വായിച്ചവരുടെ ഒക്കെ കണ്ണ് നനയിപ്പിച്ചു ബെന്യാമിന്റെ ആടുജീവിതം. അത് യഥാർത്ഥത്തിൽ നടന്ന സംഭവമാണ്. എന്നാൽ ഇന്ത്യയിൽ തന്നെ നാടും വീടും വിട്ട് ഒരാൾ ആട്ജീവിതം നയിക്കുന്നു. 30 വർഷങ്ങൾക്ക് മുന്നേ കേരളത്തിൽ നിന്നും നാടുവിട്ട നാരായണൻ ആണ് അമൃത്സറിലെ ഒരു കോളേജിൽ വർഷങ്ങളായി പാത്രം കഴുകി ജീവിക്കുന്നത്.
തൃശൂർ മാളയിലാണ് സ്വദേശം എന്നതൊഴിച്ച് സ്വന്തം മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയാതെയാണ് ജീവിക്കുന്നത്.മദ്യം കാർന്നെടുക്കുന്ന ഓർമകളുള്ള നാരായണൻ ആരെങ്കിലും എന്നെങ്കിലും തേടിയെത്തിയാൽ ആത്മഹത്യ ചെയ്യാൻ വിഷക്കുപ്പിയുമായി ആണ് ജീവിക്കുന്നത്.
നാരായണൻ. അമൃത്സറിലെ സ്വരൂപ് റാണി കോളേജുകാരുടെ നാരായൻജി. കഴിഞ്ഞ 24 വർഷത്തിലേറെയായി കോളേജ് പരിസരം വൃത്തിയാക്കിയും, കാന്റീനിലെ പാത്രങ്ങൾ കഴുകിയും നാരായണൻ ഇവർക്കിടയിലുണ്ട്.നാരായൻജിയുടെ പൂർവകാലത്തെ കുറിച്ചുള്ള അറിവുകൾ ഇവർക്ക് അന്യം.
കേരളത്തിൽ നിന്നെത്തിയെന്നല്ലാതെ ബന്ധുക്കളോ സ്വദേശമോ ഒന്നും ആർക്കും അറിയില്ല.നാരായണേട്ടന്‍റെ ഭാഷയിൽ പറഞ്ഞാൽ ഇനിയും മരിച്ചിട്ടില്ലാത്തതിനാൽ ജീവിക്കുന്നതിന്റെ അടയാളമായി ഭൂമിയിൽ ജീവിക്കുന്നു എന്നു മാത്രം.
ചെറുപ്പകാലത്തിൽ സംഭവിച്ച ഒരു തെറ്റിന്റെ പേരിൽ നാരായണന് നഷ്ടമായത് ഒരു ജീവിതം തന്നെ.സ്വന്തം നാടും വീടും വീട്ടുകാരും നേരിയ ഓർമകൾ മാത്രം.അലച്ചിലുകള്‍ക്കിടയിൽ ശീലമായി മാറിയ മദ്യപാനം ഓർമകളെ കാർന്നു തുടങ്ങിയിരിക്കുന്നു.
ആടുജീവിതം പോലെ ജീവിക്കുന്ന നാരായണൻ ജി 15 വർഷത്തിന് ശേഷമാണ് ഒരു മലയാളിയെ കണ്ടുമുട്ടുന്നത്.മലയാളം സംസാരിക്കുന്നത്.
കയ്യിൽ ഒരു കുപ്പി വിഷവുമായി നടക്കുന്ന നാരായണന് അന്നത്തെ തെറ്റിന്റെ പേരിൽ ഇപ്പോഴും നാട്ടിലേക്ക് മടങ്ങാൻ താൽപര്യമില്ല.11 തവണ ആത്മഹത്യക്ക് ശ്രമിച്ച നാരായണൻ നാട്ടിൽ നിന്ന് ആരെങ്കിലും തേടിയെത്തിയാൽ കഴിക്കാനായി ഒരു കുപ്പി വിഷവും മദ്യവും കരുതിയാണ് ഓരോ ദിവസവും ഇവർക്കിടയിൽ ജീവിച്ചു തീർക്കുന്നത് .