LIFE
-
ഗാന്ധിഭവനിലെ അഗതികളെ തേടി വീണ്ടും എം.എ യൂസഫലിയുടെ കാരുണ്യസ്പര്‍ശം
കൊല്ലം : പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിലേറെ വരുന്ന അന്തേവാസികളെ തേടി കരുതലിന്റെ കരങ്ങള്‍ ഒരിക്കല്‍ കൂടി എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഗാന്ധിഭവന് അന്‍പത് ലക്ഷം രൂപ സ്‌നേഹസമ്മാനമായി നല്‍കിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി കൈത്താങ്ങായത്. കോവിഡ് കാലം തുടങ്ങിയത് മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗാന്ധിഭവന്‍ നേരിടുന്നത്. അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, ചികിത്സ ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വേണമെന്നിരിയ്‌ക്കെ ലഭിച്ചിരുന്ന പല സഹായങ്ങളും കോവിഡ് പ്രതിസന്ധികാലത്ത് നിലച്ചു. ഇത് ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിയ്‌ക്കെയാണ് യൂസഫലിയുടെ സ്‌നേഹസാന്ത്വനം വീണ്ടും ആശ്വാസമായി എത്തിയതെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങള്‍ ലഭിച്ചതിന് യൂസഫലിയോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നോമ്പുകാലങ്ങളിലും യൂസഫലിയുടെ കാരുണ്യസ്പര്‍ശം ഗാന്ധിഭവന്റെ വാതില്‍ക്കലെത്തി. ആറ് വര്‍ഷം മുന്‍പുള്ള സന്ദര്‍ശനവേളയില്‍ ഗാന്ധിഭവനിലെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും, മക്കളുപേക്ഷിച്ച…
Read More » -
കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവലും ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരവും
ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ ‘കോൺടാക്ട്’ സംഘടിപ്പിക്കുന്ന പതിനാലാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്കും ഹ്രസ്വചിത്ര തിരക്കഥ രചനാമത്സരത്തിലേയ്ക്കും എൻട്രികൾ ക്ഷണിച്ചു. ഷോർട്ട്ഫിലിം, ഷോർട്ട് ഫീച്ചർ , ഡോക്യൂമെന്ററി, കാമ്പസ്ഫിലിം, മ്യൂസിക്കൽ ആൽബം, മൊബൈൽ ഫോൺ സിനിമ, പരസ്യചിത്രങ്ങൾ, ആനിമേഷൻ ഫിലിം എന്നീ വിഭാഗങ്ങളിൽപ്പെട്ട ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും . ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങൾക്കും മികച്ച സംവിധായകാൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നടൻ, നടി, ബാലതാരങ്ങൾ എന്നിവർക്കും പുരസ്കാരങ്ങൾ നൽകും. ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരത്തിനായി അര മണിക്കൂറിനു താഴെ ദൈർഘ്യമുള്ള തിരക്കഥകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. തിരക്കഥകൾ വ്യക്തമായ കൈപ്പടയിലോ ഡി. റ്റി. പി. ചെയ്തതോ ആയിരിക്കണം. ഫെസ്റ്റിവൽ മേയ് മാസത്തിൽ തിരുവനന്തപുരത്തു നടക്കും. എൻട്രികൾ ഏപ്രിൽ 15 ന് മുമ്പായി ലഭിച്ചിരിക്കണം. സൗജന്യ അപേക്ഷാഫോറത്തിന് [email protected] എന്ന മെയിലിൽ അപേക്ഷിക്കുക.ഫോൺ : 9349392259. 8547292259.
Read More » -
” തല്ലുമാല ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ടൊവിനോ തോമസ്,ഷൈൻ ടോം ചാക്കോ,കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന “തല്ലുമാല ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ‘അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട്,ലവ് എന്നി ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഈ ചിത്രത്തിൽ ലുക്ക്മാന്‍, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ക്യാമറ-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്‌സിന്‍ പരാരി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്,എഡിറ്റര്‍- നിഷാദ് യൂസഫ്,ആര്‍ട്ട്- ഗോകുല്‍ദാസ്,മേക്കപ്പ്- റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ്-റഫീഖ് ഇബ്രാഹിം,ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്,സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി,പി ആർ ഒ-എ എസ് ദിനേശ്.
Read More » -
മുളപ്പിച്ച ചെറുപയർ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും അത്യുത്തമം, കഴിക്കാൻ മടിക്കരുത്
പ്രോട്ടീൻ, അയൺ എന്നിവ ഉൾപ്പടെ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യമാണ് പയർ വർഗ്ഗങ്ങൾ. പയർ മുളപ്പിച്ചും പുഴുങ്ങിയും കറിവച്ചും നാം കഴിക്കാറുണ്ട്. മുളപ്പിച്ച പയർ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. സസ്യാഹാരം ശീലമാക്കിയവർക്ക് പ്രോട്ടീൻ അടക്കമുള്ള പോഷകങ്ങൾ ലഭിക്കാൻ മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ഏറ്റവും ഉത്തമമാണ്. കൊവിഡ് കാലത്ത് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. മുളപ്പിച്ച പയർ വർഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണുള്ളത്. ചെറുപയർ, വൻപയർ, കടല, മറ്റ് പയർവർഗങ്ങൾ ഇവ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികമാകും എന്ന കാര്യം പലരും അറിയാതെ പോകുന്നു. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കും. മറ്റെന്തൊക്കെയാണ് ആരോഗ്യത്തിന് മുളപ്പിച്ച ചെറുപയര്‍…
Read More » -
മുടികൊഴിച്ചിലും താരനും കുറയ്ക്കാന്‍ ഇതാ രണ്ട് കിടിലന്‍ ഹെയര്‍ പാക്കുകള്‍
തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. ഹെയര്‍ മാസ്‌കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം. കാലാവസ്ഥ മാറ്റം മുതല്‍ ജീവിതശൈലി വരെ തലമുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കും. തലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഹെയര്‍ പാക്കുകള്‍ പരീക്ഷിക്കാം. ഇതിനായി ആദ്യം ഒരു പഴം നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമായ, തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള മികച്ച ഘടകമാണ് തൈര്. മാത്രമല്ല തൈര് വിറ്റാമിന്‍ ബി 5, ഡി എന്നിവയാല്‍ സമ്പുഷ്ടമാണ്. മറ്റൊരു പാക്ക് കൂടി പരിചയപ്പെടാം.…
Read More » -
കലാനിധി ശ്രീകൃഷ്ണാമൃതം നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 5 ന്
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 5 ചൊവ്വാഴ്ച വൈകിട്ട് 7മണിക്ക് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻറ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ശ്രീകൃഷ്ണാമൃതം സംഘടിപ്പിക്കും. ഓണവില്ല്,പാർത്ഥസാരഥി പുരസ്കാര സമർപ്പണം, നൃത്ത, സംഗീതോത്സവം എന്നിവ ഇതോടനുബന്ധിച്ച് നടക്കും. നെയ്യാറ്റിൻകര സുബ്രഹ്മണ്യം, ഡോ. ബിജു ബാലകൃഷ്ണൻ, സജിലാൽ നായർ എന്നിവർക്ക് പാർത്ഥസാരഥി പുരസ്കാരവും നേമം പുഷ്പരാജ്, സിന്ധു ജി. എസ്, രതീഷ് കൊട്ടാരം, രമേഷ്റാം, ഗൗരി പ്രകാശ്, ജലീന. പി (സോന) എന്നിവർക്ക് സ്നേഹാദരവും നൽകും. ഓണവില്ല് കുടുംബാംഗങ്ങളായ ബിൻകുമാർ ആചാരി, സുദർശൻ ആചാരി, ഉമേഷ് ആചാരി,സുലഭൻ ആചാരി, അനന്തപത്മനാഭൻ, മിഖിൽദേവ്, കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ,ട്രസ്റ്റ് ഡയറക്ടർ അഡ്വ. കെ.ആർ പത്മകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. ആർ. രാധീഷ്, സെക്രട്ടറി എം. സുകുമാരൻ നായർ, മാധ്യമ പ്രവർത്തകരായ സന്തോഷ് രാജശേഖരൻ, റഹിം പനവൂർ, സിനിമ പ്രൊഡക്ഷൻ കൺട്രോളർ കെ.ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും. രേവതിനാഥ്, സായി പൗർണ്ണമി, ശ്രേയ…
Read More » -
” ആട്ടം ” തുടങ്ങി
വിനയ് ഫോർട്ട്,ഷറിൻ ഷിഹാബ്,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആട്ടം ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംങും പൂജാ കർമ്മവും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് നിർവ്വഹിച്ചു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ ‘ആട്ട’ത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ് അനീഷ് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രദീപ് മേനോൻ,സംഗീതം-ബേസിൽ സി ജെ, എഡിറ്റർ-മഹേഷ് ഭുവനന്ദ്. പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ, കല-അനീഷ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്,സ്റ്റിൽസ്-രാഹുൽ എം സത്യൻ, സൗണ്ട്-രംഗനാഥ് രവി, ടൈറ്റിൽ ഡിസൈൻ- ഗോകുൽ ദീപ്,പി ആർ ഒ-എ എസ് ദിനേശ്.
Read More » -
തളര്‍ന്നിട്ടും തളരാതെ സ്വപ്ന
യുവനടിയും നര്‍ത്തകിയും മലയാളികള്‍ക്ക് ചിരപരിചിതയുമായിരുന്ന മുംബൈ മലയാളിയായ സ്വര്‍ണ്ണാ തോമസിനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ഒരു കാലത്ത് മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ഏവര്‍ക്കും സുപരിചിതയായിരുന്നു സ്വര്‍ണ്ണ തോമസ്. ഏറെ നാളത്തെ അധ്വാനത്തിനും പരിശ്രമത്തിനുമൊടുവില്‍ തന്റെ ജീവിതം തിരിച്ചുപ്പിടിക്കാനൊരുങ്ങുകയാണ് സ്വര്‍ണ്ണ. സ്വര്‍ണ്ണയുടെ ജീവിതം തകിടം മറിയുന്നത് 2013ലാണ്. കൊച്ചിയിലെ താമസ സമുച്ചയത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് കാല്‍തെന്നി താഴേയ്ക്ക് വീണ സ്വർണ്ണ തന്റെ സ്വപ്നങ്ങളെ കൂടെ കൊണ്ടുനടന്നു. നൃത്തവും സിനിമയുമായിരുന്നു സ്വര്‍ണ്ണ കണ്ട സ്വപ്നം. ടി വി റിയാലിറ്റി ഷോകളിലെ മിന്നും താരമായിരുന്നു സ്വര്‍ണ്ണ. ആദ്യ സിനിമാ റിലീസിന് മുമ്പ് തന്നെ സ്വര്‍ണ്ണയ്ക്ക് അഞ്ചോളം ചിത്രങ്ങളില്‍ കരാറായിരുന്നു. നിനച്ചിരിക്കാതെയാണ് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് അബദ്ധത്തില്‍ കാല്‍വഴുതി സ്വര്‍ണ്ണ താഴേയ്ക്ക് വീഴുന്നത്. അപകടത്തില്‍ സ്വര്‍ണ്ണയുടെ നട്ടെല്ല് തകര്‍ന്നു. തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി സ്വര്‍ണ്ണ വിധിയെ സധൈര്യം നേരിട്ടു. പോരാട്ടവീര്യവും മനോധൈര്യവും തുണയായി. പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്ന സ്വര്‍ണ്ണ ഇന്ന് ദിവസേന…
Read More » -
ഷെ സ്വീ എന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്തു
യുവ സംവിധായകന്‍ അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വ ചിത്രമാണ് ‘ഷെ സ്വീ’. ‘ഞാൻ ആകുന്നു’ എന്നർത്ഥം വരുന്ന ഫ്രഞ്ച് വാചകമാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രമേയത്തില്‍ കൂടുതല്‍ അര്‍ത്ഥ തലങ്ങളുമുണ്ട്. 10 മിനിട്ടിൽ താഴെയുള്ള ചിത്രം വ്യത്യസ്തമായ ആഖ്യാന രീതികൊണ്ട് കഥ പറയുകയാണ്. ഒരാൾ മാത്രമുള്ള ഈ ചിത്രം ചുരുങ്ങിയ നിമിഷത്തില്‍ പ്രേക്ഷകരെ ഭീതിയിലാഴ്ത്തും. 5D എന്റർടൈൻമെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് അനന്ത കൃഷ്ണൻ വലിയപറമ്പിലാണ്. ചിത്രത്തിന് കഥയെഴുതിയത് യദീഷ് ശിവനാണ്. എഡിറ്റിങ്ങ് : ജെറിൻ സണ്ണി. ഡി.ഒ.പി: അസറൂദ്ദീൻ റഷീദ്. ഡബ്ബിംഗ്: ആല്‍ഫാലക്സ് അങ്കമാലി
Read More » -
പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം
തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റംസാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ റംസാന്‍ വ്രതാരംഭമായിരിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു. നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി ദൃശ്യമായിരുന്നു. തുടര്‍ന്ന് നാളെ തെക്കന്‍ കേരളത്തില്‍ റംസാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം പ്രഖ്യാപിച്ചിരുന്നു. റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെ.എന്‍.എം) കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു. ദക്ഷിണ ഓസ്‌ട്രേലിയയില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് വ്രതം തുടങ്ങി. ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്ന് വ്രതം തുടങ്ങി. അതേസമയം…
Read More »