LIFEMovie

അനൂപ് മേനോൻ സംവിധാനം ചെയ്ത പുതിയ ചിത്രത്തിലെ ഗാനം പുറത്ത്

അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിൽ, അനൂപ് മേനോൻ തന്നെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘പദ്മ’.

 

ഇപ്പോൾ ‘പദ്മ’യുടെ യുടെ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് . ‘കാണാതെ കണ്ണിനുള്ളില്‍’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനൂപ് മേനോന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നിനോയ് വര്‍ഗീസാണ്.

ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ കതപാത്രത്തെ അവതരിപ്പിക്കാൻ എത്തുന്നത്.

 

അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. ധാരാളം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം ഒരു കുടുംബ പശ്ചാത്തലത്തിലാകാം പ്രേഷകർക്ക് മുന്നിലെത്തുക. മഹാദേവന്‍ തമ്പിയാണ് പദ്മയുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

 

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്‌സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല.

Back to top button
error: