LIFE

  • മിഷൻ സി’ ഫെബ്രുവരി 3-ന് നീസ്ട്രീം ഒടിടിയിൽ..

      ഒരു എൻഗേജിംഗ് റോഡ്ത്രില്ലർ മൂവിയായ “മിഷൻ സി”ഫെബ്രുവരി 3ന് നീസ്ട്രീം ഒടിടിയിൽ റിലീസ് ചെയ്യും. കോവിഡ് കാലത്ത് ചിത്രീകരണം തീർത്ത്, തിയേറ്ററിൽ റിലീസ് ചെയ്‌ത സിനിമ മികച്ച അഭിപ്രായം നേടിയ സിനിമകളിൽ ഒന്നാണ്. വിജയത്തിലേക്ക് കുതിക്കുമായിരുന്ന മിഷൻ സി 10ൽ 8.1 IMDB റേറ്റിംഗ് ഉണ്ടായിട്ടും തിയേറ്റർ വിതരണത്തിലുണ്ടായ ചില ആശയകുഴപ്പങ്ങൾ കാരണം പിൻവലിക്കേണ്ടി വന്ന സിനിമയാണിത്. ‘ഓടിക്കൊണ്ടിരിക്കുന്ന ബസ്‌ ഹൈജാക്ക് ചെയ്യുന്നതും, പോലീസ് ചെയ്‌സിംഗും, തുടർന്നുള്ള കമൻഡോ ഓപ്പറേഷനും കൊണ്ട് ഓരോ നിമിഷവും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു അടിപൊളി ത്രില്ലർ സിനിമയാണ് ‘മിഷൻ സി’. ” മനോരമ മ്യൂസിക്‌സ് റിലീസ് ചെയ്‌ത മിഷൻ സിയിലെ ഒരുഗാനം മാത്രം 13 ലക്ഷത്തോളം ആളുകളാണ് ആസ്വദിച്ചത്. മനോരമ മ്യൂസിക്‌സ് തന്നെയാണ് മിഷൻ സിയുടെ ട്രെയ്‌ലറും റിലീസ് ചെയ്‌തത്‌. വിവിധ സോഴ്‌സുകളിലായി 2 മില്യണിലധികം പ്രേക്ഷകരാണ് ഈ സിനിമയുടെ ട്രെയ്‌ലർ കണ്ടത്,” വിനോദ് ഗുരുവായൂർ പറഞ്ഞു. ഗാനം ഇവിടെ ആസ്വദിക്കാം: https://www.youtube.com/watch?v=nOBP7bksihQ…

    Read More »
  • ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം ‘പപ്പ’പൂർത്തിയായി

      ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ .ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്,ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിൻ്റെ സംവിധാനവും, ക്യാമറായും നിർവ്വഹിച്ച ഷിബുആൻഡ്രൂസ്, രാജീവ് അഞ്ചലിൻ്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഗോൾഡൻ എജ് ഫിലിംസും, വിൻവിൻ എൻ്റർടൈൻമെൻ്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ദുൽഖർ ചിത്രമായ സെക്കൻ്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ. മഡോണ തുടങ്ങിയ ചിത്രങ്ങളിലും, ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനിൽ ആൻ്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്.ഷാരോൾ നായികയായും എത്തുന്നു. ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിൻ്റെ കഥയാണ് പപ്പ പറയുന്നത്. പപ്പയും, മമ്മിയും, ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത് .പെട്ടെന്ന് ഒരു ദിവസം പപ്പയേയും, മമ്മിയേയും ഒറ്റയ്ക്കാക്കി…

    Read More »
  • 400 വർഷം പഴക്കമുള്ള ആൽമരം, പടർന്നു കിടക്കുന്നതു 3 ഏക്കറിൽ-വീഡിയോ

    ബാംഗ്ലൂർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ കീത്തോഹള്ളി എ ന്ന ഗ്രാമ പ്രദേശം,മലയാളികൾ അധികം പോകാത്ത ഇടമാണ്.എന്നാൽ എത്തിപ്പെട്ടാലോ മനോഹരമായ ഒരു കാഴ്ച അവിടെ ഉണ്ട്.400 വർഷം പഴക്കമുള്ള ഒരു ആൽമരം. പടർന്നു പന്തലിച്ചു നിൽക്കുകയാണ് 3 ഏക്കറിൽ. ഇതിന്റെ തായ് തടി കേട് വന്നു 2000 ത്തിൽ നശിച്ചു പോയി.അതിൽ നിന്ന് പൊട്ടി മുളച്ച വേരുകൾ ആണ് ഇപ്പോൾ ഏവരേയും വിസ്മയിപ്പിക്കുന്നത്. കർണാടക ടൂറിസം വകുപ്പ് ഇത് സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

