LIFE
-
അനൂപ് മേനോൻ സംവിധാനം ചെയ്ത പുതിയ ചിത്രത്തിലെ ഗാനം പുറത്ത്
അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിൽ, അനൂപ് മേനോൻ തന്നെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘പദ്മ’. ഇപ്പോൾ ‘പദ്മ’യുടെ യുടെ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് . ‘കാണാതെ കണ്ണിനുള്ളില്‍’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനൂപ് മേനോന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നിനോയ് വര്‍ഗീസാണ്. ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ കതപാത്രത്തെ അവതരിപ്പിക്കാൻ എത്തുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. ധാരാളം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം ഒരു കുടുംബ പശ്ചാത്തലത്തിലാകാം പ്രേഷകർക്ക് മുന്നിലെത്തുക. മഹാദേവന്‍ തമ്പിയാണ് പദ്മയുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍…
Read More » -
യുദ്ധ ഭൂമിയിൽ നിന്നും ആര്യ വന്നു തന്റെ വളർത്തുനായയെയും കൂട്ടി
റഷ്യ- യുക്രൈന്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്ക് രക്ഷപെടുന്നതിനിടെ തന്റെ വളർത്തുന്നയയെ കൂടെ കൂട്ടിയ ഇടുക്കിക്കാരി ആര്യയാണ് ഇപ്പോൾ ചർച്ചകളിലെ താരം. തന്റെ വളര്‍ത്തുനായയെയാണ് യുദ്ധ ഭൂമിയില്‍ ഉപേക്ഷിക്കാതെ ആര്യ കൂടെക്കൂട്ടിയിരിക്കുന്നത്. കഷ്ടപ്പെട്ടാണ് യുദ്ധ ഭൂമിയില്‍ നിന്ന് ആര്യ കാട്ടുപറമ്പില്‍ എന്ന ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ പെണ്‍കുട്ടി തന്റെ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. എല്ലാവരും മത്സരിച്ച് സ്വാർത്ഥത അന്വേഷിച്ച് യുദ്ധം ചെയ്യുമ്പോൾ ആര്യയുടെ പ്രവൃത്തി ഏറെചിന്തിപ്പിക്കാനുതകുന്നതാണ്. യുദ്ധങ്ങള്‍ എല്ലാ രീതിയിലും കെടുതികള്‍ മാത്രമാണ് വിതയ്ക്കുക. ആത്യന്തികമായി ഒരുപാട് ജീവനുകളെയാണ് അപഹരിക്കുക. യുദ്ധം മനുഷ്യന് ഒരു ഗുണവും ചെയ്യുന്നില്ല. കടന്നാക്രമണങ്ങളില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഇട്ടെറിഞ്ഞു പോവേണ്ടി വരുന്ന ആളുകളില്‍ നിന്ന് ആര്യയെ വ്യത്യസ്തയാക്കുന്നത് തന്റെ നായ്ക്കുട്ടിയോടുള്ള അതിതീവ്ര സ്‌നേഹമാണ്. സ്വന്തം നായ്ക്കുട്ടിയെ ഉപേക്ഷിക്കാതെ കിവിയില്‍ നിന്ന് റൊമാനിയന്‍ അതിര്‍ത്തിയിലേക്ക് കിലോമീറ്ററുകളോളം നടന്നാണ് ആര്യ യാത്ര ചെയ്തത്. ഇടക്ക് നടക്കാന്‍ ബുദ്ധിമുട്ട്…
Read More » -
ഇനി മാസ്ക് വെച്ച ബുദ്ധിമുട്ടേണ്ട. പുതിയ പ്രതിവിധി ഇതാ
കോവിഡ് മൂലം നമ്മളൊക്കെ മാസ്ക് വെച്ച് വലഞ്ഞു. അതിനു പ്രതിവിധിയായി. മാസ്കിനു പകരം ഒരു പുതിയ രീതി. ഉപഭോക്താക്കളുടെ മൂക്കില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ‘നാസോ 95’ എന്ന എയര്‍ പ്യൂരിഫയറിന് രൂപം നല്‍കിയിട്ടുള്ളത്. മാസ്ക് ഉപയോഗിക്കുമ്പോഴുള്ള അസ്വസ്ഥതകളില്‍ നിന്നും ഇത് രക്ഷ നല്‍കുമെന്നും മൂക്കിലൂടെ ഓരോ പ്രാവശ്യം ശ്വാസമെടുക്കുമ്പോഴും സ്വയം ശുദ്ധീകരിക്കുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. മാസ്‌കുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയും സുരക്ഷയും ഇവയ്‌ക്കാണെന്ന് ലാബുകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു. മൂക്കിന്റെ വലിപ്പമനുസരിച്ച് പല അളവിലും ഇവ ലഭ്യമാണെന്നും നാനോക്ലീന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാമെന്നും അധികൃതര്‍ അറിയിച്ചു ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ നാനോക്ലീന്‍ ഗ്ലോബലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധ, പൂമ്ബൊടി, വായു മലിനീകരണം എന്നിവയില്‍ നിന്നും ‘നാസോ 95’ രക്ഷ നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. മൂക്കിന്റെ ഇരുഭാഗത്തും ഒട്ടിച്ചു വയ്ക്കാവുന്ന നേരിയ തുണിത്തരങ്ങളാണ് ഇതില്‍ ഫില്‍ട്ടറായി പ്രവര്‍ത്തിക്കുന്നത്.
