LIFE
-
പുത്തൻ സെഡാൻ സ്ലാവിയയുമായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ
ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ തങ്ങളുടെ പുത്തൻ സെഡാൻ സ്ലാവിയയുമായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ. തങ്ങളുടെ പുതിയ മോഡലിന് വില പ്രഖ്യാപിച്ചിരിക്കുകയാണ് അവർ.1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിൽ വില്പനക്കെത്തിയിരിക്കുന്ന സ്കോഡ സ്ലാവിയയുടെ 1.0 ലിറ്റർ എഞ്ചിനുള്ള മോഡലുകളുടെ വില മാത്രമാണ് തത്കാലം സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വാങ്ങാവുന്ന സ്കോഡ സ്ലാവിയയുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 10.69 ലക്ഷം മുതലാണ്. ഒറ്റ നോട്ടത്തിൽ പുത്തൻ ഒക്‌ടേവിയയുടെ അനിയൻ ലുക്കാണ് സ്ലാവിയയ്ക്ക്. സ്‌കോഡയുടെ മുഖമുദ്രയായ ബട്ടർഫ്‌ളൈ ഗ്രിൽ, L ഷെയ്പ്പിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്‍ലാംപ്, ക്രീസ് ലൈനുകൾ ചേർന്ന ബമ്പറുകൾ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ സ്ലാവിയയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂപെ കാറുകൾക്ക് സമാനമായി പുറകിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫാണ് മറ്റൊരു ആകർഷണം. ടൊർണാഡോ റെഡ്, ക്രിസ്റ്റൽ ബ്ലൂ, കാൻഡി വൈറ്റ്, റിഫ്ലെക്സ്…
Read More » -
സൈബർ ചതിക്കുഴികളെ പറ്റി “സൈബർ”
സൈബർ ലോകത്തെ ചതിക്കുഴികളെ പറ്റി വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ പ്രേഷകരുടെ മുന്നിലേക്ക് ഒരു പുതിയ ഹൃസ്വ ചിത്രം കൂടി. “സൈബർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത മാസത്തോടെ പ്രേഷകരുടെ മുന്നിലേക്ക്. ഹു ദി അൺനോൺ, അവൾ, ലവ് സ്റ്റോറി എന്നിങ്ങനെ ഒട്ടേറെ ഷോർട് ഫിലിമുകൾക്ക് ശേഷം അർജുൻ അജു കരോട്ടുപാറയിൽ അണിയിച്ചൊരുക്കി,AKVA പ്രോഡക്ഷനും 5ഡി എന്റർടൈൻമെന്റും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നായികാ വേഷം ചെയുന്നത് അനുഷ റാവുവാണ്. ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന കഥാഗതിയാണ് ചിത്രത്തിൽ. നായികാ പ്രാധാന്യമുള്ള ചിത്രം സമൂഹത്തോട് വളരെ പ്രാധാന്യമുള്ള വിഷയം സംവദിക്കുന്നുണ്ട്. കഥക്കും നിർമാണത്തിനും വ്യത്യസ്തത പുലർത്തുന്ന ചിത്രം വളരെ മികച്ച ഒരനുഭവമാകും പ്രേഷകർക്ക് ലഭിക്കുക.
Read More » -
റഷ്യ-യുക്രൈന്‍ സംഘര്‍ഷം: ഇന്ത്യന്‍ അടുക്കളയെയും സാരമായി ബാധിക്കും
ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെയെല്ലാഗ കാര്യമായി തന്നെ ബാധിച്ച പ്രശ്‌നമായിരുന്നു കോവിഡ് മഹാമാരി. എന്നാല്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്തു ആഗോളജനത കരകയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഉടലെടുത്തത്. അത് ആ രണ്ട് രാജ്യത്തെ മാത്രമല്ല ഇന്ത്യയെയും കാര്യമായി ബാധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് അടുക്കളയില്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്തും വിലക്കയറ്റമുണ്ടാകുമെന്ന് എന്ന് എല്ലാവരം പറയുന്നുമ്പോള്‍തന്നെയാണ് പാചക എണ്ണയുടെ വിലയും കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിവിധ തുറമുഖങ്ങളില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനിരുന്ന 3.5 ലക്ഷം ടണ്‍ പാചക എണ്ണ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഇവയുടെ വില വരും നാളുകളില്‍ കുതിച്ചുയരും. റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് ആഗോളതലത്തില്‍ ആവശ്യമായ സൂര്യകാന്തി എണ്ണയുടെ 80 ശതമാനവും കയറ്റുമതി ചെയ്യുന്നത്. ഇരുരാജ്യങ്ങളിലെയും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ കയറ്റുമതി തടസപ്പെട്ടതിനാല്‍ ആഗോള വിപണിയില്‍ സൂര്യകാന്തി എണ്ണയുടെ ക്ഷാമവും രൂക്ഷമാകും. ഇത് വലവര്‍ധനവിന് കാരണമാകും. നിലവിലെ ഉപഭോഗത്തിന്റെ 60 ശതമാനവും യുക്രൈനില്‍ നിന്നും…
Read More » -
മുടിയുടെ സൗന്ദര്യം കാക്കാൻ ഈ എണ്ണകൾ സഹായിക്കും
സൗന്ദര്യമുള്ള മുടി ഇന്നും പലർക്കും ഒരു സ്വപ്നമാണ്. എന്നാൽ അത് ഒരു സ്വപ്നം മാത്രമല്ല. പൊടി, അന്തരീക്ഷ മലിനീകരണം, തെറ്റായ ഉൽപ്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുന്നത്, പോഷകക്കുറവുള്ള ആഹാരം, തുടങ്ങിയവയെല്ലാം മുടിയുടെ സൗന്ദര്യത്തിന് തടസമാണ്aaa. ശക്തവും മനോഹരവുമായ മുടിയിഴകൾക്ക് ശരിയായ രീതിയിലുള്ള പോഷണം നൽകേണ്ടതുണ്ട്. തലമുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെങ്കിലും, മുടിയിഴകൾ മനോഹരമായി, ആരോഗ്യമുള്ളതായി സൂക്ഷിക്കാൻ എണ്ണ പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും. മുടിയുടെ ആരോഗ്യത്തിനുള്ള പല തരം എണ്ണകൾ ഇതാ.. 1. ബദാം എണ്ണ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, മഗ്നീഷ്യം എന്നിവയും മുടി വളർച്ചയെ സുഗമമാക്കുന്നു. ഇത് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു, മുടി കൊഴിച്ചിൽ തടയാനും ബദാം എണ്ണ ഉത്തമമാണ്. 2. വെളിച്ചെണ്ണ ഏറ്റവും ജനപ്രിയമായ എണ്ണകളിൽ ഒന്നാണ് വെളിച്ചെണ്ണ. മലയാളികൾക്ക് വെളിച്ചെണ്ണ ഇല്ലാതെ ഒരു പാചകവുമില്ല, സൗന്ദര്യ സംരക്ഷണവുമില്ല. വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ഇത്…
Read More » -
‘JE SUIS’ ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക്
മനുഷ്യ മനസ് എന്നും എഴുതിനും സിനിമക്കും വിധേയമായതാണ്. അത്തരമൊരു സൈക്കോളജിക്കൽ ത്രില്ലെർ ഷോർട് ഫിലിം ആണ് ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഹു ദി അൺനോൺ, അവൾ, ലവ് സ്റ്റോറി എന്നീ ഹൃസ്വ ചിത്രങ്ങൾക്കു ശേഷം അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം നിർവഹിക്കുന്ന ‘Je Suis’ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകരയതയാണ് ലഭിക്കുന്നത്. AKVA പ്രൊഡക്ഷനും 5ഡി എന്റർടൈൻമെന്റും ചേർന്നൊരുക്കുന്ന ചിത്രം മാർച്ച് രണ്ടാം വാരത്തോടെ റിലീസ് ആകും. 10 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഖ്യം. ‘Je Suis’ എന്ന ഫ്രഞ്ച് വാക്യത്തിന്റെ അർത്ഥം ‘ഞാൻ ആകുന്നു’ (I am ) എന്നാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ നിഗൂഢതകളാണ് സിനിമ ഇരിക്കുന്നത്. അനന്തകൃഷ്‌ണൻ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്നത് സിദ്ദിഖ് സൈൻ സി. എം ആണ്. പശ്ചാത്തല സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തത് മൃദുൽ ആണ്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ജെറിൻ സണ്ണി ആണ്.
Read More » -
വിദ്യ ബാലന്റെ ‘ജൽസ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
വിദ്യ ബാലൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിദ്യയും ഷെഫാലി ഷായുമാണ് പോസ്റ്ററിലുള്ളത്. ‘ജൽസ’ തീർത്തും വ്യത്യസ്തമായ ഒരു കഥാഗതിയാണ് പ്രേഷകന് മുന്നിൽ വെക്കുക.സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.സുരേഷ് ത്രിവേണിയും വിദ്യ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. നേരത്തെ ‘തുമാരി സുലു’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ മാർച്ച് 18 ന് റിലീസ് ചെയ്യും. ഒരു മാധ്യമപ്രവർത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും അവർ തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചുമൊക്കെയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ മാധ്യമപ്രവർത്തകയായാണ് വിദ്യ ബാലനെത്തുന്നത്. സ്ത്രീ പക്ഷ സിനിമ എന്ന നിലയിലും അല്ലാതെയും ചിത്രത്തെ വീക്ഷിക്കാം.വിദ്യയുടെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദ്യ ബാലനെ കൂടാതെ ഷെഫാലി ഷാ, മാനവ് കൗൾ, ഇഖ്ബാൽ ഖാൻ, ഷഫീൻ പട്ടേൽ, സൂര്യ കസിഭാട്‌ല തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ടി…
Read More » -
സ്ത്രീകള്‍ക്ക് അന്ന് സൗജന്യമായി യാത്ര ചെയ്യാം, കൊച്ചി മെട്രോയിൽ
സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. അതേസമയം ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്പെഷ്യല്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 1ന് രാത്രിയും മാര്‍ച്ച് 2ന് വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. സൗജന്യ യാത്ര ഒരുക്കുന്നതിനൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്. ഏത് സ്റ്റേഷനില്‍ നിന്ന് ഏത് സ്റ്റേഷനുകളിലേക്കും പരിധിയില്ലാതെ സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടാം തിയതി വെളുപ്പിന് 4.30 മുതല്‍ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രയിന്‍ സര്‍വീസ് ഉണ്ടാകും.
Read More » -
ട്രെയ്ലറിൽ പോലും അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇമോഷണലായി പോയി: മമ്മൂട്ടി
മലയാള സിനിമയിൽ നിന്നും ഈയിടെ പൊഴിഞ്ഞു പോയ രണ്ട് പേരാണ് നെടുമുടി വേണുവും കെ പി എ സി ലളിതയും. ഇരുവരേയും ഓർത്ത് നടൻ മമ്മൂട്ടി. ഭീഷ്മ പർവ്വത്തിന്റെ ട്രെയ്ലറിൽ നെടുമുടി വേണുവും കെപിഎസി ലളിതയും പെട്ടെന്ന് കണ്ടപ്പോൾ മമ്മൂട്ടി വികാരധീനനായി. ഒരുപാട് സിനിമകളിൽ ഒരുപാട് കഥാപാത്രണങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു എന്നും ‘ഭീഷ്മപർവ്വം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടി പറഞ്ഞു. ‘ആരവം’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇരുവരും ഒരേ ഫ്രേമിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ഭീഷ്മപർവ്വത്തിലൂടെ അത് ഒടുവിലത്തേതുമായി. “വളരെ അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് അവർ രണ്ടുപേരും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഒരു സിനിമയിലെ അവർ ഉള്ളൂ എന്ന സങ്കടമാണ്. ഒരുപാട് സിനിമകളിൽ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു. ട്രെയ്ലറിൽ പോലും അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇമോഷണലായി പോയി” മമ്മൂട്ടി പറഞ്ഞു. കാർത്ത്യായനിയമ്മ എന്ന കഥാപാത്രമായി കെപിഎസി ലളിതയും ഇരവിപ്പിള്ള എന്ന വേഷത്തിൽ നെടുമുടി വേണുവും ചിത്രത്തിൽ…
Read More » -
‘ലളിതം സുന്ദരം’ ഈ ആകാശച്ചാട്ടം!
ഏറെ നാളുകൾക്കു ശേഷം മഞ്ജു വാര്യർ – ബിജു മേനോൻ ഒന്നിക്കുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധായകൻ. മധു വാര്യരുടെ സുഹൃത്ത് രാജിവ് രാഘവൻ ഇപ്പോൾ തന്റെ സുഹൃത്തിന്റെ സിനിമക്ക് പുതിയൊരു സർപ്രയ്‌സുമായി എത്തിയിരിക്കുകയാണ്. ‘ലളിതം സുന്ദരം ‘ എന്നെഴുതിയ ടി ഷർട്ടും ധരിച്ചെത്തി ഒരു ആകാശചാട്ടം, അതായിരുന്നു രാജിവ് സ്റ്റൈൽ. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജിവ് രാഘവൻ.സൗഹൃദത്തിന് ഇത്രയും വിലക്കൊടുത്ത രാജിവിന്റെ സാഹസം അവരുടെ സുന്ദരമായ സൗഹൃദത്തെ കൂടെ ഓർമിപ്പിക്കുന്നു. ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുത്താൽ നമ്മുക്ക് ലളിതവും സുന്ദരവുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്നാണ് രാജിവിന്റെ പോളിസി. തന്റെ സുഹൃത്തിനു ഉള്ള ഒരു സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്തതും വിജയകരമായി തന്നെ നിർവ്വഹിച്ചതും.…
Read More »
