LIFE
-
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഈസി സ്‌നാക്ക് ഉണ്ടാക്കാം
ബ്രഡും ഒരു പാക്കറ്റ് നൂഡില്‍സും വീട്ടിലിരുപ്പുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഈസി സ്‌നാക്ക് ഉണ്ടാക്കാം. എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ 1. ബ്രഡ് – ആവശ്യത്തിന് 2. നൂഡില്‍സ് – 1 ചെറിയ പാക്കറ്റ് 3. മൈദ – 1 ടീസ്പൂണ്‍ 4. സവാള – 1/2 ചെറുതാക്കി അരിഞ്ഞത് 5. തക്കാളി – 1/2 ചെറുതാക്കി അരിഞ്ഞത് 6. കാരറ്റ് – ചെറിയ കഷ്ണം നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് തയാറാക്കുന്ന വിധം ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് സവാള ചൂടാക്കി ചൂടാക്കുക. അതിനുശേഷം കാരറ്റും തക്കാളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്കു 1 1/4 കപ്പ് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ 3/4 പാക്കറ്റ് മാഗി മസാല ചേര്‍ത്ത് തിളപ്പിക്കണം. ആ സമയത്തു ഉപ്പു ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കാം. അതിലേക്കു മാഗ്ഗി പൊട്ടിച്ചു ഇട്ടു ഇളക്കി വെള്ളം വറ്റിച്ചു എടുക്കുക.…
Read More » -
‘മൂവന്തിപ്പൊന്ന്’ എന്ന സംഗീത ആല്‍ബം പ്രേക്ഷകരിലേക്ക്
‘മൂവന്തിപ്പൊന്ന്’ എന്ന സംഗീത ആല്‍ബം പ്രേക്ഷകരിലേക്ക്. സൗപര്‍ണിക പ്രൊഡക്ഷന്‍സ് നിര്‍മിച്ച ആല്‍ബം സൈന മ്യൂസിക്കാണ് പ്രേക്ഷകരിലേക്കത്തിച്ചത്. ഗൃഹാതുരമായ വരികളും മധുരമായ സംഗീതവുമാണ് ആല്‍ബത്തിന്റെ ഹൈലൈറ്റ്. തൊടുപുഴയാണ് പ്രധാന പശ്ചാത്തലം. വളരെയധികം ഭംഗി നിറഞ്ഞ ഛായാഗ്രഹണം ആൽബത്തിന്റെ ലാവണ്യം മാത്രം. ഗ്രാമീണ പ്രണയം ആസ്പദമാക്കി നിര്‍മിച്ച ആല്‍ബം തൊടുപുഴ സ്വദേശി വിവേക് രവിനാഥാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബിജു കല്ലാപ്പുറത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുഹമ്മ സ്വദേശി സുജിത് സുരേന്ദ്രന്‍ ആണ്. പ്രമുഖ റിയാലിറ്റി ഷോ താരം ലിബിന്‍ സ്‌കറിയ ആലപിച്ച ഗാനത്തില്‍ പുതുമുഖങ്ങളായ വിനു അരവിന്ദും രേഷ്മ രാജേഷുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പ്രശസ്ത ഫ്‌ലൂട്ടിസ്റ്റ് രാജേഷ് ചേര്‍ത്തലയും ഓര്‍ക്കസ്ട്രയുടെ ഭാഗമായിട്ടുണ്ട്. നിബു കെ ജി ക്യാമറ കൈകാര്യം ചെയ്ത ആല്‍ബത്തില്‍ ഹെലിക്യാം ഉപയോഗിച്ചിരിക്കുന്നത് പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൃഷ്ണ മോഹനാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം ഇതിനോടകം വളരെയധികം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു.
Read More » -
റോസ് ഗോള്‍ഡ് സാരിയിൽ തിളങ്ങി സംയുക്ത മേനോന്‍
സിനിമയിലും ഫാഷൻ രംഗത്തും ഒരുപോലെ ആരാധകർ ഇഷ്ടപെടുന്ന തരമാണ് സംയുക്ത മേനോൻ. 2016 ൽ പുറത്ത് വന്ന പോപ്‌കോൺ എന്ന ചിത്രത്തിലൂടെയാണ് തരത്തിന്റെ അരങ്ങേറ്റം. ശേഷം ലില്ലി എന്ന ചിത്രത്തിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും സംയുക്ത തന്റെ മികവ് തെളിയിച്ചു. ഫാഷൻ രംഗത്തും അവർക്ക് ആരാധകർ ഏറെയാണ്. തരത്തിന്റെ ലളിതവും വൈവിധ്യവുമായ ഫാഷൻ ശേഖരങ്ങളാണ് അവരെ പ്രേക്ഷക പ്രിയ തരമാക്കുന്നത്. സംയുക്ത തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പുറത്ത് വിട്ട ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പിങ്ക്, റോസ് ഗോൾഡ് കോമ്പിനേഷൻ നിറത്തിൽ സിമ്പിൾ എംബ്രോയ്‌ഡ്‌റി സാരിയാണ് സംയുക്തയുടെ പുത്തൻ വിശേഷം. സാരിയോടൊപ്പമുള്ള ഹെവി ഓർണമെന്റുസും ഫാഷൻ പ്രേമികളുടെ മനം കവരുന്നു.
Read More » -
മെർലിൻ മൺറോയെ പോലെ മഡോണ
‘പ്രേമം’ എന്ന അൽഫോൻസ് പുത്രൻ സിനിമയിലൂടെ സെലിൻ എന്ന കഥപാത്രത്തെ അവതരിപ്പിച്ച് പ്രേഷക ശ്രദ്ധ നേടിയ തരമാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് ഇബ്‌ലീസ്, കിങ് ലയർ, എന്നിങ്ങനെ വിവിധ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. മഡോണയുടെ മേക്കർ ഓവറുകളും ശ്രദ്ധേയമാണ്. മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മഡോണയുടെ ഒരു വിന്റേജ് ഹോളിവുഡ് സ്റ്റൈൽ മെയ്ക്ക് ഓവറാണ് ഫാഷൻ ലോകത്തെ ചർച്ച. ലോക സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപെട്ട, ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന ഔദ്രെ ഹെപ്ബൺ, മെർലിൻ മണ്രോ സ്റ്റൈലിലാണ് താരം പങ്കുവെച്ച പുതിയ ചിത്രം. ഇതിനു മുൻപ് പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ‘ടൈംലസ്നെസ്’ എന്ന ക്യാപ്ഷനിലാണ് മഡോണ തന്റെ ചിത്രങ്ങൾ പുറത്ത് വീട്ടിരിക്കുന്നത്. വിന്റേജ് ഫാഷനും, സിനിമയും ഇഷ്ടപെടുന്നവർക്ക് തീർച്ചയായും മഡോണയുടെ പുതിയ രൂപമാറ്റം തീർച്ചയായും ഇഷ്ടപെടും.
Read More » -
ശരീരത്തിനും മനസ്സിനും ഒരേപോലെ ഉത്തമമാണ് ഈ ഭക്ഷണങ്ങൾ
ശര്‍ക്കര പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന മധുരമാണ് ശര്‍ക്കര. ആന്റിഓക്സിഡന്റുകളും ധാതുക്കളും ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നേരിട്ടും പലഹാരങ്ങള്‍ക്കൊപ്പം ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രക്തത്തിലെയും കരളിലെയും മാലിന്യങ്ങളെ പുറന്തള്ളാനും ശര്‍ക്കര സഹായിക്കുന്നു. തേങ്ങ തേങ്ങാവെള്ളം, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ തുടങ്ങി തേങ്ങയില്‍നിന്ന് ലഭിക്കുന്ന എല്ലാവസ്തുക്കളും ഉപയോഗപ്രദവും ഒപ്പം പോഷകങ്ങള്‍ നിറഞ്ഞവയുമാണ്. മാംഗനീസ്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയവയെല്ലാം തേങ്ങയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തേങ്ങാവെള്ളം ദിവസവും കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. മുത്താറി/റാഗി പ്രോട്ടീനുപുറമെ വിറ്റാമിനുകളായ സി, ബി-കോംപ്ലക്സ്, ഇ, അയണ്‍, കാല്‍സ്യം എന്നിവയുടെ കലവറയാണ് റാഗി. ചര്‍മത്തിനും തലമുടിയുടെ ആരോഗ്യത്തിനും റാഗി മിച്ചതാണ്. പ്രഭാതഭക്ഷണമായി റാഗിയില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ കഴിക്കാവുന്നതാണ്. നാഡികളെ ശാന്തമാക്കി നല്ല ഉറക്കം കിട്ടുന്നതിനും റാഗി സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് റാഗി. നട്സ് ശരീരത്തിന് ആവശ്യമായ ഊര്‍ജം…
Read More » -
ജീവന്‍രക്ഷിക്കാന്‍ മരുന്നുകള്‍ വേണം, എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ വില കേട്ടാലോ ജീവന്‍പോകും !
ന്യൂഡല്‍ഹി: രാജ്യത്ത് ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വില വര്‍ധിപ്പിക്കാനുള്ള അനുമതി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് റെഗുലേറ്ററി ഉടന്‍ നല്‍കുമെന്നാണ് വിവരം. ഷെഡ്യൂള്‍ഡ് മരുന്നുകളുടെ (വില നിയന്ത്രണമുള്ള) 10 ശതമാനമാണ് ഉയര്‍ത്തുക. പ്രൈസിംഗ് റെഗുലേറ്ററി നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഇത്രയും വലിയ വിലവര്‍ധനവ് ഉണ്ടാകുന്നത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. രാജ്യത്തെ എണ്ണൂറോളം മരുന്നുകളെ വില വര്‍ധനവ് ബാധിക്കും ഹോള്‍സെയില്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് മരുന്നുകളുടെ വില ഉയര്‍ത്തുന്നത്. ആന്റിബയോട്ടിക്കുകള്‍, പ്രമേഹ രോഗികള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി പാരസിറ്റമോളിന് വരെ വിലകൂടും. ആഭ്യന്തര വിപണിയിലെ ആകെ വില്‍പ്പനയുടെ 17-18 ശതമാനമാണ് ഷെഡ്യൂള്‍ഡ് മരുന്നുകള്‍. ഏകദേശം 1.6 ട്രില്യണ്‍ രൂപയുടെ മരുന്ന് വിപണിയാണ് ഇന്ത്യയിലേത്. 2013 മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് റെഗുലേറ്ററി ആണ് രാജ്യത്തെ ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ് നോക്കിയാണ് സര്‍ക്കാര്‍ വില വര്‍ധന നടപ്പിലാക്കുന്നത്.…
Read More » -
ഇന്ന് 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍ഗോഡ് 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,152 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 78,730 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1422 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 214 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 17,105 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 72 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…
Read More » -
ഏലാഞ്ചി ഉണ്ടാക്കാന്‍ ഇത്രക്കും എളുപ്പമാണ്..
<span;>കോഴിക്കോടുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ചായക്കടിയാണ് ഏലാഞ്ചി ഈസിയായി ഏലാഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം നെയ്യ് – ഒരു ടീസ്പൂണ്‍ ഉണക്കമുന്തിരി – നാലെണ്ണം അണ്ടിപരിപ്പ് – നാലെണ്ണം ചിരകിയ തേങ്ങ – ഒരു കപ്പ് പഞ്ചസാര – കാല്‍ കപ്പ് ഏലയ്ക്കാ – കാല്‍ ടീസ്പൂണ്‍ ഒരു പാത്രം അടുപ്പത്ത് വെച്ച് നെയ്യ് ചൂടാക്കുക അതിലേക്ക് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ക്കുക അതിനുശഷം തേങ്ങ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അടുപ്പ് ഓഫ് ചെയ്ത് പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്ന് മാറ്റി വയ്ക്കുക. മൈദ – ഒരു കപ്പ് മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ ഉപ്പ് – അര ടീസ്പൂണ്‍ മുട്ട – ഒന്ന് വെള്ളം – ആവശ്യത്തിന് മുകളില്‍ തന്നിരിക്കുന്ന എല്ലാ ചേരുവകളും ദോശ മാവിന്റെ കട്ടിയില്‍ മിക്‌സ് ചെയ്യുക. ഒരു തവ അടുപ്പത്തുവെച്ച് മാവു കൊണ്ട് ഓരോ ദോശകള്‍ ഉണ്ടാക്കുക. അടുപ്പില്‍നിന്ന് ഇന്ന് മാറ്റിയ ദോശയില്‍…
Read More » -
” എഴുത്തോല”യിൽ പുതുമുഖങ്ങൾക്ക് അവസരം
പ്രശസ്ത നടൻ ശങ്കർ നിർമ്മിക്കുന്ന “എഴുത്തോല” എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ ആവശ്യമുണ്ട്. 4 മുതൽ 6വയസ്സ് വരെയുള്ള പത്തു ആൺകുട്ടികളെയും പെൺകുട്ടികളെയും,8 മുതൽ 12 വയസ്സ് വരെയുള്ള മൂന്നു പെൺകുട്ടികളെയും 30 മുതൽ 45 വരെയുള്ള അഞ്ച് പുരുഷന്മാരേയും മൂന്ന് സ്ത്രീകളെയും 25 മുതൽ 30 വരെയുള്ള ഒരു സ്ത്രീയെയുമാണ് ഈ ചിത്രത്തിലേക്ക് ആവശ്യമുള്ളത്. ശങ്കർ,നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. <span;>ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ടി ശങ്കർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ശ്രീജിത്ത് പാച്ചേനി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിംസ് മാത്യു (ലണ്ടന്‍), ക്രിയേറ്റീവ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍-ഹരീഷ് മോഹന്‍, സംഗീതം-പ്രശാന്ത് കര്‍മ്മ, വരികള്‍-ബിലു പത്മിനി നാരായണന്‍, കലാസംവിധാനം-സതീഷ് നെല്ലായ,മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് പാലമറ്റം,പ്രോജക്ട് ഡിസൈനര്‍-എം ജെ ഷൈജു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപു എസ് വിജയന്‍,ഡിസൈന്‍- ഷിബിന്‍…
Read More » -
നാരദന്‍ ടീം ഇന്നത്തെ മാധ്യമങ്ങളെക്കുറിച്ച്
മാധ്യമ ലോകത്തെ മാറിയ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഒരു ബോളിവുഡ് ഓണ്‍ലൈന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു നാരദന്‍ ടീം. മുംബൈയില്‍ നാരദന്‍ എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മലയാളത്തിലെ മിന്നും താരങ്ങള്‍. അതിനിടെയാണ് താരങ്ങള്‍ മാധ്യമ വേട്ടയെപ്പറ്റിയും ആര്യൻ ഖാന്റെ അറസ്റ്റിനെ പറ്റിയും ചർച്ച ചെയതത്. ആര്യന്‍ ഖാനെതിരെയുള്ള കേസിന് പുറകില്‍ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടായിരുന്നെന്നാണ് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞത്. വാര്‍ത്തകള്‍ക്കായുള്ള മത്സരമാണ് മാധ്യമരംഗം നേരിടുന്ന വെല്ലുവിളിയെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി. ‘നാരദന്‍’ എന്ന പുതിയ ചിത്രത്തിലൂടെ സംവദിക്കുന്നതും മാധ്യമ ലോകത്തെ ഈ പ്രവണതകളെ കുറിച്ചാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമായിരുന്നു മകനെതിരെയുള്ള മയക്ക് മരുന്ന് കേസെന്ന് തെളിഞ്ഞിരിക്കയാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തല്‍. കേസും അറസ്റ്റും കഴിഞ്ഞ് 4 മാസം പിന്നിടുമ്പോഴാണ് ആരോപണത്തില്‍ തെളിവുകള്‍ ഇല്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഒരാളെ അപകീര്‍ത്തിപ്പെടുത്താനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന രീതി തെറ്റാണെന്നും ഈ കാലയളവില്‍ നടന്ന മാധ്യമ…
Read More »