Read More » -
ഇന്ന് ശാസ്ത്രദിനം: പക്ഷെ,ഇവിടെ എല്ലാം ശാസ്ത്രിയമാണോ?
ഇന്ന് ദേശീയ ശാസ്ത്രദിനം. സി വി രാമൻ ശാസ്ത്രലോകത്തിനു നൽകിയിട്ടുള്ള സംഭാവനകളെ ഓർക്കുന്നതിനു വേണ്ടിയിട്ടാണ് 1987 മുതൽ എല്ലാവർഷവും ഫെബ്രുവരി 28 ശാസ്ത്ര ദിനമായി ആഘോഷിച്ചു വരുന്നത്.1928 ൽ ഇതേ ദിനമാണ് സിവി രാമൻ,’ രാമൻ പ്രഭാവം’ കണ്ടുപിടിച്ചത്.സുസ്ഥിരമായ ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സംയോജിത സമീപനം എന്നതാണ് 2022 ലെ ശാസ്ത്ര ദിന ചിന്താവിഷയം. സി വി രാമൻ എന്ന ശാസ്ത്രജ്ഞൻ ഇന്ത്യൻ ശാസ്ത്രത്തെ തന്നെ മാറ്റി മറിച്ചു. സി വി രാമൻ എന്ന പ്രതിഭയ്ക്ക് ശാസ്ത്ര ലോകത്തോടുള്ള ബന്ധം അത്രമാത്രം വലുതായിരുന്നു. 1955 ൽ ആൽബർട്ട് ഐൻസ്റ്റീന്റെ വിയോഗം ഞെട്ടലോടെയാണ് ശാസ്ത്രലോകം ഉൾക്കൊണ്ടത്. ജർമ്മനിയിൽ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ലോകത്തിന്റെ മറുഭാഗത്ത് ഇന്ത്യൻ ശാസ്ത്രജ്ഞൻ സി വി രാമൻ തന്റെ തല മുണ്ഡനം ചെയ്താണ് അതിന്റെ ഭാഗമായത്. ഹിന്ദു മതാചാരപ്രകാരം പിതാവ് മരിക്കുമ്പോൾ മകൻ ചെയ്യുന്ന കർമ്മമാണിത്. 1921 ഇൽ ലണ്ടനിലേക്കുള്ള കപ്പൽ യാത്രയിലാണ് എങ്ങനെ…
Read More » -
മുടിയുടെ ആരോഗ്യം കുറച് ശ്രദ്ധിച്ചാൽ വീണ്ടെടുക്കാവുന്നതേയുള്ളു
തലമുടി എന്നും സൗന്ദര്യത്തിന്റെ അടയാളമായി കണക്കാക്കി പോരുന്നു. നീണ്ട ഇടതൂർന്ന കേശഭാരം, ചുരുണ്ട മുടി മാത്രമല്ല പുതിയ ലോകത്ത് പല നിറങ്ങളിൽ തല മുടി പ്രത്യക്ഷപെടാറുണ്ട്. ആരോഗ്യമുള്ള മുടിയിഴകൾ കാണാൻ തന്നെ ചന്തമാണ്. നമ്മുടെ ചില രീതികളിൽ മാറ്റം വരുത്തിയാൽ നല്ല മുടി ഉണ്ടാകുന്നത് കാണാം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം ദിവസത്തിൽ ഒരിക്കൽ മൾട്ടിവിറ്റമിനുകൾ കഴിക്കുന്നതും പരിഗണിക്കുക. ഇത് ഒരു ഡോക്ടറുടെ സഹായത്തോടെ തിരഞ്ഞെടുക്കാവുന്നതാണ്. ഭക്ഷണത്തിൽ എന്തെങ്കിലും പോഷകക്കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇത്തരം സപ്ലിമെന്റുകൾ സഹായിക്കും. എന്നിരുന്നാലും മുടി വളർച്ച വേഗത്തിലാക്കാനായി ഒരു കാരണവശാലും ഇത് അമിതമായ അളവിൽ ഉപയോഗിക്കരുത്. കെമിക്കൽ അടങ്ങിയ കേശ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം, മുടിക്ക് ഭംഗി നൽകുന്ന സ്റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗം എല്ലാം മുടിക്ക് കേട് വരുത്തിയേക്കാം. ഇവയൊക്കെ മുടിയെ ദുർബലപ്പെടുത്തുകയും മുടി വേഗത്തിൽ പൊട്ടിപ്പോകാൻ കാരണമാകുകയും ചെയ്യും. എല്ലായ്‌പോഴും…
Read More » -
മുടിയഴകിന് ഇനി നെയ്യ് മതി
നെയ്യ് നമ്മുടെയൊക്കെ ഭക്ഷണത്തിന്റെ ഭാഗമാണ്. ചൂട് ചോറിൽ നെയ്യ് ഒഴിച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് അവരുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്. ദോശ ചുടുമ്പോൾ ഒരല്പം നെയ്യ് മുകളിൽ തൂവുന്നത് രുചി വർധിപ്പിക്കും. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും രുചിയും മാത്രമല്ല നെയ്യ് എന്ന് തന്നെ പറയേണ്ടി വരും. നെയ്യ് ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ മുടിയിലും നെയ്യ് ഉപയോഗിക്കാറുണ്ട്. അത് മുടിക്ക് ഉത്തമമാണ്. നെയ്യിലെ നല്ല കൊളസ്‌ട്രോളും ഫാറ്റി ആസിഡും ശരീരത്തിന് രോഗശാന്തി നൽകുന്ന ഘടകങ്ങളായി പ്രവർത്തിക്കുന്നു. മുടിയും ചർമ്മവും ഈർപ്പമുള്ളതാക്കാനും ഇത് ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മങ്ങിയതും വരണ്ടതും കേടായതുമായ മുടിയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഈർപ്പത്തിന്റെ അഭാവം. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരവും സമ്പന്നവുമായ ഫാറ്റി ആസിഡുകൾ ശിരോചർമ്മത്തെയും രോമകൂപങ്ങളെയും ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. മുടിയിലും ശിരോചർമ്മത്തിലും നേരിട്ട് നെയ്യ് പുരട്ടുന്നത് മുടിക്ക് കൂടുതൽ മിനുസവും…
Read More » -
ഈ ഇരട്ടകൂട്ട് വെള്ളം നല്ലതാണ് സൗന്ദര്യത്തിനും ആരോഗ്യത്തിനും
തടിയേക്കാള്‍ പ്രധാനപ്പെട്ട പ്രശ്‌നമാണ് പലര്‍ക്കും വയറെന്നത്. ചാടുന്ന വയര്‍ പലര്‍ക്കും ആരോഗ്യ പ്രശ്‌നമാണ്. തടിയില്ലാത്തവര്‍ക്ക് പോലും വയര്‍ ചാടുന്നതാണ് പ്രധാന പ്രശ്‌നം. ഇത് സൗന്ദര്യ പ്രശ്‌നമായി കാണുന്നവരാണ് പലരും. എന്നാല്‍ സൗന്ദര്യ പ്രശ്‌നത്തേക്കാള്‍ ഇത് ആരോഗ്യ പ്രശ്‌നമാണ്. വയററില്‍ കൊഴുപ്പ് പെട്ടെന്ന് അടിഞ്ഞു കൂടും. എന്നാല്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. ഇതിനായി ഭക്ഷണ, വ്യായാമ നിയന്ത്രണത്തോടൊപ്പം ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങള്‍ കൂടിയുണ്ട്. ഇതെക്കുറിച്ചറിയൂ. ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പ്രത്യേക പാനീയമുണ്ട്. ആര്‍ക്കും ഏറെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണിത്. ഇതിനായി 2 ചേരുവകളാണ് വേണ്ടത്. നല്ല ജീരകം, ഇഞ്ചി എന്നിവയാണ് ഇവ.വയര്‍ കുറയുന്നതിനായി ഉപയോഗിയ്ക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ദഹന പ്രക്രിയ…
Read More » -
സഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസികളെ അന്ത്യോഖ്യാ വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ പെരുമ്പള്ളി തിരുമേനി നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു: മാത്യൂസ് മോര്‍ അപ്രേം
മണര്‍കാട്: സഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസികളെ അന്ത്യോഖ്യാ വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ പെരുമ്പള്ളി തിരുമേനി നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നുവെന്ന് അങ്കമാലി ഭദ്രാസന പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം. എന്നും സാധാരണ ജനങ്ങളോടൊപ്പം ജീവിച്ച മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹമെന്നും മോര്‍ അപ്രേം പറഞ്ഞു. മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സൂനോറോ പെരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം കല്‍ക്കുരിശിങ്കല്‍ എത്തിയപ്പോള്‍ നടത്തപ്പെട്ട ധൂപപ്രാര്‍ഥന. ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സൂനോറോ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വി. കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ച ശേഷം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈ ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സൂനോറോയില്‍(ദൈവമാതാവിന്റെ ഇടക്കെട്ട്) നിന്ന് അനേകം അത്ഭുതങ്ങള്‍ നടക്കുകയും നിരവധി വിശ്വാസികള്‍ക്ക് അനുഗ്രങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഇടവകമെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുസ്മരണവും ഇതോടൊപ്പം നടത്തി. വി. കുര്‍ബാനയ്ക്ക് ശേഷം പ്രദക്ഷിണവും നേര്‍ച്ചവിളമ്പും നടത്തി. പെരുന്നാള്‍…
Read More »

