LIFE

  • സോമന്റെ കൃതാവ് ” ആലപ്പുഴയിൽ..

      വിനയ് ഫോർട്ട്, കക്ഷി അമ്മിണിപ്പിള്ള, ഫേസ്,ഡൈവോഴ്സ് എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ ഫറാ ശിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന “സോമന്റെ കൃതാവ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലെ വെളിയനാട് എന്ന ഗ്രാമത്തിൽ ആരംഭിച്ചു. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,മനു ജോസഫ്,ജയൻ ചേർത്തല,നിയാസ് നർമ്മകല,സീമ ജി നായർ എന്നിവർക്കൊപ്പം,ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലന പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ” സോമന്റെ കൃതാവ് “, മാസ്റ്റർ വർക്കസ് സ്റ്റുഡിയോസ്-മിഥുൻ കുരുവിള,രാഗം മൂവീസ്സ്- രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു. ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവ്വഹിച്ച സുജിത്ത് പുരുഷൻ ഈ ചിത്രത്തിൽ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.രഞ്ജിത്ത് കെ ഹരിദാസ് കഥ തിരക്കഥ സംഭാഷണം എഴുതുന്നു.സംഗീതം-പി എസ് ജയഹരി, എഡിറ്റർ-ബിജീഷ് ബാലകൃഷ്ണൻ.  

    Read More »
  • മൽബറി കഴിച്ചാൽ, ഗുണങ്ങൾ പലത്

      ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നാം നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. അതും ഒരു മുടക്കും ഇല്ലാതെ ലഭിക്കുന്നവ.അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു. ഇത്തിരിപ്പോന്ന മൾബറിപ്പഴത്തിന്റെ കാര്യമാണ് പറയുന്നത് . ഈ കുഞ്ഞൻപഴം എത്രമാത്രം ആരോഗ്യകരം ആണെന്ന് പലർക്കും അറിയില്ല. അറിഞ്ഞാൽ ഒരു മൾബറി ചെടി നട്ടുപിടിപ്പിക്കാനും നിങ്ങൾ മറക്കില്ല. അത്രയ്ക്കുണ്ട് ഈ ബെറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ. പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന മൾബറി അകാല വാർധക്യം തടയും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിക്ക്. ജീവകങ്ങൾ, ധാതുക്കൾ നിരോക്സീകാരികൾ, ഫ്ലേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും. മൾബറിയിൽ അടങ്ങിയ പോഷകങ്ങളേതൊക്കെ എന്നു നോക്കാം. 43 കിലോ കാലറി ഊർജ്ജം അടങ്ങിയ മൾബറി പഴത്തിൽ 9.8 ഗ്രാം അന്നജം, 1.44ഗ്രാം പ്രോട്ടീൻ‌, 0.39 ഗ്രാം  കൊഴുപ്പ്, 1.7 ഗ്രാം ഡയറ്ററി…

    Read More »
  • സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 8989 രോഗികള്‍.

    കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170 എന്നിങ്ങനയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5939 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 845 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണം 62,377 ആയി.

    Read More »
  • കുഞ്ചാക്കോ ബോബന്‍റെ പുതിയ ചിത്രത്തിലെ ഗാനം റിലീസായി.

    മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍റെ   ” ഒറ്റ് ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. പ്രണയം തിങ്ങി നില്‍ക്കുന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു . വിനായക് ശശികുമാർ എഴുതി എ എച്ച് കാസിഫ് സംഗീതം പകർന്ന, ശ്വേത മോഹൻ ആലപിച്ച ” ഒരേ നോക്കിൽ…..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. തീവണ്ടി ഫെയിം ഫെല്ലിനി ടി പി  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അരവിന്ദ് സ്വാമി, ഈഷ റെബ്ബ, ജിൻസ് ഭാസ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. “ഒറ്റ് ” എന്ന പേരിൽ മലയാളത്തിലും തമിഴിൽ ” രെണ്ടഗം ” എന്ന പേരിൽ തമിഴിലും അവതരിപ്പിക്കുന്ന ഈ ചിത്രം ആര്യ,ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമിക്കുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് ഗാനം റിലീസ് ചെയ്തത്. ലൈൻ പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം. ഛായാഗ്രഹണം-ഗൗതം ശങ്കർ വിജയ്. പ്രശസ്ത സംഗീത സംവിധായകൻ ഏ ആർ റഹ്മാന്റെ മരുമകനായ എ എച്ച് കാസിഫ് സംഗീതം…

    Read More »
  • പ്രണയദിനത്തിൽ ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി ;ഭാര്യക്കൊപ്പമുള്ള ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്‌തു

      പ്രണയ ദിനത്തിൽ ആശംസകൾ നേർന്നുള്ള മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് കൗതുകമായി.”സർവചരാചരങ്ങളിലും അന്തർലീനമായിട്ടുള്ള മഹത്തായ പ്രണയത്തെ വാഴ്ത്താതെങ്ങനെ? ഏവർക്കും പ്രണയദിനാശംസകൾ..” എന്ന തലക്കെട്ടിലാണ് പോസ്റ്റ്. ഭാര്യ ആർ പാർവതി ദേവിയുമൊന്നിച്ചുള്ള ഫോട്ടോയ്ക്കൊപ്പം “എന്റെ മാനത്തു മൂവന്തി വേളയിൽ നീന്തിയെത്തുന്ന മേഘമാകുന്നു നീ “- എന്ന നെരൂദയുടെ വരികളും മന്ത്രി പോസ്റ്റിൽ നൽകിയിട്ടുണ്ട്. https://m.facebook.com/story.php?story_fbid=484909443015361&id=100044889289138

    Read More »
  • ഇതിലും നല്ലൊരു സർപ്രൈസ് സ്വപ്നങ്ങളില്‍ മാത്രം.. പ്രണയ ദിനത്തില്‍ പേർളിയുടെ പോസ്റ്റ്.

    സമൂഹ്യ മാധ്യമങ്ങളിൽ എന്നും നിറ സാന്നിധ്യമായ പരിധി മാണിയുടെ ഇന്നത്തെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. പ്രണയ ദിനത്തില്‍ ഭർത്താവ് ശ്രിനിഷ് നല്‍കിയ BMW ബൈക്കാണ് ഇന്നത്തെ താരം. പേർളിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കൗതുകം നിറഞ്ഞ വാര്‍ത്ത ആരാധകര്‍ അറിയുന്നത്. ഭർത്താവും മകളുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ BMW പുതിയ മോഡല്‍ 310 R ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ക്കും ഒപ്പം എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. താരം തന്നെയാണ് ചിത്രങ്ങളും മറ്റും ആരധകരുമായി പങ്ക് വെച്ച്‌ എത്തിയിരിക്കുന്നത്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച്‌ ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്. ഈ സമ്മാനത്തിന് ഒരുപാട് അര്‍ത്ഥങ്ങള്‍ മറഞ്ഞിരുന്നു. അതാണ് ഈ സൂപ്പര്‍ സ്പെഷ്യല്‍ ആക്കുന്നത്. ഭർത്താവിന് നന്ദി പറഞ്ഞാണ് താരം കുറിപ്പ് എഴുതി നിര്‍ത്തിയത്. നിറയെ ആരാധകരുള്ള താരം ജീവിതത്തിന്റെ…

    Read More »
  • മഹാരാജാസിലെ ചങ്ങാതിമാർ വീണ്ടും ഒന്നിക്കുന്നു, ആന്റണി വർഗീസിന്റെ പുതിയ ചിത്രം ‘ലൈല’ ചിത്രീകരണം ആരംഭിച്ചു..

      ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ ലൈല’ യുടെ ചിത്രീകരണം ആരംഭിച്ചു.. ഇന്ന്‌ രാവിലെ ചോറ്റാനിക്കര അപ്പുമനയിൽ വെച്ച് ചിത്രത്തിന്റെ പൂജയും, സ്വിച്ചോൺ കർമവും നടന്നു. ചടങ്ങിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഡോ.പോൾസ് എന്റർടൈൻമെന്റ്സിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-ബബ്ലു നിർവ്വഹിക്കുന്നു. സഹ നിർമ്മാണം- ഗോൾഡൻ എസ് പിക്ച്ചേഴ്സ്. ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ആന്റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തിൽ,കിച്ചു ടെല്ലുസ്, നന്ദന രാജൻ,ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം, നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ,എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പി ആർ ഒ-ശബരി.

    Read More »
  • ഇന്ന് പ്രണയ ദിനം.! കുറച്ച് ചിത്രങ്ങളിതാ…

    മലയാള സിനിമാലോകത്തെ എക്കാലത്തെയും മികച്ച, ആളുകൾ ഉള്ളില്‍ കൊണ്ടുനടക്കുന്ന പ്രണയ ചിത്രങ്ങള്‍ ഒന്ന് കൂടി കണ്ടു നോക്കിയാലോ? പ്രണയം ഇത്ര സുന്ദരമായ ഒരു പ്രതിഭാസാക്കിയതിന് പ്രണയ സിനിമകൾക്ക് കുറച്ചൊന്നുമല്ല  റോൾ. പത്മരാജന്റെ ‘തൂവാനത്തുമ്പികൾ’ ഒരു കാലഘട്ടത്തിന് ശേഷം വീണ്ടും ചർച്ചയായി. അത്രമേൽ ആഴവും പരപ്പുമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്ന ദരിദ്രം തന്നെയാകും അതിനു കാരണം. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അയാളുടെ എല്ലാ തലങ്ങളില്‍ നിന്നും സിനിമ പറയുന്നു. ബലഹീനതകൾ ഉള്ള നായകന്‍.  അയാള്‍ പ്രണയിക്കുന്നു. ക്ലാര ഒരു പുഴയാണ് അതില്‍ ജയകൃഷ്ണന്‍ മുങ്ങി, ശുദ്ധനായി. സിനിമയിലെ പ്രണയ രംഗങ്ങളും, ഇടക്കൊക്കെ പെയ്യുന്ന മഴയും, പശ്ചാത്തല സംഗീതവും സിനിമയെ അനുഭവമാക്കുന്നു. ആമേൻ എന്ന സിനിമ തീര്‍ച്ചയായും ഒരു പുത്തന്‍ പരീക്ഷണമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ കുറെ കൂടി ജന ശ്രദ്ധ നേടുന്നു. സോളമന്‍ എന്ന കഥാപാത്രം എത്ര സുന്ദരമായാണ് ഇന്നും നമ്മുടെ മനസുകളില്‍ ജീവിക്കുന്നത്.  ശോശന്ന എന്ന നായിക കഥാപാത്രത്തെയും മിഴിവാർന്നവതരിപ്പിക്കുന്നു.…

    Read More »
  • വിനീത് മാജിക് “ഹൃദയം” ഇനി മുതൽ OTT യില്‍.

    കണ്ടിറങ്ങിയവർക്കെല്ലാം ഹൃദയത്തിൽ തൊട്ട അനുഭവമായിരുന്നു ഹൃദയം എന്ന പുത്തന്‍ ചിത്രം. വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ – കല്യാണി പ്രിയദര്‍ശന്‍ കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുറച്ച് നാളുകള്‍ക്ക് ശേഷം സംഭവിച്ച വിനീതന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. ഗംഭീര പ്രേക്ഷക പ്രതികരണം ആദ്യ ദിനം തൊട്ടേ ഉണ്ടായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് കൂടുതല്‍ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഹൃദയത്തിലെ “ദര്‍ശന” എന്ന ഗാനം ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. എന്നാൽ ലോകമെങ്ങും OTT റിലീസിനൊരുങ്ങുകയാണ് ഹൃദയം. ഫെബ്രുവരി 18 ന്, ഡിസ്നി +ഹോട്ട്സ്റ്റാറിലാകും ചിത്രം  റിലീസ് ചെയ്യുക. എന്നാല്‍ ഒരിക്കലും തീയേറ്റര്‍ അനുഭവം OTT യില്‍ കിട്ടില്ല എന്നാണ്‌ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്.

    Read More »
  • അറബി നാട്ടില്‍ നിന്നും എത്തിയതാണങ്കിലെന്താ, കേമനാ.! ഇന്നറിയാം ഈന്തപ്പഴ മാഹാത്മ്യം.

    മധുരമാണ് സ്വാദ് എങ്കിലും മിതമായ മധുരം മാത്രമുള്ളത്കൊണ്ട്  ഈന്തപ്പഴം പ്രമേഹ രോഗികള്‍ക്ക് അത്ര അപകടകാരിയല്ല.മിതത്വം പാലിച്ചാല്‍ ചില പ്രത്യേക ഗുണങ്ങള്‍ കൊണ്ട് തടി കുറയ്ക്കാനും സഹായിക്കും.ഈന്തപ്പഴം പച്ചയും പഴുത്തതും ഉണക്കയുമെല്ലാം ലഭിയ്ക്കും.   ഈന്തപ്പഴം പല രീതിയില്‍ കഴിക്കാം. ഓരോന്നും ഓരോ ഗുണം പ്രദാനം ചെയ്യുന്നു. സാധാരണയായി തനിയെ കഴിയ്ക്കുന്ന ഇത് ചിലര്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കും. എന്നാല്‍ ഈന്തപ്പഴം കുതിര്‍ത്താണ്, അതായത് വെള്ളത്തിലിട്ടു വച്ചാണ് കഴിയ്ക്കേണ്ടത് എന്നു പറയും. വെള്ളത്തിലിട്ട ഈന്തപ്പഴം കുറച്ച് കൗതുകമായി തോന്നുന്നു. എന്നാൽ ഒത്തിരി പോഷകപ്രദമാണ്. രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത  ഈന്തപ്പഴം രാവിലെ വെറുംവയറ്റിലെ കഴിയ്ക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് പഠനം.ണ സ്ട്രോക്ക് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.   വെള്ളത്തിലിട്ടു കുതിര്‍ക്കുമ്പോൾ ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആല്‍ക്കഹോളിന്റെ ചെറിയ അംശവും ടോക്സിനുകളുമെല്ലാം പുറന്തള്ളപ്പെടും. ഇവയിലെ മാലിന്യമുണ്ടെങ്കില്‍ നീക്കാനുള്ള എളുപ്പ വഴി കൂടിയാണ് വെള്ളത്തിലിട്ടു കുതിര്‍ത്തി…

    Read More »
Back to top button
error: