്തര കാലത്തും ജീവിക്കാൻ ബുദ്ധിമുട്ടുകയാണ് കേരളത്തിലെ ജനങ്ങൾ. കേരളത്തിലെ ഏക ‘വ്യവസായം’ കൃഷിയാണ്.മറ്റൊന്നും ഇവിടെ ‘വിളയാത്തതുകൊണ്ട്’ കൃഷിയും ഗൾഫ് പണവുമായിരുന്നു എന്നും കേരളത്തിന്റെ ആശ്രയവും.എന്നാൽ ‘കാടിറങ്ങി വരുന്നവരാൽ’ പരമ്പരാഗത വിളകൾ പലതും ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഇവിടുത്തെ കർഷകർ.പന്നിയേയും പന്നിയെലിയേയും പേടിച്ചു കപ്പ വേണ്ടെന്നു വച്ചവർ.. മയിലിനെ പേടിച്ചു പച്ചക്കറികൾ വേണ്ടെന്നു വച്ചവർ.. കാട്ടാനകളെ പേടിച്ച് വാഴയും തെങ്ങും കമുകും ഒന്നും വേണ്ടെന്നു വച്ചവർ… കാലിത്തീറ്റയ്ക്കുണ്ടായ വിലവർധനമൂലം കാലിവളർത്തൽ തന്നെ ഉപേക്ഷിച്ചവർ .. നൂറ് രൂപയ്ക്ക് വിറ്റിട്ടുപോലും വാങ്ങാൻ ആളില്ലാതെ ശുദ്ധജല മത്സ്യ കൃഷിയും ഉപേക്ഷിക്കേണ്ടി വന്നവർ ..കോവിഡ് കാലത്തല്ല, കോവിഡാനന്തര കാലത്തും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇന്ന് ഇവിടുത്തെ ജനങ്ങളുടേത്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരെയും സ്വയം തൊഴിലിന് ഇറങ്ങി കഷ്ടപ്പെട്ടവരെയും ആര് സഹായിക്കും ? ചോദ്യം കേരളത്തിലെ യുവജനങ്ങളുടേതാണ്.കോവിഡ് കാലത്തോടെ നിരവധി പേരാണ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്. ഇവരിൽ പലരും കപ്പ,വാഴ, പച്ചക്കറി.. പോലുള്ള നാടൻ കൃഷികളിലേക്കാണ്…
Read More » -
തണ്ണി വണ്ടി” പ്രദർശനത്തിന്
സൂപ്പര്‍ ഹിറ്റ് ചിത്രമായ 96 ലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ദേവദര്‍ശനി ചേതനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മാണിക്യ വിദ്യ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം “തണ്ണി വണ്ടി ” വിവിധ ഭാഷകളിലായി പ്രദര്‍ശനത്തിനൊരുങ്ങുന്നു. ലോക പ്രശസ്ത അഡ്വ വൻ ജറസ് ചാനൽ റിയാലിറ്റി ഷോ പ്രോഗ്രാമായ സർവൈവർ, ദക്ഷിണേന്ത്യയിലാദ്യമായി കൊടും വനത്തിലും ദ്വീപിലും,കടലിലുമായി ചിത്രീകരിച്ച് സീ തമിഴ് ചാനലിൽ അർജുൻ സർജ നയിക്കുന്ന ജനപ്രിയമായ സർവൈവർ റിയാലിറ്റി ഷോ പ്രോഗ്രാമിലെ താരവും,യുവ നടനുമായ ഉമാപതി രാമയ്യ തണ്ണി വണ്ടിയുടെ നായകനാവുന്നു. പ്രശസ്ത സംവിധായകനും നടനും ദേശീയ അവാർഡ് ജേതാവുമായ തമ്പി രാമയ്യ യുടെ മകനാണ് ഉമാപതി രാമയ്യ. സംസ്കൃതി ഷേണായി നായികയാവുന്ന ഈ ചിത്രത്തിൽ ഗോദയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബാല ശരവണന്‍ അഭിനയിക്കുന്നു. ശ്രീ ശരവണ ഫിലിംസ് ആന്റ് ആർട്സിന്റെ ബാനറിൽ ജി ശരവണൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ” തണ്ണി വണ്ടി “. …
Read More » -
ആധുനിക ഇന്ത്യയുടെ വളർച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു:പിണറായി വിജയൻ
ആധുനിക ഇന്ത്യയുടെ വളർച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നൽകിയ സുദീർഘവും ത്യാഗനിർഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളർത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അനന്യമാക്കുന്നു. സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ ശാസ്ത്രബോധവും മതേതരത്വവും സമത്വവും സ്വന്തമാക്കിയ ഒരു സമൂഹത്തിൻ്റെ നിർമ്മിതി സാധ്യമാകണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സോഷ്യലിസത്തിൽ ആകൃഷ്ടനായിരുന്ന നെഹ്റു സോവിയറ്റ് മാതൃകയെ പിന്തുടർന്ന പല നയങ്ങളും ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു. കുട്ടികളിൽ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നൽകിയത്. നെഹ്റു ഏതു മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നു പോകുന്നത്. നെഹ്റുവിൻ്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം നൽകിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയിൽ ഊർജമാക്കുമെന്ന് നമുക്ക് ആവർത്തിച്ച് തീരുമാനിക്കാം. ഏവർക്കും ശിശു ദിന ആശംസകൾ.
Read More » -
എത്രകേട്ടാലും മതിവരാത്ത ശബ്ദമായി മലയാളികളുടെ ജീവിതത്തിലേക്ക് ദാസേട്ടൻ കടന്നു വന്നിട്ട് അറുപത് വർഷം :ജോൺ ബ്രിട്ടാസ് എം പി യുടെ ഗൃഹാതുരത നിറഞ്ഞ കുറിപ്പ്
ദാസേട്ടന്റെ ശബ്ദം കേൾക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകില്ല… എവിടെ നിന്നെങ്കിലും ആ ശബ്ദമാധുര്യം നമ്മെ തഴുകിയിരിക്കും. സിനിമ ഗാനങ്ങളും ഭക്തിഗാനങ്ങളും ഓണപ്പാട്ടുകളുമടക്കം മലയാളിയുടെ എല്ലാ ആഘോഷത്തിന്റെയും ആരവത്തിന്റെയും ഭാഗമാണ് ദാസേട്ടൻ. പ്രണയവും വിരഹവും വാത്സല്യവും സ്നേഹവുമൊക്കെ തൊട്ടു പുരട്ടിയ ദാസേട്ടന്റെ ശബ്ദം സിനിമാഗാനങ്ങളിലൂടെ നമ്മൾ അനുഭവിക്കാൻ തുടങ്ങിയിട്ട്, എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക് ദാസേട്ടൻ കടന്നു വന്നിട്ട് അറുപത് വർഷമാകുന്നു. “ജാതിഭേദം മതദ്വേഷം” എന്ന ഗുരുദേവ ശ്ലോകം പാടിയത് ആറ് പതിറ്റാണ്ട് മുൻപ് ഒരു നവംബർ 14 നാണ്; എല്ലാ വേദികളിലും എല്ലാവരോടും എക്കാലവും അദ്ദേഹം ആവശ്യപ്പെടുന്നതും ആ വരികൾ തന്നെയാണ്. വ്യക്തിപരമായി എനിക്കേറെ അടുപ്പമുള്ള വ്യക്തികൂടിയാണ് അദ്ദേഹം. ചിരിയും ചിന്തയുമൊക്കെ പകർന്നു തന്ന ഒരുപാട് നിമിഷങ്ങൾ അദ്ദേഹം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ശബ്ദ മാധുര്യത്തിന്റെ വസന്തം തീർത്ത ദാസേട്ടന് നന്ദി പറയുകയല്ലാതെ ഈ ദിവസം മറ്റെന്ത് പറയാൻ.
Read More »