LIFE

  • ഇന്ന് പ്രണയ ദിനം.! കുറച്ച് ചിത്രങ്ങളിതാ…

    മലയാള സിനിമാലോകത്തെ എക്കാലത്തെയും മികച്ച, ആളുകൾ ഉള്ളില്‍ കൊണ്ടുനടക്കുന്ന പ്രണയ ചിത്രങ്ങള്‍ ഒന്ന് കൂടി കണ്ടു നോക്കിയാലോ? പ്രണയം ഇത്ര സുന്ദരമായ ഒരു പ്രതിഭാസാക്കിയതിന് പ്രണയ സിനിമകൾക്ക് കുറച്ചൊന്നുമല്ല  റോൾ. പത്മരാജന്റെ ‘തൂവാനത്തുമ്പികൾ’ ഒരു കാലഘട്ടത്തിന് ശേഷം വീണ്ടും ചർച്ചയായി. അത്രമേൽ ആഴവും പരപ്പുമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്ന ദരിദ്രം തന്നെയാകും അതിനു കാരണം. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അയാളുടെ എല്ലാ തലങ്ങളില്‍ നിന്നും സിനിമ പറയുന്നു. ബലഹീനതകൾ ഉള്ള നായകന്‍.  അയാള്‍ പ്രണയിക്കുന്നു. ക്ലാര ഒരു പുഴയാണ് അതില്‍ ജയകൃഷ്ണന്‍ മുങ്ങി, ശുദ്ധനായി. സിനിമയിലെ പ്രണയ രംഗങ്ങളും, ഇടക്കൊക്കെ പെയ്യുന്ന മഴയും, പശ്ചാത്തല സംഗീതവും സിനിമയെ അനുഭവമാക്കുന്നു. ആമേൻ എന്ന സിനിമ തീര്‍ച്ചയായും ഒരു പുത്തന്‍ പരീക്ഷണമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ കുറെ കൂടി ജന ശ്രദ്ധ നേടുന്നു. സോളമന്‍ എന്ന കഥാപാത്രം എത്ര സുന്ദരമായാണ് ഇന്നും നമ്മുടെ മനസുകളില്‍ ജീവിക്കുന്നത്.  ശോശന്ന എന്ന നായിക കഥാപാത്രത്തെയും മിഴിവാർന്നവതരിപ്പിക്കുന്നു.…

    Read More »
  • വിനീത് മാജിക് “ഹൃദയം” ഇനി മുതൽ OTT യില്‍.

    കണ്ടിറങ്ങിയവർക്കെല്ലാം ഹൃദയത്തിൽ തൊട്ട അനുഭവമായിരുന്നു ഹൃദയം എന്ന പുത്തന്‍ ചിത്രം. വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ – കല്യാണി പ്രിയദര്‍ശന്‍ കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുറച്ച് നാളുകള്‍ക്ക് ശേഷം സംഭവിച്ച വിനീതന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. ഗംഭീര പ്രേക്ഷക പ്രതികരണം ആദ്യ ദിനം തൊട്ടേ ഉണ്ടായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് കൂടുതല്‍ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഹൃദയത്തിലെ “ദര്‍ശന” എന്ന ഗാനം ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. എന്നാൽ ലോകമെങ്ങും OTT റിലീസിനൊരുങ്ങുകയാണ് ഹൃദയം. ഫെബ്രുവരി 18 ന്, ഡിസ്നി +ഹോട്ട്സ്റ്റാറിലാകും ചിത്രം  റിലീസ് ചെയ്യുക. എന്നാല്‍ ഒരിക്കലും തീയേറ്റര്‍ അനുഭവം OTT യില്‍ കിട്ടില്ല എന്നാണ്‌ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്.

    Read More »
  • അറബി നാട്ടില്‍ നിന്നും എത്തിയതാണങ്കിലെന്താ, കേമനാ.! ഇന്നറിയാം ഈന്തപ്പഴ മാഹാത്മ്യം.

    മധുരമാണ് സ്വാദ് എങ്കിലും മിതമായ മധുരം മാത്രമുള്ളത്കൊണ്ട്  ഈന്തപ്പഴം പ്രമേഹ രോഗികള്‍ക്ക് അത്ര അപകടകാരിയല്ല.മിതത്വം പാലിച്ചാല്‍ ചില പ്രത്യേക ഗുണങ്ങള്‍ കൊണ്ട് തടി കുറയ്ക്കാനും സഹായിക്കും.ഈന്തപ്പഴം പച്ചയും പഴുത്തതും ഉണക്കയുമെല്ലാം ലഭിയ്ക്കും.   ഈന്തപ്പഴം പല രീതിയില്‍ കഴിക്കാം. ഓരോന്നും ഓരോ ഗുണം പ്രദാനം ചെയ്യുന്നു. സാധാരണയായി തനിയെ കഴിയ്ക്കുന്ന ഇത് ചിലര്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കും. എന്നാല്‍ ഈന്തപ്പഴം കുതിര്‍ത്താണ്, അതായത് വെള്ളത്തിലിട്ടു വച്ചാണ് കഴിയ്ക്കേണ്ടത് എന്നു പറയും. വെള്ളത്തിലിട്ട ഈന്തപ്പഴം കുറച്ച് കൗതുകമായി തോന്നുന്നു. എന്നാൽ ഒത്തിരി പോഷകപ്രദമാണ്. രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത  ഈന്തപ്പഴം രാവിലെ വെറുംവയറ്റിലെ കഴിയ്ക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് പഠനം.ണ സ്ട്രോക്ക് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.   വെള്ളത്തിലിട്ടു കുതിര്‍ക്കുമ്പോൾ ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആല്‍ക്കഹോളിന്റെ ചെറിയ അംശവും ടോക്സിനുകളുമെല്ലാം പുറന്തള്ളപ്പെടും. ഇവയിലെ മാലിന്യമുണ്ടെങ്കില്‍ നീക്കാനുള്ള എളുപ്പ വഴി കൂടിയാണ് വെള്ളത്തിലിട്ടു കുതിര്‍ത്തി…

    Read More »
  • “ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്ത് വാവാ സുരേഷ്

    സിനിമാ ലോകത്ത് പുത്തന്‍ ചർച്ചകൾക്ക് വഴി വെച്ച് പുതിയ ചിത്രം. മധുവിന്റെ  ജീവിതം പ്രമേയമാകുന്ന സിനിമ “ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാവ സുരേഷ് പ്രകാശനം ചെയ്തു. ഏരിസിന്റെ  ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ.  സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി  പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം  വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്നു. ‘മധു’വിന്റെ ഭാഷയിൽ (മുടുക ഗോത്ര ഭാഷ)  വിശപ്പ് പ്രമേയമാക്കി യാണ് സിനിമ ഒരുക്കിട്ടുള്ളത്.മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ   ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ്  പോസ്റ്റർ റിലീസ് ചെയ്തത്. സമൂഹത്തിലെ സാധാരണ  ആളുകളുടെ ജീവിതം പ്രമേയമാക്കി സിനിമ ചെയ്യുന്ന സംവിധായകൻ വിജീഷ് മണിയെയും, നിർമ്മാതാവ് ഡോ. സോഹൻ റോയിയെയും വാവസുരേഷ് അഭിനന്ദിച്ചു. ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി,  രാജേഷ് ബി , പ്രകാശ് വാടിക്കൽ,…

    Read More »
  • രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും ടൈറ്റിൽ പോസ്റ്റർ

      കിരൺസ് പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരൺ നിർമിച്ച്‌ സുജിത് എസ് നായർ തിരക്കഥയും സംവിധാനം നിർവഹിക്കുന്ന “രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സുരാജ് വെഞ്ഞാറമൂട് – ന്റെ ഓഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു….. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും അവരുടെ പേജിൽ പോസ്റ്റർ ഷെയർ ചെയ്തു….ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗോപു കിരൺ സദാശിവൻ, ഛായാഗ്രഹണം – ഗൗതം ലെനിൻ, സംഗീതം – റോണി റാഫേൽ , സംഭാഷണം – സിനു സാഗർ, കല- മനോജ് ഗ്രീൻവുഡ്, പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ – ഷാജി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, സാങ്കേതിക സഹായം – അജു തോമസ്, ഡിസൈൻസ് –…

    Read More »
  • ദുബൈ ഫാഷൻഷോയിലെ മലയാളി തിളക്കം-പ്രാർത്ഥന

      ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ മലയാളി തിളക്കം. കൊല്ലം കുണ്ടറ സ്വദേശിനിയായ പ്രശസ്ത മോഡൽ പ്രാർത്ഥനയാണ്, കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ, ഗംഭീര പ്രകടനത്തിലൂടെ ശ്രദ്ധേയയായത്.വിദേശ താരങ്ങളെയെല്ലാം പിന്നിലാക്കുന്ന പ്രകടനമാണ് പ്രാർത്ഥന കാഴ്ചവെച്ചത് .ബെറ്റർമീഡിയ ഓർഗനൈസ് ചെയ്ത ഫാഷൻ ഷോ,ചാമ്പ്യൻ യചാത് ആണ് സംഘടിപ്പിച്ചത്.തസ്വീർസലിം ആയിരുന്നു ഷോയുടെ ഡയറക്ടർ. കൊല്ലം കുണ്ടറ, മുരളീധരൻ പിള്ള, ആനന്ദഭായി ദമ്പതികളുടെ മകളായ പ്രാർത്ഥന, ഒ വി എം ഇന്ത്യ ഫാഷൻ ക്വീൻ സീസൺ റ്റു മത്സരത്തിൽ മിസ് കൺജീനിയാലിറ്റിയായും, ടൈറ്റിൽ വിന്നറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗോവ ഐഎഫ് ഡബ്ളു ഷോയിൽ റാംപ് മോഡലായും പ്രാർത്ഥന തിളങ്ങിയിരുന്നു. നർത്തകിയായ പ്രാർത്ഥന പുതിയ മലയാള സിനിമകളിൽ നായികയായി അഭിനയിക്കാൻ കരാർ ചെയ്തു കഴിഞ്ഞു.

    Read More »
  • മഹാവീര്യർ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

      പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥക്ക് ചലച്ചിത്രരൂപം നൽകി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന “മഹാവീര്യർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി.എസ് ഷംനാസ്സും ചേർന്നാണ് “മഹാവീര്യർ” നിർമ്മിക്കുന്നത്. നിവിൻ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന “മഹാവീര്യർ”എന്ന ചിത്രത്തിൽ ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും വര്‍ഷങ്ങൾക്ക് ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. എറണാകുളത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍, നടന്‍ ആസിഫ് അലി, നായിക ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം…

    Read More »
  • മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില മതി: പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാ പൊടിക്കൈകൾ

    പൊൻമുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന  ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ചില ചികിത്സാ പൊടിക്കൈകൾ നോക്കാം കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും.   വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്.   ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കിരിയാത്ത് എന്ന…

    Read More »
  • പഴങ്കഞ്ഞി: ആരോഗ്യ ഗുണങ്ങളിൽ ഏറെ മുമ്പിൽ

    ഒരു രാത്രി മുഴുവൻ, അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.അതായത് 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു എന്നർത്ഥം.ഇത് എല്ലുകളുടെ ബലം വർദ്ധിക്കാൻ  ഏറെ സഹായിക്കുന്നു.അതോടൊപ്പം മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ എന്നിവയും പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. അതായത് പഴങ്കഞ്ഞി അത്ര മോശമല്ല എന്നർത്ഥം.പഴങ്കഞ്ഞിയുടെ ഗുണങ്ങൾ കേട്ടാല്‍ ആരും ഞെട്ടും പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ…

    Read More »
  • കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടി

    കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടി . തൃശൂരിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ നായകൾ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ഈ നായകൾ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ബെൽജിയം മലിനോയ്സ് , ജർമ്മൻ ഷെപേഡ് , ഗോൾഡൻ റിട്രീവർ , ഡോബർമാൻ , ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട നായ്കളാണ് പരിശീലനം പൂർത്തിയാക്കിയത്.  സം സ്ഥാന ഡോഗ് ട്രെയിനിംഗ് സ്കൂളിലെ 12-ാം ബാച്ചിൽ നിന്നുമുള്ളവരാണ് ഇവർ. 9 മാസത്തെ തീവ്ര പരിശീലനത്തിലൂടെ തങ്ങൾ സ്വന്തമാക്കിയ കഴിവുകൾ ശ്വാനന്മാർ പരേഡ് ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. 23 പേരേയും പല വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശീലനം . 14 നായ്ക്കൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലാണ് പ്രാവീണ്യം നേടിയത്. 5 നായ്ക്കൾക്ക് കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്നും തെളിവ് ശേഖരിക്കാനാകും. മറ്റ് മൂന്ന് പേർ മയക്കുമരുന്ന് കണ്ടെത്തുന്നതിലാണ് കഴിവ് തെളിയിച്ചതെങ്കിൽ , ദുരന്ത പ്രദേശങ്ങളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതിനുള്ള…

    Read More »
Back to top button
error: