CultureKeralaLIFENEWS

ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരുമുദ്ര  2022’ ശ്രദ്ധേയമാകുന്നു

ആറന്മുള വാസ്തു വിദ്യാ ഗുരുകുലം തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’  ശ്രദ്ധേയമാകുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ  12 പ്രമുഖ  കലാകാരന്മാരും  ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ  വിവിധ പരിപാടികൾ,വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

ഡോ.  എം. ജി ശശിഭൂഷൻ,ഡോ. എ.മോഹനാക്ഷൻ നായർ, കെ യു. കൃഷ്ണകുമാർ, പ്രൊഫ.പ്രദോഷ്കുമാർ മിശ്ര, ആർ. ചന്ദ്രൻപിള്ള തുടങ്ങിയവർ  സെമിനാറുകൾ  നയിച്ചു.
പ്രൊഫ.വി. കാർത്തികേയൻ നായർ, മുരുകൻ  കാട്ടാക്കട, ജെ.റെജികുമാർ തുടങ്ങിയവർ സെമിനാറുകൾ ഉദ്ഘടനം
ചെയ്തു. ചെട്ടികുളങ്ങര ജയകുമാർ കളമെഴുത്തും നാരായണ ഭട്ടതിരി മലയാളം കാലിഗ്രാഫി ഡെമോൺസ്‌ട്രേഷനും  നടത്തി.
ക്യാമ്പ് 15 ന് സമാപിക്കും.

Back to top button
error: