HealthLIFE

ഉള്ളിനീര് എങ്ങനെ മുടിയില്‍ പ്രയോഗിക്കാമെന്ന് നോക്കാം

നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഉള്ളി മുടിയുടെ സംരക്ഷണത്തിന് അത്യുത്തമമാണ്.ഉള്ളിനീര് എങ്ങനെ മുടിയില്‍ പ്രയോഗിക്കാമെന്ന് നോക്കാം. അതിനായി ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കണം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെത്തന്നെ മുടിയുടെ ഓരോ ഇഴകളിലായി തേച്ചുപുരട്ടാം. ഇത് മുടി വളരാന്‍ വളരെയധികം സഹായിക്കും.

ഉള്ളിനീരില്‍ സള്‍ഫര്‍ നിറഞ്ഞ സൈറ്റോകെമിക്കല്‍സ് അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് ചര്‍മത്തിനു സംഭവിക്കുന്ന കേടുപാടുകളെ നീക്കുകയും ചര്‍മത്തിന് ചെറുപ്പം തോന്നാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും ഉള്ളിനീര് ശരീരത്തില്‍ പുരട്ടുന്നത് ശീലമാക്കിയാല്‍ അത് പ്രായം തോന്നിപ്പിക്കുന്ന പാടുകളെ മായ്ക്കുകയും ചര്‍മത്തിലെ ചുളിവുകളെ അകറ്റുകയും ചെയ്യും.

Signature-ad

മിനറല്‍സ്, ആന്റി ഓക്‌സിഡന്റ്‌സ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഉള്ളി. ചര്‍മത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളില്‍ നിന്നെല്ലാം അതിനെ സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ചര്‍മത്തെ അണുബാധയില്‍ നിന്നു സംരക്ഷിക്കാനും ചര്‍മം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും. ഉള്ളിനീരില്‍ നാരങ്ങനീരോ തൈരോ കലര്‍ത്തിയ മിശ്രിതം നേരിട്ടു ചര്‍മത്തില്‍ പുരട്ടാം.

Back to top button
error: