LIFE

  • ആൽബർട്ട് കെമിറ്റി-ആന്റി വെനോം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

    1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമ്മിക്കപ്പെട്ടത്. പ്രതിവിഷം (Antivenom) കടിച്ച പാമ്പിനെക്കൊണ്ടു വിഷമിറക്കുക, പാമ്പ്‌ കടിച്ചാൽ അതിനെ നമ്മൾ തിരിച്ചു കടിച്ചാൽ മതി നമുക്ക് വിഷമേൽക്കില്ല എന്നൊക്കെ നമ്മൾ ചിലപ്പോഴെങ്കിലും കേട്ടിരിക്കാൻ ഇടയുണ്ട്. അതുപോലെ ഒന്നാണ് പാമ്പ്‌ കടിച്ചാൽ മരുന്നായി കൊടുക്കന്നത് അതെ പാമ്പിന്റെ വിഷം ആണ് എന്നൊക്കെ. എന്താണ് ഈ പ്രതിവിഷം എന്ന് നോക്കാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആണ് പാമ്പുകടിയേൽക്കുന്നവർക്ക് ഉള്ള മെഡിസിൻ അഥവാ പ്രതിവിഷം, ആൽബർട്ട് കാൽമറ്റി (Léon Charles Albert Calmette) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആദ്യമായി കണ്ടെത്തിയത്. ഒരു വെള്ളപ്പൊക്കത്തിനു ശേഷം വിയറ്റ്നാമിലെ സൈഗോൺ (Saigon) നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമത്തിൽ മൂർഖൻ പാമ്പുകൾ (Monocled cobra) ഇറങ്ങുകയും നാൽപ്പതിലധികം ആളുകളെ കടിക്കുകയും ചെയ്തു. ശാസ്ത്രജ്ഞനും നേവിയിൽ മെഡിക്കൽ ഓഫീസറും ആയിരുന്ന ആൽബർട്ടിനെ ഈ വാർത്ത അസ്വസ്ഥനാക്കി. എങ്ങനെയും പാമ്പുവിഷത്തിനു എതിരെ മെഡിസിൻ കണ്ടെത്തണം എന്ന് അദ്ദേഹം തീരുമാനിച്ചു. 1890ൽ തന്റെ പ്രൊഫസർ ആയ…

    Read More »
  • വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍ ബിരിയാണി അരി   –  2 കപ്പ് സവാള നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ് ബീന്‍സ് അരിഞ്ഞത്  – ¼ കപ്പ് കാരറ്റ് അരിഞ്ഞത്   – ¼ കപ്പ് ക്വാളിഫ്ലവര്‍ അരിഞ്ഞത്   – ¼ കപ്പ് പച്ചപട്ടാണി  – ¼ കപ്പ് ഉരുളകിഴങ്ങ് അരിഞ്ഞത്   – ¼ കപ്പ് തക്കാളി അരിഞ്ഞത്   – ¼ കപ്പ് പച്ചമുളക് അരിഞ്ഞത്   – ¼ ടീസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ചത്  – 2 ടീസ്പൂണ്‍ മല്ലിയില  – ¼ കപ്പ് പുതിനയില  – ¼ കപ്പ് മുളക് പൊടി  – ¼  ടീസ്പൂണ്‍ മല്ലി പൊടി   – 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി  – ½ ടീസ്പൂണ്‍ ഗരം മസാല പൊടി  – ½ ടീസ്പൂണ്‍ ഏലക്കായ്   –  3 എണ്ണം ഗ്രാമ്പൂ  –  6 എണ്ണം കറുവാപ്പട്ട  –   2 സ്റ്റിക് പെരുംജീരകം –  1 ടീസ്പൂണ്‍ ജാതിപത്രി  – 2 എണ്ണം തൈര്‍  – ½ കപ്പ് വെള്ളം ഉപ്പ്, നെയ്യ്, എണ്ണ –  ആവശ്യത്തിന്…