    Read More »
  • “കള്ളൻ ഡിസൂസ ” ജനുവരി 21ന് തിയേറ്ററുകളിൽ എത്തും

      സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളൻ ഡിസൂസ’. ചിത്രം ജനുവരി 21 ന് തിയേറ്ററുകളിൽ എത്തും റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് സിനിമ നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അരുൺചലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർസഹനിർമ്മാതാക്കളാണ്.

    Read More »
  • ധ്വനി യായ് അഖില

      പ്രൊഡ്ക്ഷൻ കൺട്രോളർ ബാദുഷ,മകൾ ഷിഫ ബാദുഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, അനുകാലിക വിഷയങ്ങൾക്ക് പ്രാധാന്യം നല്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” പില്ലർ നമ്പർ 581″. മാഗസിൻ മീഡിയ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. അഖില അവതരിപ്പിക്കുന്ന ധ്വനി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. “നാൻ പെറ്റ മകൻ” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അഖില, തുടർന്ന് പട്ടാഭിരാമൻ,കണ്ണാടി എന്നി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിനൊരുങ്ങുന്ന വിനയൻ സംവിധാനം ചെയ്ത ” പത്തൊമ്പതാം നൂറ്റാണ്ട് ” മനോജ് പാലോടൻ സംവിധാനം ചെയ്ത ” സിഗ്നേച്ചർ ” എന്നി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അഖില അവതരിപ്പിക്കുന്നു.ഇപ്പോൾ “ഉയിരിൻ ഉറവ് “എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നു. എറണാക്കുളം സ്വദേശിയും ഫാഷൻ ഡിസൈനറുമായ അഖില,വീണ്ടും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.അഖില അഭിനയിച്ച “പില്ലർ നമ്പർ 581” ആണ് ഉടൻ റിലീസാകുന്ന ചിത്രം. ആദി…

    Read More »
  • കാലിലെ വിണ്ടുകീറൽ.. പരിഹാരം എന്ത്…

    പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പലപ്പോഴും ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നല്‍കുക. വീണ്ടും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും. രണ്ട്… കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം. മൂന്ന്… ∙ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. ഇതിനുശേഷം കാൽ തുടച്ച്…

    Read More »
  • പൃഥ്വിരാജ് ചലച്ചിത്രം ” ഭ്രമം ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

    ട്വിസ്റ്റുകളും ടേണുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രം ” ഭ്രമം ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത എല്ലാത്തിനോടുമുള്ള ഭ്രമം തന്നെയാണ് സിനിമയുടെ പ്രമേയവും.ഡാർക്ക് കോമഡിയുടെയും സസ്‌പെൻസ് ത്രില്ലറിന്റെയും സ്വഭാവമുള്ള ചിത്രം ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത് . അന്ധനെന്ന മേൽവിലാസത്തിനു ലഭിക്കുന്ന സഹതാപവും സൗകര്യങ്ങളും അവസരങ്ങളും പരമാവധി ചൂഷണം ചെയ്യുന്ന പിയാനിസ്റ്റായ റെയ് മാത്യുവിനെ പൃഥ്വിരാജ് ഈ സിനിമയിൽ അവതരിപ്പിക്കുമ്പോൾ മമത മോഹൻദാസ് , ഉണ്ണി മുകുന്ദൻ , ജഗദീഷ് , അനന്യ , ഋഷി ഖന്ന , ശങ്കർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കോമഡി ത്രില്ലര്‍ ഡ്രാമ എന്ന നിലിയില്‍ അവതരിപ്പിക്കുന്ന ഭ്രമം പ്രേക്ഷകനെ ഉറപ്പായും ചിരിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യും . ” ഭ്രമം ” സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ജനുവരി 16 , ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു

    Read More »
  • മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ ‘കെങ്കേമത്തിൽ’

      ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തെത്തുന്നത്. ഓരോ മലയാളിക്കും അഭിമാനവും, യുവാക്കളുടെ ഹരവുമായ ചിത്രേഷ് നടേശൻ, കെങ്കേമത്തിലൂടെ പ്രേക്ഷകരുടെ മനസിൽ കൂടുതൽ ഇടം നേടും എന്നത് ഉറപ്പാണെന്ന് ചിത്രത്തിൻ്റെ സംവിധായകനും, അണിയറ പ്രവർത്തകരും വിശ്വസിക്കുന്നു . ഒത്തിരി പ്രത്യേകതകളുള്ള കെങ്കേമം സിനിമയിൽ ചിത്രേഷ് നടേശൻ,സിദ്ധാർഥ് എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. കൂടുതൽ വിശേഷങ്ങൾ ഒന്നും അണിയറക്കാർ പുറത്തു വിട്ടിട്ടില്ല എങ്കിലും ,നടേശൻ്റ അരങ്ങേറ്റം മലയാളസിനിമക്ക് ഒരു സർപ്രൈസ് തന്നെയാണ്. എങ്ങിനെയെങ്കിലും ജീവിതത്തിൽ ജയിക്കണം എന്നാഗ്രഹിക്കുന്ന മൂന്നു ചെറുപ്പക്കാരും അവരുടെ ജയിക്കാനുള്ള പോരാട്ടവും, അതിനിടയിലെ മണ്ടത്തരങ്ങളും ഹാസ്യരൂപേണ വരച്ചു കാട്ടുന്ന ഒരു കോമഡി ചിത്രമാണ് കെങ്കേമം .റാംജിറാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ തുടങ്ങിയ ജോണറിൽ വരുന്ന ചിത്രം ,വ്യത്യസ്തമായ തീയേറ്റർ…

    Read More »
  • ” കാളച്ചേകോന്‍ ” വീഡിയോ ഗാനം റിലീസ്

      ഫുട്ബാൾ കളിപോലെ മലബാറിന്റെ തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന “കാളച്ചേകോൻ “എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ വീഡിയോ ഗാനം റിലീസായി. കെ എസ് ഹരിഹരൻ എഴുതിയ വരികൾക്ക് ഗിരീഷ് ജ്ഞാനദാസ് സംഗീതം പകർന്ന ” ഇടം വലം തുടി തുടി….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. കെ.എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാളച്ചേകോന്‍ ” എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു. ആരാധ്യ സായ് നായികയാവുന്നു. ദേവൻ,മണികണ്ഠൻ ആചാരി, ,സുധീർ കരമന,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ഭീമൻ രഘു, പ്രദീപ് ബാലൻ,സി ടി കബീർ, പ്രമോദ് കുഞ്ഞിമംഗലം,സുനിൽ പത്തായിക്കര,അഭിലാഷ്, ദേവദാസ് പല്ലശ്ശന,പ്രേമൻ, ഗീതാ വിജയൻ,ദീപ പ്രമോദ്,ശിവാനി,സൂര്യ ശിവജി,ചിത്ര,സബിത, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു.

    Read More »
  • ക്രിസ്മസ് സ്‌പെഷ്യല്‍ തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി

    ക്രിസ്മസിന് അപ്പത്തിന്റെ കൂടെ നല്ല നാടൻ രീതിയിൽ തേങ്ങാ വറുത്തരച്ച കോഴിക്കറി തയാറാക്കിയാലോ? ചേരുവകൾ 1). ചിക്കൻ – 750 ഗ്രാം 2). ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ 3). സവോള – 4 4). പച്ചമുളക് – 4 5). തേങ്ങാചിരകിയത് – 1 കപ്പ് 6). കുരുമുളക് – 1 ടീസ്പൂൺ 7). പെരും ജീരകം – ഒന്നര ടീസ്പൂൺ 8). മല്ലി (പൊടിക്കാത്തത്) – ഒന്നര ടീസ്പൂൺ 9). ഗ്രാമ്പു – 2 10). കറുവാപ്പട്ട– ഒരു ചെറിയ കഷ്ണം 11). ഏലയ്ക്ക – 1 12). മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ 13). മുളകുപൊടി – മുക്കാൽ ടീസ്പൂൺ 14). മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ 15). ഗരം മസാലപ്പൊടി – അര ടീസ്പൂൺ 16). തക്കാളി – 1 17). കറിവേപ്പില – ആവശ്യത്തിന് 18). ഉപ്പ് – ആവശ്യത്തിന്…

    Read More »
Back to top button
error: