ശര്‍ക്കര
പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന മധുരമാണ് ശര്‍ക്കര. ആന്റിഓക്സിഡന്റുകളും ധാതുക്കളും ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നേരിട്ടും പലഹാരങ്ങള്‍ക്കൊപ്പം ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രക്തത്തിലെയും കരളിലെയും മാലിന്യങ്ങളെ പുറന്തള്ളാനും ശര്‍ക്കര സഹായിക്കുന്നു.
തേങ്ങ
തേങ്ങാവെള്ളം, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ തുടങ്ങി തേങ്ങയില്‍നിന്ന് ലഭിക്കുന്ന എല്ലാവസ്തുക്കളും ഉപയോഗപ്രദവും ഒപ്പം പോഷകങ്ങള്‍ നിറഞ്ഞവയുമാണ്. മാംഗനീസ്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയവയെല്ലാം തേങ്ങയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തേങ്ങാവെള്ളം ദിവസവും കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
മുത്താറി/റാഗി
പ്രോട്ടീനുപുറമെ വിറ്റാമിനുകളായ സി, ബി-കോംപ്ലക്സ്, ഇ, അയണ്‍, കാല്‍സ്യം എന്നിവയുടെ കലവറയാണ് റാഗി. ചര്‍മത്തിനും തലമുടിയുടെ ആരോഗ്യത്തിനും റാഗി മിച്ചതാണ്. പ്രഭാതഭക്ഷണമായി റാഗിയില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ കഴിക്കാവുന്നതാണ്. നാഡികളെ ശാന്തമാക്കി നല്ല ഉറക്കം കിട്ടുന്നതിനും റാഗി സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് റാഗി.
നട്സ്
ശരീരത്തിന് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നതില്‍ നട്സിനുള്ള പങ്ക് വളരെ വലുതാണ്. നട്സ് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിനെന്ന പോലെ മനസിന്റെ ആരോഗ്യത്തിനും മികച്ചതാണ്. സാലഡിലും പ്രഭാതഭക്ഷണത്തിലും ഡെസേര്‍ട്ടിലുമൊക്കെ നട്സ് ഉള്‍പ്പെടുത്താം. കൂടാതെ, ഭക്ഷണം കഴിച്ചതിനുശേഷമുള്ള ഇടവേളകളിലും നട്സ് കഴിക്കുന്നത് ഉത്തമമാണ്.
ഈന്തപ്പഴം
പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന മധുരമേറിയ പഴങ്ങളിലൊന്നാണ് ഈന്തപ്പഴം. പോട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവയെല്ലാം ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴത്തില്‍ ഫൈബറും ധാരാളമായി ഉള്ളതിനാല്‍ ദിവസവും രണ്ടോ മൂന്നോ എണ്ണം കഴിക്കുന്നത് നല്ലതാണ്.