    Read More »
  • ലോക്​ഡൗണ്‍ കാലത്ത്​ മാത്രം മഞ്ജു വിറ്റത് 50 ലക്ഷത്തിന്‍റെ പച്ചക്കറി 

    കട്ടപ്പന: പച്ചക്കറി കൃഷിയിലും തൈവിപണനത്തിലും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയാണ് കട്ടപ്പന വലിയതോവാള ഉള്ളാട്ട് മാത്യുവിന്‍റെ ഭാര്യ മഞ്ജു (35).രണ്ടുവര്‍ഷത്തെ ലോക്​ഡൗണ്‍ കാലത്ത്​ മാത്രം മഞ്ജു വിറ്റത് 50 ലക്ഷത്തിന്‍റെ പച്ചക്കറി. പച്ചക്കറി ഉല്‍പാദിപ്പിച്ചും നഴ്​സറി തൈകള്‍ വിപണനം ചെയ്തും ഈ യുവ കര്‍ഷക ചുരുങ്ങിയ കാലത്തില്‍​ സംസ്ഥാന കൃഷിവകുപ്പിന്‍റെ അംഗീകാരവും നേടി. 2016ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകക്കുള്ള അവാര്‍ഡ്‌ മഞ്ജുവിനായിരുന്നു. കൃഷി വകുപ്പിന്‍റെ ആത്മ അവാര്‍ഡും കുടുംബശ്രീയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കുടിവെള്ളംപോലും ലഭ്യമല്ലാതിരുന്ന അഞ്ചുമുക്കില്‍ കുടുംബസ്വത്തായി ലഭിച്ച മൂന്നേക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലും വിശ്രമമറിയാതെ അധ്വാനിച്ചാണ്​ യുവതി നേട്ടങ്ങള്‍ കൊയ്തത്. വീട്ടില്‍ സ്വന്തമായി നിര്‍മിച്ച നഴ്സറിയിലാണ്‌ വിവിധതരം പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്​. പഞ്ചായത്തുകള്‍ വഴിയും കൃഷിവകുപ്പ് വഴിയുമാണ്​ വിപണനം. കുരുമുളക്, വാഴ, ചേന, മരച്ചീനി തുടങ്ങിയവക്കൊപ്പം മഴമറ നിര്‍മിച്ച്‌​ പയര്‍, പാവല്‍, പച്ചമുളക്, കോളിഫ്ലവര്‍, ബ്രോക്കോളി, മാലിമുളക്​, ബജി മുളക്, കാപ്‌സിക്കം, വഴുതന, കോവല്‍, കത്രിക്ക, പടവലം തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യുന്നു.…

    Read More »
  • പല്ലിന്റെ മഞ്ഞനിറം മാറാൻ എന്ത് ചെയ്യണം…

      ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. ഇത് മാറിക്കിട്ടുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുന്നവര്‍ ചില്ലറയല്ല. കാരണം മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. ആത്മവിശ്വാസം ഇല്ലാതാക്കുന്ന അവസ്ഥയിലാണ് പലപ്പോഴും ഇത്തരം പ്രശ്‌നത്തെ നാം സീരിയസ് ആയി കാണുന്നത്. ദന്ത ഡോക്ടറെ സമീപിക്കുന്നതിന് മുന്‍പ് നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം. ഇത് പല്ലിന്റെ മഞ്ഞ നിറം പൂര്‍ണമായി മാറ്റുന്നു. പല്ലിന്റെ മഞ്ഞ നിറം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല്ല് തേച്ച് തന്നെയാണ് ഇതിലൂടെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗം ഉപയോഗിച്ച് പല വിധത്തില്‍ നമുക്ക് പല്ലിലെ കറയും കളഞ്ഞ് മഞ്ഞ നിറത്തെ ഇല്ലാതാക്കാം.ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ കൂടുതല്‍ സമയം ഇരുന്നാലും വായ വൃത്തിയാക്കാത്തതും പലപ്പോഴും ഇത്തരം പ്രതിസന്ധികളെ രൂക്ഷമാക്കുന്നു. അതുകൊണ്ട്…

    Read More »
  • ചക്കയാണ് താരം,ഗുണങ്ങൾ അറിഞ്ഞാൽ കണ്ണ് തള്ളും …

      തലമുറകളുടെ ആഹാര ആവശ്യം നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യവിളയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. ചക്കയില്‍ ജീവകം എ, ജീവകം സി, തയമിന്‍, പൊട്ടാസ്യം, കാത്സ്യം, റൈബോഫ്ളവിന്‍, ഇരുമ്പ് നിയാസിന്‍, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടും കൊളസ്ട്രോള്‍ വളരെ കുറവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വളരെ നല്ലതാണ്. ചക്കയിലെ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും ഉത്തമമാണ്. ചക്കയില്‍ ധാരാളം മഗ്‌നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക നല്‍കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക. ചക്കയിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകള്‍ക്ക് ഗുണം ചെയ്യും. നിശാന്ധത പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ചക്ക. ചക്കയ്ക്ക് മധുരം നല്‍കുന്നത് സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തില്‍ വിഘടിച്ച് ശരീരത്തിന് ഊര്‍ജം നല്‍കും.…

    Read More »
  • ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ് ” ഹാപ്പി വാലൻന്റൈൻസ് ഡേയിൽ

      ജനപ്രിയ താരങ്ങൾ  അണിനിരക്കുന്ന സ്പെഷ്യൽ മെഗാ സ്റ്റേജ് ഷോ ” ഹാപ്പി വാലൻന്റൈൻസ് ഡേ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഈ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്‌തചലച്ചിത്രതാരം നിഖില വിമലാണ്. ടെലിവിഷൻ താരങ്ങളായ നിഖിൽ – ശ്രീതു , ദീപൻ – അശ്വതി , അപ്പാണി ശരത് – അമൃത , നലീഫ്- മനീഷ , ജോൺ – ധന്യ മേരി തുടങ്ങിയവരുടെ ഡാൻസുകളും നിത്യ മാമ്മൻ , അനിത എന്നിവരുടെ സംഗീതവിരുന്നും പ്രഭ ശങ്കർ , സിനി വര്ഗീസ് , അൻഷിദ , രഞ്ജിത്ത് രാജ് , രേഷ്മ എസ് നായർ , അപർണ തുടങ്ങിയവർ അണിനിരന്ന കോമഡി സ്‌കിറ്റുകൾ കൊണ്ടും ഈ ഇവന്റ് സമ്പന്നമായിരുന്നു . ബിഗ് ബോസ് ഫെയിം അനൂപും കൂടെവിടെ ഫെയിം അൻഷിതയുമാണ് അവതാരകരായി എത്തിയത് . ” ഹാപ്പി വാലൻന്റൈൻസ് ഡേ  ഇവന്റ് ഏഷ്യാനെറ്റിൽ ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം…

    Read More »
  • ക്ലീൻ യൂ സർട്ടിഫിക്കറ്റുമായ് “പുഴു”

      മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘പുഴുവിന്’ ക്ലീൻ യു സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചു. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍,ടീസർ എന്നിവ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്സ്…

    Read More »
  • ക്ലാസില്ലാത്ത ദിവസം അമ്മയുടെ കൂടെ തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും

    അടിമാലി:ക്ലാസില്ലാത്ത ദിവസം അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലിക്ക് പൊയ്ക്കോണ്ടിരുന്ന അർച്ചന ഇനി രോഗികളെ ചികിത്സിക്കാൻ പഠിക്കും.മാങ്കുളം താളുംകണ്ടം ഗോത്രവർഗകുടിയിലെ അർച്ചന ബൈജുവാണ് തൊഴിലുറപ്പ് ജോലിക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത പഠനം കൊണ്ട് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.എസ്.ടി. വിഭാഗത്തിൽ 24-ാം റാങ്കോടെയാണ് ഈ പെൺകുട്ടി നീറ്റ് പരീക്ഷ പാസായത്.   കുട്ടൻപുഴ റെയ്ഞ്ചിനുകീഴിലെ സെക്ഷൻ ഫോറസ്റ്റർ ബൈജു അയ്യപ്പന്റെ മകളാണ് അർച്ചന. ചെറുപ്പംമുതൽ പഠിക്കാൻ മിടുക്കി. ഡോക്ടറാകണമെന്നായിരുന്നു അന്നുമുതൽ ആഗ്രഹം. വീട്ടുകാരും അർച്ചനയ്ക്ക് പിന്തുണയായി നിന്നു. ഏഴാംക്ലാസ് വരെ മാങ്കുളത്താണ് പഠിച്ചത്. തുടർന്ന്, കോതമംഗലത്തും. കൂമ്പൻപാറ ഫാത്തിമമാതയിലായിരുന്നു പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം. പ്ലസ്ടുവിന് 89 ശതമാനം മാർക്ക്. തുടർന്ന്, ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിൽ എൻട്രൻസ് പരിശീലനം.     ഇതിനിടെയിൽ അമ്മ രാധയുടെ കൂടെ തൊഴിലുറപ്പിനും പോയിത്തുടങ്ങി.തുടർപഠനത്തിന് പണം കണ്ടെത്താൻ വേണ്ടിയായിരുന്നു അത്.ക്ലാസില്ലാത്ത ദിവസം നോക്കിയാണ് തൊഴിലുറപ്പിനു പൊയ്ക്കോണ്ടിരുന്നത്.ജോലിക്കു ശേഷം തിരികെയെത്തി രാത്രി മണിക്കൂറുകളോളം പഠിക്കും.ഒടുവിൽ നീറ്റിൽ സ്വർണത്തിളക്കമുള്ള ജയം നേടി.  …

    Read More »
  • ഫിഷ്‌ അമിനോ ആസിഡ്

    വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന നല്ലൊരു ജൈവ വളമാണ് ഫിഷ്‌ അമിനോ ആസിഡ്     ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം. മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം…

    Read More »
  • കാറ്റാടി,വിനീത് ശ്രീനിവാസൻ്റെ കുറുമ്പി പെണ്ണ് ജനഹൃദയങ്ങളിൽ

        വിനീത് ശ്രീനിവാസൻ്റെ കാറ്റാടി എന്ന മ്യൂസിക്ക് വീഡിയോയിലെ കുറുമ്പിപെണ്ണേ എന്നാരംഭിക്കുന്ന ഗാനം ജനഹ്യദയങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻ്റിംഗാണ് ഈ ഗാനം .മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന ജോൺ കെ.പോളിൻ്റെയാണ് കാറ്റാടിയുടെ ആശയവും, ഗാനരചനയും, സംവിധാനവും. ട്രീം ബെഡ്സ് എൻ്റർടെയ്നർ നിർമ്മിച്ച കാറ്റാടി സൈനമ്യൂസിക് വീഡിയോയാണ് റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അജോ എം സാമുവേൽ ആണ് കാറ്റാടിയിൽ നായകനായി എത്തുന്നത്. പിറന്നു വീണ നാടിനെ കെട്ടിപ്പുണരുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് കാറ്റാടിയിലൂടെ അവതരിപ്പിക്കുന്നത്. സ്വന്തം നാടിനോടുള്ള വൈകാരിക ബന്ധത്തിൻ്റെയും, കുടുംബ ബന്ധങ്ങളുടെയും, ബാല്യകാല സൗഹ്യദങ്ങളുടെയുമൊക്കെ ഹ്യദയസ്പർശിയായ ആവിഷ്കാരമാണ് കാറ്റാടി. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഈ ആൽബം ജനമനസിൽ ഇടം നേടിക്കഴിഞ്ഞു. പുതിയ മലയാള സിനിമകളിലൂടെ ഒരു പിടി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച എറിക്ക് ജോൺസനാണ് കാറ്റാടിയിലെ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. സൈന മ്യൂസിക്കിൻ്റെ ബാനറിൽ…

    Read More »
Back to top button
error: