LIFE

  • 101 നാട്ടു ചികിത്സകള്‍ 

    1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക 7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് – ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത്  കുടിക്കുക 9. കഫക്കെട്ടിന് – ത്രിഫലാദി ചൂര്ണംും  ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട്കുരുവിന് – ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ 12. വളം കടിക്ക്- വെളുത്തുള്ളിയും…

    Read More »
  • വേനൽ കടുക്കുന്നു; ജലജന്യ രോഗങ്ങളെ കരുതിയിരിക്കാം

    വേന​ൽ കടുക്കുകയും കുടിവെള്ള ശ്രോതസ്സുകളെല്ലാം വറ്റിതുടങ്ങുകയും ചെയ്തതോടെ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ ഷി​ഗെ​ല്ല ഉ​ള്‍പ്പെ​ടെ​യു​ള്ള വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ് എ​ന്നി​വ പ​ട​രാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​യ​തി​നാ​ല്‍ ​​​അ​തീവ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്..കു​ടി​വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, വ​ഴി​യോ​ര ഭ​ക്ഷ​ണ ശാ​ല​ക​ള്‍, കൂ​ള്‍ ബാ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആരോഗ്യ വകുപ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കേണ്ടതും അത്യാവശ്യമാണ്. മ​ല​ത്തി​ല്‍ ര​ക്തം കാ​ണു​ക, അ​തി​യാ​യ വ​യ​റി​ള​ക്ക​വും ഛര്‍ദി​യും, വ​യ​റി​ള​ക്ക​ത്തോ​ടൊ​പ്പം ക​ടു​ത്ത പ​നി, മൂ​ത്രം പോ​കാ​തി​രി​ക്കു​ക, ക്ഷീ​ണം, മ​യ​ക്കം, അ​പ​സ്മാ​രം എ​ന്നി​വ ഉ​ണ്ടാ​യാ​ല്‍ ഉടൻ ​ത​ന്നെ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. ദി​വ​സ​ങ്ങ​ളോ​ളം നീ​ളു​ന്ന പ​നി, ദേ​ഹ​വേ​ദ​ന, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ എ​ന്നി​വ​യാ​ണ് ടൈ​ഫോ​യി​ഡി​ന്റെ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍.ടാ​പ്പി​ല്‍നി​ന്നു​മു​ള്ള വെ​ള്ളം കു​ടി​ക്കു​ന്ന​തും വ​ഴി​യോ​ര​ത്തു​നി​ന്ന്​ ഐ​സ് വാ​ങ്ങി​ച്ചു ക​ഴി​ക്കു​ന്ന​തും ടൈ​ഫോ​യി​ഡ്​ പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ശ​രീ​ര​വേ​ദ​ന​യോ​ടു​കൂ​ടി​യ പ​നി, ത​ല​വേ​ദ​ന, ക്ഷീ​ണം, ഓ​ക്കാ​നം, ഛര്‍ദി തു​ട​ങ്ങി​യ​വ​യാ​ണ്​ മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്റെ പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങ​ള്‍. ടാ​ങ്ക​റു​ക​ളി​ല്‍ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കു​ടി​വെ​ള്ളം പ​രി​ശോ​ധി​ച്ചു ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണം. വെ​ള്ള​നി​റ​ത്തി​ല്‍ കോ​ട്ടി​ങ് ഉ​ള്ള ടാ​ങ്കു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം.…

    Read More »
  • കൃഷിയിലെ നാട്ടറിവുകൾ 

    അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഓര്‍ക്കാന്‍ തലമുറകള്‍ കൈമാറിക്കിട്ടിയ ചില നാട്ടറിവുകൾ 1. വിത്തിനായി ഏറ്റവും ആദ്യത്തെതും അവസാനത്തെയും കായ്കള്‍ എടുക്കരുത്. 2.വിത്തും നടാനുള്ള ചെടികളുടെ വേരും സൂഡോമോണോസില്‍ മുക്കിയാല്‍ രോഗ -കീടബാധ കുറയും. 3. മഴക്കാലത്ത് തടം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടം താഴ്ത്തിയും പച്ചക്കറി കൃഷി ചെയ്യുക. 4. വിത്ത് നടേണ്ട ആഴം വിത്തിന്റെ വലുപ്പത്തില്‍ 5. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. 6. നടുന്നതിന് മുന്‍പ് വിത്ത്  വെള്ളത്തിലിട്ടു കുതിര്‍ക്കുന്നതു പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും. 7. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും. 8. കുമ്മായം ചേര്‍ത്തു മണ്ണ് പാകപ്പെടുത്തി തൈകള്‍ നടാം 9. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം. 10. തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക. 11. വെണ്ട പറിച്ചു നടുന്ന ഇനമല്ല. തടമെടുത്ത് നേരിട്ട് നടുന്നതാണു നല്ലത്. 12. വിത്ത് തടത്തിലെ…

    Read More »
  • ഒലിവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങൾ

    ഇനി മുതൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ ബ്യൂട്ടി പാർലറുകളിൽ പോയി പണം കളയേണ്ട. അൽപം ഒലിവ് ഓയിൽ കൊണ്ട് നിങ്ങളുടെ ചർമ്മം തിളക്കമുള്ളതാക്കാം.ഒലീവ് ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാൻ സാധിക്കും.ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു.മാത്രമല്ല അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി അതിനെ പ്രതിരോധിക്കാനും ഒലീവ് ഓയിലിന് കഴിയും. ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി എക്‌സിമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒലിവ് ഓയിൽ ഒരു പരിഹാര മാർഗമാണ്.അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍.ഇതിലെ വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയ്ഡുകള്‍ എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി വയര്‍ വര്‍ദ്ധിയ്ക്കുന്നത് ഒഴിവാക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പൊഴിവാക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. രക്തത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും.ദഹനം ശരിയായി…

    Read More »
  • ചിക്കൻ ഷവർമ ഇനി വീട്ടിൽ തന്നെ തയാറാക്കാം

    ചേരുവകൾ ചിക്കൻ കുരുമുളക് പൊടി മഞ്ഞൾ പൊടി മുളകുപൊടി സവാള ക്യാബേജ് തക്കാളി കാരറ്റ് മയോണീസ് കുബൂസ് ടൊമാറ്റോ കെച്ചപ്പ് തയാറാക്കുന്ന വിധം മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. വെന്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി കൊത്തിയരിഞ്ഞു വയ്ക്കുക. സവാള, ക്യാബേജ്, കാരറ്റ്, തക്കാളി, മല്ലിയില എന്നിവയൊക്കെ ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞുവച്ച ചിക്കൻ ചേർക്കുക. ഇതിലേക്ക് മയോണീസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുത്താൽ വേണ്ട ഫില്ലിംഗ് ആയി. കുബൂസ് എടുത്ത് അതിനുമുകളിൽ മയോണീസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് പിടിപ്പിക്കുക.ശേഷം ഫില്ലിംഗ് നിറച്ച് കുബൂസ് റോൾ ചെയ്തെടുക്കുക. ഷവർമ്മ റെഡി. കുബ്ബൂസിന് പകരം ചപ്പാത്തി അല്ലെങ്കിൽ റുമാലി റൊട്ടിയും ഉപയോഗിക്കാവുന്നതാണ്.

    Read More »
  • അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിഞ്ഞു വാങ്ങുന്നവർ സൂക്ഷിക്കുക 

    ചോറ് മുതൽ പലഹാരം വരെ ഗുണവും മണവും നഷ്ടമാകാതെ പൊതിഞ്ഞുസൂക്ഷിക്കാൻ അലൂമിനിയം ഫോയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പക്ഷേ അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് അത്ര നല്ലതല്ല. വളരെ കനം കുറഞ്ഞ് ഉണ്ടാക്കുന്ന ഇല പോലെ മടക്കുകയും സാധനങ്ങൾ പൊതിയുകയും ചെയ്യാൻ പറ്റുന്ന ഒന്നാണ് അലൂമിനിയം ഫോയിൽ. പ്ലാസ്റ്റിക്കിലോ പേപ്പറിലോ ലാമിനേറ്റ് ചെയ്യുന്ന രീതിയിലും അലൂമിനിയം ഫോയിലുകൾ ലഭ്യമാണ്. 25 മൈക്രോമീറ്ററിലും കനം കൂടുതലാണെങ്കിൽ വായുവും വെള്ളവും അതിനുള്ളിലൂടെ കടത്തിവിടില്ല. അതുെകാണ്ട് പൊതിയുന്ന ഭക്ഷണത്തിലെ കൊഴുപ്പ് ഒാക്സിഡൈസ് ചെയ്യപ്പെടുകയോ കേടുവരികയോ ചെയ്യില്ല. അതിലെ മണവും രുചിയും ഈർപ്പവുമൊന്നും നഷ്ടപ്പെടില്ല. രോഗാണുക്കൾ പൊതിക്കുള്ളിൽ കടക്കുകയുമില്ല. ഫ്രിജിൽ വയ്ക്കാതെ തന്നെ പാലുൽപന്നങ്ങളും പലഹാരങ്ങളും ഏറെനേരം കേടുകൂടാതെ പൊതിഞ്ഞുവയ്ക്കാൻ അലുമിനിയം ഫോയിൽ ഉപയോഗിക്കാം. ചൂടു കൂടുതലുള്ള ആഹാരസാധനങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിഞ്ഞാൽ ഫോയിലിൽ നിന്ന് അലൂമിനിയം ഭക്ഷണത്തിലേക്ക് കിനിഞ്ഞിറങ്ങാനിടയുണ്ട്. ഭക്ഷണത്തിലെ മസാലയുടെ അളവ് ഫോയിലിലെ അലൂമിനിയം കിനിഞ്ഞിറങ്ങുന്നതിനെ ബാധിക്കും. കൂൺ, സ്പിനച്ച്, റാഡിഷ് , തേയില പോലുള്ള…

    Read More »
  • മുട്ടയോടൊപ്പം ഇവ കഴിക്കരുത്, അപകടമാണ്

    ആരോഗ്യത്തിന് അത്യധികം ഗുണകരമാണ് മുട്ട. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നത് നമുക്ക് ആരോഗ്യം പകരും. എന്നാൽ ഏതെങ്കിലും ഭക്ഷണ സംയോജനം തെറ്റാണെങ്കില്‍, അത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ആയുര്‍വ്വേദം ഭക്ഷണകാര്യത്തില്‍ മികച്ച ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. നാം എന്താണ് കഴിക്കുന്നതെന്നും അതിന്റെ ആരോഗ്യ ഗുണങ്ങളും അറിയാത്തത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാം. ആയുര്‍വേദ പ്രകാരം, തെറ്റായ ചില ഭക്ഷണ കോമ്പിനേഷനുകള്‍ ദഹനനാളത്തിന് പ്രശ്‌നമുണ്ടാക്കും. ഇത് ക്ഷീണം, ഓക്കാനം, കുടല്‍ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. അവ എന്തൊക്കെയെന്ന് നോക്കാം. ആളുകള്‍ സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. വളരെയധികം പോഷകഗുണമുള്ളതും ഒരു ചെറിയ ഭക്ഷണവുമാണ് മുട്ട എന്ന് നമുക്കറിയാം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ മുട്ട കുറഞ്ഞ കാര്‍ബ് ഭക്ഷണമാണ്. എന്നാല്‍ മുട്ടയിലൂടെ ആരോഗ്യം ലഭിക്കുമെങ്കിലും ചില ഭക്ഷണങ്ങളോടൊപ്പം മുട്ട…

    Read More »
  • അടുക്കളയിലെ ഈ പൊടിക്കൈകൾ അറിയാതെ പോകരുത്

    പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു  മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത  വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു  ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…

    Read More »
  • ഇന്നലെവരെ ഈ മനുഷ്യൻ നമുക്ക് ആരായിരുന്നു ?

    മെസ്സിയും റൊണാൾഡോയും നെയ്മറും വരെ ആഘോഷിക്കപ്പെടുന്ന ഈ മണ്ണിൽ ശരിക്കും ഇന്നലെ വരെ ഈ മനുഷ്യൻ നമുക്ക് ആരായിരുന്നു? വെറുമൊരു പാമ്പ് പിടുത്തക്കാരൻ ! അതിനാൽത്തന്നെ  അയാൾ വാഴ്ത്തി പാടലുകളിൽ നിന്ന് ഇന്നലെ വരെ ഏറെ അകലെയുമായിരുന്നു.അയാൾ ഏതെങ്കിലും രാജ്യത്തിനായി മെഡലുകൾ ഒന്നും നേടിയതായി അറിവില്ല.പക്ഷെ അയാൾ ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.പത്മശ്രീ പോലുള്ള അവാർഡുകളുടെ തിളക്കത്തിന് ഒരുപക്ഷെ അയാളുടെ മുഖം ചേരാതെ പോയതുമാകാം. ഇത്രയും കാലത്തെ തന്റെ പൊതുസേവനം വഴി എന്തെങ്കിലും ആദരം അദ്ദേഹത്തിന് കിട്ടിയതായി അറിവില്ല.അതൊന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല.പക്ഷെ നൂറു കണക്കിന് ആൾക്കാർ പാമ്പ് കടിയേൽക്കാതെ സന്തോഷത്തോടെ ഇരിക്കുന്നത് അദേഹത്തിന്റെ സ്ത്യുത്യര്‍ഹമായ സേവനം ഒന്നുകൊണ്ട് മാത്രമാണ്.   ഏതാനും നാളുകള്‍ മുമ്പ് പത്തനാപുരത്ത് അടച്ചുറപ്പില്ലാത്ത ഒരു വീട്ടിൽ നിലത്ത് ഉറങ്ങിയ പത്ത് വയസ്കാരി പാമ്പ് കടിയേറ്റ് മരണപ്പെട്ടു.ആ വീട്ടിൽ വാവ സുരേഷ് എത്തുകയും തനിക്ക് ഏതോ സംഘടന സ്പോൺസർ ചെയ്ത ലക്ഷങ്ങളുടെ വീട് വേണ്ടന്ന് വച്ച് അത്…

    Read More »
  • സാധാരണക്കാർക്ക് വീട് പണിതു നൽകിയ കേരളത്തിന്റെ സ്വന്തം ലാറി ബേക്കർ

    (1917 മാർച്ച് 2, ബെർമിങ്‌ഹാം, ഇംഗ്ലണ്ട്‌ – 2007 ഏപ്രിൽ 1 തിരുവനന്തപുരം, കേരളം)   വാസ്തുശില്‍പ്പത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്.അവിടെയായിരുന്നു ലോറൻസ് ബേക്കർ എന്ന ലാറി ബേക്കര്‍ സാധാരണക്കാരുടെ പെരുന്തച്ചനായത്.വരേണ്യവര്‍ഗത്തിന്റെ പിണിയാളുകളായി അധഃപതിക്കാതെ, സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും ആദിവാസിയുടെയും ചേരിനിവാസിയുടെയും ഭവനസങ്കല്‍പ്പങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ ചാരുതയേറ്റുക എന്ന കാലം ആവശ്യപ്പെട്ടിരുന്ന വെല്ലുവിളിയാണ് അക്ഷരാര്‍ഥത്തില്‍ ലാറി ബേക്കര്‍ ഏറ്റെടുത്തതും വിജയകരമായി നടപ്പിലാക്കിയതും.  ചുരുങ്ങിയ ചെലവില്‍, നാടന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൌഹാര്‍ദ, ഊര്‍ജം സംഭരിക്കുന്ന വീടുകള്‍ നാടിന് പ്രതീക്ഷയായി ഉയര്‍ന്നുവന്നു.അതിന് പ്രധാനപ്പെട്ട രണ്ട് കാരണക്കാര്‍ ഉണ്ടായിരുന്നു. ഒന്ന് ബനഡിക്ട് തിരുമേനി(തിരുവല്ല കൂടാരപ്പള്ളി).രണ്ട് മുൻ കേരള മുഖ്യമന്ത്രി സി അച്യുതമേനോന്‍(കോഫി ഹൗസ് കെട്ടിടങ്ങൾ).ഇവരുടെ കരുത്തുറ്റ പിന്തുണയിലാണ് കേരളത്തില്‍ ബേക്കറിന് കാലുറപ്പിക്കാന്‍ സാധിച്ചത്.1970ല്‍ അദ്ദേഹം പണിഞ്ഞ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആസ്ഥാനമന്ദിരം, ലയോള സ്കൂളിനുവേണ്ടി ചെയ്ത കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍ ഇവയൊക്കെ വാസ്തുശില്‍പ്പത്തിന്റെ അമൃതമുദ്രകളായി.   ലാറി ബേക്കറിന്റെ ജീവിതപാത അതീവസങ്കീര്‍ണവും ദുഷ്കരവുമായിരുന്നു.രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു ‘പകുതി’ ഡോക്ടറായി ചൈനയില്‍ സന്നദ്ധസേവനത്തിന് മുതിര്‍ന്ന അദ്ദേഹത്തിന്റെ മടക്കയാത്രയില്‍…

    Read More »
Back to top button
error: