KeralaLIFEMovieNEWS

നിറയെ ദുരുഹതകളുമായി 1744 വൈറ്റ് ആൾട്ടോ

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ സെന്ന ഹെഗ്ഡേ ഒരുക്കുന്ന 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അടിമുടി ദുരൂഹത നിറഞ്ഞു നിൽക്കുന്നതാണ് ടീസർ.

 

Signature-ad

ഇതുവരെ മലയാളികൾ കണ്ടുശീലിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലാണ് ചിത്രം എന്ന് ടീസറിൽ നിന്ന് വ്യക്തം. ‘മെയ്ഡ് ഇൻ കാഞ്ഞങ്ങാട് ‘ എന്ന കുറുപ്പോടെയാണ് ചിത്രം തുടങ്ങുന്നത്.

 

ഷറഫുദീന്റെ പോലീസ് വേഷം കൗതുകം നിറഞ്ഞതാണ്. ഒരു വെള്ള ആൾട്ടോ കാറിനു വേണ്ടിയുള്ള അന്വേഷണം ചിത്രത്തിന് ഒരു സസ്‌പെൻസ് സ്വഭാവം നൽകുന്നുണ്ട്. 1744 ആം നമ്പർ വെള്ള ആൾട്ടോ കാറിന് എന്തോ പ്രേഷകർക്ക് വേണ്ടി കരുതി വെക്കാനുണ്ടെന്ന് ചുരുക്കം.

 

ചിത്രം നല്ലൊരു ബ്ലാക്ക് കോമഡി ആയിരിക്കാം എന്നാണ് പ്രേഷക പ്രതീക്ഷ. ഇതിനു മുൻപ് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത “തിങ്കളാഴ്ച നിശ്ചയം” വൻ വിജയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: