LIFE
-
ഫാന്‍സ് ഷോകൾ നിരോധിക്കാൻ തീരുമാനമെടുത്ത് ഫിയോക്ക്
സൂപ്പര്‍താര സിനിമകളുടെ ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഇത്തരം ഷോകള്‍ കൊണ്ട് സംഭവിക്കുന്നതെന്നും സിനിമാ വ്യവസായത്തിന് ഇത്തരം കാര്യങ്ങള്‍ യാതൊരു ഗുണവും ചെയ്യുന്നില്ല എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറയുന്നു. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഗണ്യമായി കുറയുന്നതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോകള്‍ക്ക് ശേഷം പ്രചരിപ്പിക്കപ്പെടുന്ന മോശം പ്രതികരണമാണ്. ഫാന്‍സ് ഷോകള്‍ നിരോധിക്കണം എന്ന നിലപാടിലാണ് എക്‌സിക്യൂട്ടീവിനുള്ളത്. മാര്‍ച്ച് 29ന് നടക്കുന്ന ജനറല്‍ ബോഡിയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എന്നും വിജയകുമാര്‍ അറിയിച്ചു. കഴിഞ്ഞ വാരം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സോഷ്യല്‍മീഡിയയിലൂടെ മോശം പ്രതികരണങ്ങള്‍ വന്നിരുന്നു. സിനിമയ്ക്ക് നേരെ വരുന്ന ആക്രമണങ്ങള്‍ക്ക് എതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് വരുകയും ചെയ്തു. അടുത്ത വാരം റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിനും ഫാന്‍സ് ഷോ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മോഹന്‍ലാല്‍ നായകനായ…
Read More » -
രണ്ടായിരത്തിലധികം വരുന്ന ഈ അമൂല്യ വസ്തു ശേഖരിക്കാന്‍ കാട് കയറുന്നവരുടെ കഥ
മണക്കയം ആദിവാസികോളനയിലെ സംഘം മീനമാസമാകാന്‍ കാത്തിരിക്കും. പൊന്നമ്പൂവ് ശേഖിക്കാൻ. 2 മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് യാത്ര. 20 മുതല്‍ നൂറ് കിലോ വരെ പൊന്നാമ്പൂവ് ശേഖരിച്ച് മടങ്ങും. ആദിവാസി കളുടെ പ്രധാന വരുമാന സ്രോതസാണ് പൊന്നാമ്പൂവ്. അവര്‍ ശേഖരിക്കുന്ന വനവിഭവങ്ങളില്‍ പ്രധാനം. പശ്ചിമഘട്ട വനങ്ങളിലെ കാട്ടുജാതി മരത്തിലാണ് പൊന്നാമ്പൂവ് ഉണ്ടാകുന്നത്. മിരിസ്റ്റിക്ക മലബാറിക്ക എന്നാണ് ശാസ്ത്രീയ നാമം.മുളപൊട്ടി വളര്‍ന്ന് ഇരുപത് വര്‍ഷത്തിന് ശേഷമാണ് കായ്ക്കുന്നത്. ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് നിറംനല്‍കാനും പെയിന്റ് തയാറാക്കാനും ഇവ ചേര്‍ക്കാറുണ്ടെന്ന് ആദിവാസികള്‍ പറയുന്നു. ജാതിക്കയിലെ ജാതിപത്രി പോലെയാണ് പൊന്നാമ്പൂവിന്റെ ഘടന. ഉണക്കിയെടുത്തതിന് ശേഷം വിത്ത് കാട്ടില്‍ത്തന്നെ ആദിവാസികള്‍ ഉപേക്ഷിക്കും ന്നാല്‍ ഇപ്പോള്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ ലഭിക്കുന്നില്ല. കാലാവസ്ഥമാറിയതുകൊണ്ട് ചിലതൊക്കെ നേരത്തെ പൂക്കും. ഗിരിജന്‍ സൊസൈറ്റികളും മലഞ്ചരക്ക് വ്യാപാരികളുമാണ് ആദിവാസികളില്‍ നിന്ന് പൊന്നാമ്പൂവ് വാങ്ങുന്നത്. ഉത്തരേന്ത്യക്കാര്‍ കിലോയ്ക്ക് രണ്ടായിരത്തിലധികം രൂപ കൊടുത്താണ് മൊത്തവ്യാപാരികളില്‍ നിന്ന് വാങ്ങുന്നത്. പക്ഷേ ആദിവാസികള്‍ക്ക് കിലോയ്ക്ക് 200 മുതല്‍ 750…
Read More » -
കോട്ടയം കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുന്നു; സ്‌കാനിംങ് മെഷീൻ ഉദ്ഘാടനം 26ന്
കോട്ടയം: കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് സ്ഥാപിക്കുന്ന അൾട്രാ സൗണ്ട് സ്‌കാനിങം മെഷീനിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കുറിച്ചി ഹോമിയോ ആശുപത്രി വളപ്പിൽ നടക്കുന്ന ചടങ്ങ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് മുൻകൈ എടുത്താണ് പതിമൂന്നു ലക്ഷം രൂപ വിനിയോഗിച്ചു അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രണം സ്ഥാപിച്ചത്. ഗ്രാമീണ മേഖലയിൽ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം നിലവിലില്ല. ഈ സാഹചര്യത്തിൽ ഇത് കൂടുതൽ ഗുണകരമായി മാറും. ഈ അൾട്രാ സൗണ്ട് സ്‌കാനിങ് മെഷ്യൻ സ്ഥാപിക്കുന്നതോടെ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ സ്‌കാനിംങ് എടുക്കാൻ സാധിക്കുന്നതാണ്. ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് അൾട്ടാ സൗണ്ട് സ്‌കാനിങ് നടത്താൻ സാധിക്കും. ആശുപത്രിയിലെ ഫെർട്ടിലിറ്റി ക്ലിനിക്കിന് വേണ്ടി ഇത് ഉപയോഗിക്കാൻ സാധിക്കും. വേരിക്കോസ് വെയിൻ, അൾസർ…
Read More » -
മഹത്തായ ഇന്ത്യൻ അടുക്കള ഇനി ഹിന്ദിയിലേക്ക്
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ മാറി വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ 2021 ൽ പുറത്ത് വന്ന, ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ‘ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം അതുവരെ ഉണ്ടായിരുന്ന അടുക്കള സങ്കൽപ്പങ്ങളോടുള്ള കലഹമായിരുന്നു. അടുക്കള സങ്കൽപ്പങ്ങൾ മാത്രമല്ല, കുറച്ചധികം അനാചാരങ്ങളോടും. നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരില്ല എന്നത് ശ്രദ്ധേയമാണ്. തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്ത ചിത്രം ഇപ്പോൾ ബോളിവുഡിൽ റീമേക്കിന് ഒരുങ്ങുകയാണ്. ഹർമൻ ബാവെജ, വിക്കി ബഹ്‌റി എന്നിവരാണ് റീമേക്കിനുള്ള ചിത്രത്തിന്റെ പകർപ്പവകാശം മേടിച്ചിരിക്കുന്നത്. ഒരു വിവാഹിതയായ സ്ത്രീ അവടെ അനുഭവിക്കുന്ന ചില പ്രശ്നങ്ങളും.. സ്വപ്നങ്ങൾ പൂട്ടി വീടിനുള്ളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട ഒരു പെണ്ണും.. ചില സാമൂഹിക കലാപങ്ങളും ഒക്കെയാണ് സിനിമയുടെ വിഷയം. സിനിമ ഹിന്ദിയിൽ നിർമ്മിക്കുമ്പോൾ സന്യാ മലഹോത്രയാണ് നിമിഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.
Read More » -
കോവിഡ് കണക്കുകൾ: ഇന്ന് കേരളത്തിൽ 3581പേർക്ക് കൂടെ കോവിഡ്
കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 353 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 37,239 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം…
Read More » -
മണര്‍കാട് കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും 26ന്
മണർകാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും ഇന്ന് നടക്കും. 26ന് രാവിലെ 7ന് അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേമിൻ്റെ പ്രധാന കാര്‍മ്മികത്വത്തിൽ കുർബാന. തുടർന്ന് അനുഗ്രഹപ്രഭാഷണവും ധൂപപ്രാര്‍ത്ഥനയും പ്രദക്ഷിണവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. വനിതാ സമാജം മണർകാട് മേഖലാ പ്രസിഡന്റ് ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ വനിതാസമാജം അംഗങ്ങൾ നേര്‍ച്ചവിളമ്പിനാവശ്യമായ നെയ്യപ്പം തയ്യാറാക്കി. പെരുമ്പള്ളി തിരുമേനി അനുസ്മരണ യോഗം കത്തീഡ്രൽ വികാരി ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത, സഹവികാരി ഫാ. കുറിയാക്കോസ് കാലായിൽ എന്നിവർ പ്രസംഗിക്കും.
Read More » -
വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു
കല്യാണ മണ്ഡപത്തില്‍ നിന്നും വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു. ഉത്തര്‍പ്രദേശ് ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയിലാണ് സംഭവം. ഒടുവില്‍ യുവതി കല്ല്യാണത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. കല്യാണ ദിവസം വരന്‍ തലമുടിയില്‍ അമിതമായി ശ്രദ്ധിക്കുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നത് കണ്ടതും സംശയം വര്‍ധിപ്പിച്ചു. അങ്ങനെയാണ് രഹസ്യം കണ്ടുപിടിച്ചത്. ഇതോടെ വരന്‍ വിഗ്ഗ് വച്ചതറിഞ്ഞ് യുവതി മണ്ഡപത്തില്‍ തല കറങ്ങി വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ വിവാഹത്തിന് സമ്മതമല്ലെന്ന് വധു അറിയിക്കുകയും ചെയ്തു. ബീഹാറിലും അടുത്തിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്കും ബന്ധുക്കള്‍ക്കും ഭക്ഷണം വിളമ്ബാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയിരുന്നു. ബീഹാറിലെ പൂര്‍ണിയയില്‍ ആയിരുന്നു സംഭവം.
Read More » -
ഐ .എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ 26 മുതൽ, പ്രാദേശിക മേള കൊച്ചിയിൽ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 26 ന് ആരംഭിക്കും. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. ഈ വർഷം മുതൽ വിദ്യാർഥികൾക്കും ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡും പ്രളയവും പോലുള്ള ദുരിതങ്ങൾക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവനശ്രമമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 26ാമത് ഐ.എഫ്.എഫ്.കെയിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മധ്യകേരളത്തില്‍…
Read More »

