LIFE

  • ഫിഷ്‌ അമിനോ ആസിഡ്

    വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന നല്ലൊരു ജൈവ വളമാണ് ഫിഷ്‌ അമിനോ ആസിഡ്     ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം. മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം…

    Read More »
  • കാറ്റാടി,വിനീത് ശ്രീനിവാസൻ്റെ കുറുമ്പി പെണ്ണ് ജനഹൃദയങ്ങളിൽ

        വിനീത് ശ്രീനിവാസൻ്റെ കാറ്റാടി എന്ന മ്യൂസിക്ക് വീഡിയോയിലെ കുറുമ്പിപെണ്ണേ എന്നാരംഭിക്കുന്ന ഗാനം ജനഹ്യദയങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻ്റിംഗാണ് ഈ ഗാനം .മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന ജോൺ കെ.പോളിൻ്റെയാണ് കാറ്റാടിയുടെ ആശയവും, ഗാനരചനയും, സംവിധാനവും. ട്രീം ബെഡ്സ് എൻ്റർടെയ്നർ നിർമ്മിച്ച കാറ്റാടി സൈനമ്യൂസിക് വീഡിയോയാണ് റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അജോ എം സാമുവേൽ ആണ് കാറ്റാടിയിൽ നായകനായി എത്തുന്നത്. പിറന്നു വീണ നാടിനെ കെട്ടിപ്പുണരുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് കാറ്റാടിയിലൂടെ അവതരിപ്പിക്കുന്നത്. സ്വന്തം നാടിനോടുള്ള വൈകാരിക ബന്ധത്തിൻ്റെയും, കുടുംബ ബന്ധങ്ങളുടെയും, ബാല്യകാല സൗഹ്യദങ്ങളുടെയുമൊക്കെ ഹ്യദയസ്പർശിയായ ആവിഷ്കാരമാണ് കാറ്റാടി. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഈ ആൽബം ജനമനസിൽ ഇടം നേടിക്കഴിഞ്ഞു. പുതിയ മലയാള സിനിമകളിലൂടെ ഒരു പിടി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച എറിക്ക് ജോൺസനാണ് കാറ്റാടിയിലെ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. സൈന മ്യൂസിക്കിൻ്റെ ബാനറിൽ…

    Read More »
  • ബാങ്കുകളിലും ആധാർ കാർഡിലുമൊക്കെ പുതിയ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്;പണി പണത്തിന്റെ രൂപത്തിൽ ഏതുനിമിഷവും കിട്ടിയെന്ന് വരാം

    മൊബൈൽ നമ്പറോ, ഇ-മെയിൽ ഐഡിയോ മാറ്റിയിട്ടുണ്ടെങ്കിൽ ബാങ്കിൽ ഉടനെതന്നെ ഇവരണ്ടും അപ്ഡേറ്റ് ചെയ്യണം.നിങ്ങളുടെ ഇടപാടുകൾ യഥാസമയം അറിയുന്നതിനും അതോടൊപ്പം അനധികൃത ഇടപാടുകൾ നടന്നാൽ ബാങ്കിന് അറിയിക്കാനും ഇത് സഹായിക്കും     മൊബൈൽ ഫോണുകൾക്ക് ബാങ്കിങ് ഇടപാടുകളിൽ നിർണായക സ്വാധീനമാണ് ഇന്നുള്ളത്.ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനം വന്നതോടെ ബാങ്കിങ് ഇടപാടുകളിലെ തട്ടിപ്പ് വളരെയധികം കുറഞ്ഞിട്ടുമുണ്ട്.ഓരോ ഇടപാട് നടക്കുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. മുന്നറിയിപ്പ് ലഭിക്കുന്നതിനാലാണിത്.   ഓൺലൈൻ ഇടപാടുകളിൽ ഒറ്റത്തവണ പാസ് വേഡിനായും (ഒ.ടി.പി.) മൊബൈൽ നമ്പറാണ് ഉപയോഗിക്കുന്നത്. മിസ്ഡ് കോൾ ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലും മൊബൈൽ നമ്പർ രജിസ്ട്രേഷൻ ആവശ്യമാണ്.എന്നാൽ ഇവിടെയും തട്ടിപ്പുകാർ അടങ്ങിയിരിക്കുന്നില്ല.പല പല ആപ്പുകൾ വഴി അവർ പൊതുസമൂഹത്തിന് ആപ്പായി മാറുന്നുണ്ട്.  മറ്റൊരു കാരണം ഉപയോക്താവിന്റെ ശ്രദ്ധ കുറവാണ്.ബാങ്കുകളിലും ആധാർകാർഡിലുമൊക്കെ നൽകിയിരിക്കുന്ന നമ്പർ മാറുകയും(ഉപയോഗിക്കാതിരിക്കുക) പുതിയ നമ്പർ ബാങ്കിലും ആധാർ കാർഡിലും ചേർക്കാതിരിക്കുകയും(Update) ചെയ്യുന്നതോടെ മെസ്സേജുകൾ എല്ലാം പഴയ നമ്പറുകളിലേക്കാകും പോകുക.ഉപയോക്താവ്…

    Read More »
  • ദിവസവും കാടമുട്ട കഴിച്ചാലുള്ള ​ഗുണങ്ങൾ

    എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ട ആസ്മ, ചുമ എന്നിവ തടയാനും ഏറ്റവും നല്ലതാണ്. അമ്പതുഗ്രാം കാടമുട്ടയില്‍  80 കാലറി മാത്രമാണുള്ളത്. ജലദോഷം, പനി എന്നിവ മാറാൻ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത്‌ ഏറെ ​ഗുണം ചെയ്യും. ആർത്തവ സമയത്തെ വേദന അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള്‍ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത്‌ സഹായിക്കും.   രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കാടമുട്ട കഴിക്കുന്നത് ​ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. ദിവസവും രണ്ട് കാടമുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റാൻ സഹായിക്കും. ക്യാൻസർ വരാതിരിക്കാൻ കാടമുട്ട സഹായിക്കും.കോഴിമുട്ടയിൽ കാണാത്ത ഓവോ‌മുകോയ്ഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

    Read More »
  • മുരിക്കിന്റെ ഗുണങ്ങൾ

    ‘മുള്ളുമുരിക്കിൽ കെട്ടിയിട്ട് അടിക്കണം’ എന്ന പ്രയോഗത്തിന് ഒരു കടുത്തശിക്ഷയുടെ സ്വഭാവമുണ്ട്.കാരണം മുരിക്കുമരത്തിൽ മുഴുവൻ മുള്ളാണ്. എന്നാൽ ശിക്ഷയേക്കാൾ കൂടുതൽ രക്ഷയ്ക്കാണ് പണ്ടുകാലത്ത് മുരിക്ക് ഉപയോഗിച്ചിരുന്നത്.ഇന്ന് കണികാണാൻ പോലുമില്ല എന്ന് മാത്രം! മുയലുകളുടെയും ആടുകളുടെയും പ്രിയപ്പെട്ട തീറ്റയായിരുന്നു മുരിക്കില.അതിന്റെ ഗുണം മുയലിറച്ചിയിലും ആട്ടിറച്ചിയിലും കാണുകയും ചെയ്യുമായിരുന്നു.മുരിക്കില കൊണ്ട് നമുക്കും നല്ല ഒന്നാന്തരം തോരൻ വെക്കാം.ഒട്ടേറെ പോഷകങ്ങളുണ്ടിതിൽ. പയറിലയുടെ അതേരുചിയാണ് ഇതിന്.നല്ല നാരുള്ളതുകൊണ്ട് ദഹനവും എളുപ്പം.ഇഡ്ഡലി തട്ടിൽ മുരിക്കില വച്ചുണ്ടാക്കിയ ഇഡ്ഡലി പോഷകഗുണങ്ങളിൽ മുൻപന്തിയിലായിരുന്നു. ബംഗാളിൽ ശോധനക്കുറവിന് മുരിക്കില കിച്ചടിയായി ഉപയോഗിക്കുന്നുണ്ട്. കൃമിശല്യത്തിനും മൂലക്കുരുവിനുമെല്ലാം മുരിക്ക് ഉത്തമമത്രേ. ഇല, വിത്ത്, തടി, തൊലി, പൂവ് എന്നിവയെല്ലാം ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു.മുറിവെണ്ണ, നാരായണതൈലം, അഭയലവണ, ഗോപാൽതൈലം എന്നിവയ്ക്കെല്ലാം മുരിക്ക് അത്യന്താപേക്ഷിതമാണ്.   കർണാടകത്തിൽ മുലപ്പാൽ വർധിക്കാനും തമിഴ്നാട്ടിൽ കൊളസ്ട്രോൾ കുറയ്ക്കാനും ബർമയിൽ പനിക്കും ചൈനയിൽ കരൾരോഗത്തിനും ഇൻഡൊനീഷ്യയിൽ വയറിളക്കത്തിനും ചികിത്സയ്ക്ക് മുരിക്കിന്റെ വിവിധഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.ഇതുകൊണ്ട് ആർത്തവക്രമക്കേടും ഇല്ലാതാക്കാം.വാതരോഗികൾ മുരിക്കിൻപലകകൊണ്ടുള്ള കട്ടിലിൽ കിടക്കുന്നതും ഉത്തമം.ഇത്രത്തോളം പ്രാധാന്യമുള്ള മുരിക്കിനെ…

    Read More »
  • വെറും രണ്ടുമിനിറ്റ് മതി, മയണൈസ് റെഡി

    വറുത്തതും പൊരിച്ചതുമൊക്കെ കഴിക്കുമ്പോൾ സോസിനൊപ്പം മയണൈസും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് ഇന്ന് നമ്മളിൽ പലരും.ചിലർക്ക് അത്രയേറെ ഇഷ്ടമാണ് മയണൈസിന്റെ രുചി.കുബ്ബൂസിനും ഷവർമയ്ക്കൂം ചിക്കൻ ഫ്രൈക്കും കുഴിമന്തിക്കും എന്തിനധികം ചപ്പാത്തിക്കൊപ്പം വരെ മയണൈസ് ഉപയോഗിക്കുന്നവരുണ്ട്. റെസ്റ്ററന്റ് രുചികളിൽ മാത്രമല്ല വീട്ടിലും വേണമെങ്കിൽ മയണൈസ് ഉണ്ടാക്കാം.വെറും രണ്ടു മിനിറ്റിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് മയണൈസ്. മുട്ടയും വെളുത്തുള്ളിയും വിനാഗിരിയുമൊക്കെ ഉപയോഗിച്ചാണ് മയണൈസ് ഉണ്ടാക്കുന്നത്.മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ചും മുട്ട മുഴുവനായി എടുത്തും മയണൈസ് ഉണ്ടാക്കാവുന്നതാണ്.മുട്ടയുടെ മഞ്ഞ കൂടി ഉൾപ്പെടുത്തി മയണൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ മുട്ട- രണ്ടെണ്ണം വെളുത്തുള്ളി- രണ്ട് അല്ലി വിനാഗിരി- ആവശ്യത്തിന് റിഫൈൻഡ് ഓയിൽ- ആവശ്യത്തിന് ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം രണ്ടു മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും മിക്സിയിലെ ജാറിലേക്ക് ഇടുക. ഇതിലേക്ക് രണ്ടല്ലി വെളുത്തുള്ളിയും ചേർക്കുക. ഇനി മിക്സിയിൽ ചമ്മന്തിയും മറ്റും ചതയ്ക്കുന്ന മോഡിലിട്ട് നന്നായൊന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും അൽപം ഉപ്പും ചേർത്ത്…

    Read More »
  • മരയ്ക്കാറും ജയ് ഭീമുമില്ല;2022ലെ ഓസ്‌കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു

    2022 ലെ ഓസ്‌കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്. ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോർദാനും ട്രേസി എല്ലിസ് റോസും ചേർന്നാണ് നോമിനേഷനുകൾ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് വെസ്റ്റ് സൈഡ് സ്റ്റോറി എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത് തുടങ്ങിയ താരങ്ങൾ മികച്ച നടൻ എന്ന ക്യാറ്റഗറിലുണ്ട്. ഭൂട്ടാൻ ചിത്രമായ ‘ലുനാന: എ യാക്ക് ഇൻ ദി ക്ലാസ്സ്‌റൂം’ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഡ്രൈവ് മൈ കാർ(ജപ്പാൻ), ഫ്ലീ(ഡെന്മാർക്ക്), ദി ഹാൻഡ് ഓഫ് ദി ഗോഡ്(ഇറ്റലി), ലുനാന: എ യാക്ക് ഇൻ ദി ക്ലാസ്സ്‌റൂം(ഭൂട്ടാൻ), ദി വേഴ്സ്റ്റ് പേഴ്സൺ ഇൻ ദി വേൾഡ്(നോർവേ) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ചിത്രങ്ങൾ.  മലയാളം ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീം എന്നീ സിനിമകൾ ഓസ്കാർ…

    Read More »
  • ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പ്രശ്നക്കാർ തന്നെ; കുട്ടികളുടെ വാശിക്ക് വഴങ്ങാതിരിക്കുക

    ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം.റസ്റ്ററന്റ് ഫുഡിനെയാണ് നമ്മള്‍ പൊതുവെ ഫാസ്റ്റ് ഫുഡ് എന്ന് വിളിക്കുന്നത്.ഇത് ആരോഗ്യത്തിന് നല്ലതോ, ചീത്തയോ എന്ന് തീരുമാനിക്കുന്നത് അത് തയാറാക്കുന്ന വിധം കൂടി കണക്കിലെടുത്തുകൊണ്ടാവണം. ഇതിനര്‍ഥം എല്ലാ ഫാസ്റ്റ് ഫുഡും നല്ലതാണ് എന്നും എല്ലാ ഫാസ്റ്റ് ഫുഡും ചീത്തയാണ് എന്നുമല്ല.പ്രോസസ്ഡ് വസ്തുക്കള്‍ ഉപയോഗിക്കാത്ത പീസ്ത, ടാക്കൊ, സാൻഡ്‌വിച്ച് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫ്രൈ ചെയ്തതെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്. സാച്യുറേറ്റഡ് ഫാറ്റ് ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കാൾ കുറവായിരിക്കും. ഇതിനാലാണ് ഇതിനെ എംപ്റ്റി കാലറി എന്ന് വിളിക്കുന്നത്.പായ്ക്ക് ചെയ്തുവരുന്ന പൊട്ടറ്റോ ചിപ്സ് ഉൾപ്പെടെയുള്ളവയെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്.ജങ്ക് ഫുഡിലെ കാലറി ഷുഗറിൽ നിന്നോ ഫാറ്റിൽ നിന്നോ ഉള്ളതാണ്. ഇതിൽ ഫൈബർ, പ്രോട്ടീൻ, മിനറൽസ്, വൈറ്റമിൻ എന്നിവയൊക്കെ കുറവായിരിക്കും. സാച്യുറേറ്റഡ് ഫാറ്റ് വച്ചുണ്ടാക്കുന്ന ഇറച്ചി ജങ്ക് ഫുഡ് ആണ്.പ്രോസസ്ഡ് ഫുഡിൽ ഷുഗർ, സോൾട്ട്, ഫാറ്റ് എന്നിവ കൂടുതലായിരിക്കും. ജങ്ക് ഫുഡ് സ്ഥിരമായി…

    Read More »
  • ഹാങ് ഓവർ അഥവാ മദ്യപാനാനന്തര മന്ദത 

    മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന താല്‍ക്കാലിക രോഗാവസ്ഥയാണ് ഹാങ് ഓവര്‍.മദ്യപാനാനന്തര മന്ദത എന്ന ഈ ‘കെട്ട്’ വിടാന്‍ സമയമെടുക്കും.മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതു കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. അമിതമായ മദ്യപാനം മൂലം വിഷബാധിതമായ ശരീരത്തിന്റെ പ്രതികരണമാണ് ഹാങ്ഓവര്‍.ഇത് കേന്ദ്രനാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുക.ആല്‍ക്കഹോള്‍ മസ്തിഷ്‌കത്തിലെ രാസവസ്തുക്കളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് തലവേദന, മന്ദിപ്പ്, ഓക്കാനം, അടിക്കടിയുള്ള മൂത്രശങ്ക, തുടര്‍ന്നുള്ള നിര്‍ജജലീകരണം എന്നിവ പ്രത്യക്ഷപ്പെടുന്നത്. മദ്യപാനാനന്തര പ്രഭാതത്തില്‍ അവ കടുത്ത തലവേദനയും ക്ഷീണവും വായവരണ്ടുണങ്ങലും ഓക്കാനവും പ്രതിരോധ വ്യവസ്ഥ ക്ഷയിക്കലുമൊക്കെയായി കൂടുതല്‍ ശക്തമാവും. ഹാങ്ഓവര്‍ അമിത മദ്യപാനത്തേക്കാളേറെ ശരീര പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നത്.അത്തരക്കാരില്‍ ഒന്നോ രണ്ടോ ഡ്രിങ്ക് മതി തലവേദനയും മറ്റു ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാന്‍. ഓരോ ഡ്രിങ്കിനും ഇടയില്‍ വെള്ളമോ മറ്റ് ആല്‍ക്കഹോള്‍ രഹിത പാനീയമോ കുടിക്കാന്‍ ശ്രദ്ധിച്ചാല്‍ നിര്‍ജലീകരണം തടയാനും കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനും കഴിയും. മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കില്ല.മദ്യപാനത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.ഏത് ഭക്ഷണവും ആല്‍ക്കഹോള്‍ ആഗിരണത്തിന്റെ വേഗത കുറയ്ക്കുമെങ്കിലും…

    Read More »
  • മാതംഗി ” യിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തിറക്കി

    ശ്വേതാമേനോനെ നായികയാക്കി വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ.നായർ നിർമ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” മാതംഗി ” യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഋഷിപ്രസാദ് തന്നെ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ എസ് ചിത്രയും രൂപേഷും ആലപിച്ച ‘ തെന്നലേ തെന്നലേ ……’ എന്ന് തുടങ്ങുന്ന ഗാനം , സുജാതമോഹൻ ആലപിച്ച ‘മാർഗ്ഗഴി പ്രാവിനു പ്രണയം ….’, സുജാതയും രൂപേഷും ആലപിച്ച ‘അനുരാഗിയായ മുല്ലേ ….’, തുടങ്ങീ മൂന്ന് ഗാനങ്ങളുടെ ഓഡിയോ ആണ് റിലീസായത്. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ കെ നായർ ,…

    Read More »
Back to top button
error: