LIFE
-
ഇനി യാത്ര ഗജരാജയിൽ ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം; പൊതു ഗതാഗതത്തിന് പുതുയുഗം എന്ന ആശയത്തോടെ ആരംഭിച്ച കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസിന് തുടക്കം കുറിച്ചു. തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടന്ന പ്രൗഡഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യാണ് സർവ്വീസിന് തുടക്കം കുറിച്ചത്. കെഎസ്ആർടിസി നല്ലനാളെകളിലേക്ക് കുതിക്കുകയാണെന്നും, അതിന് എല്ലാവരും ആകാവുന്ന പിൻതുണ നൽകുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികളിലൂടെ കെഎസ്ആർടിസിയെ അഭിവൃത്തിയിലേക്ക് നയിക്കാനാണ് ശ്രമം അതിനുള്ള എല്ലാ പിൻതുണയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം ചെയ്തു. കെഎസ്ആർടിസി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗതം ലഭ്യമാക്കുന്നതിന് വേണ്ടി പ്രത്യേകം ആരംഭിക്കുന്ന സർവ്വീസാണ് ഗ്രാമവണ്ടി. ഒറ്റപ്പെട്ട ഗ്രാമീണ മേഖലയിലേക്ക് കെഎസ്ആർടിസി…
Read More » -
പന്ത്രണ്ട് ” ജൂൺ 10-ന്
ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട് ‘ (12) എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ജൂൺ 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ- നബു ഉസ്മാൻ.
Read More » -
യൂട്യൂബ് സെലിബ്രിറ്റികളുടെ കഥ പറയുന്ന ‘കായ് പോള’യുടെ ചിത്രീകരണം ആരംഭിച്ചു
തൃപ്പൂണിത്തുറ: ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന ചിത്രം ‘കായ്‌പോള’യുടെ ചിത്രീകരണം കാഞ്ഞിരമറ്റത്ത് ആരംഭിച്ചു. വി.എം.ആര്‍. ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശന്‍, സാജല്‍ സുദര്‍ശന്‍, അഞ്ചുകൃഷ്ണ അശോക്, ജെയിംസ് ഏലിയ, വിനു കുമാര്‍, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീന്‍, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രാവല്‍ മൂവി ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ്. ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്‌കര്‍, എഡിറ്റര്‍: അനില്‍ ബോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ കുമാരന്‍, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പ്രവീണ്‍ എടവണ്ണപ്പാറ, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: ആസിഫ് കുറ്റിപ്പുറം, അമീര്‍, സ്റ്റില്‍സ്: അനു പള്ളിച്ചല്‍,…
Read More » -
വെയിലും മഴയും പണിതരുമോ ? സൂക്ഷിക്കുക… ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു
കോട്ടയം: ചുട്ടുപൊള്ളിയ വെയില്‍ ദിനങ്ങള്‍ക്കു പിന്നാലെ തണുപ്പിക്കുന്ന മഴ, മഴയ്ക്കിടയിലും പകല്‍ തെളിയുന്ന വെയിലും പൊടിയും, രാവിലെ മൂടല്‍മഞ്ഞ്… അസ്വഭാവിക കാലാവസ്ഥയുടെ സമന്വയത്തില്‍ കുട്ടികളില്‍ ഉള്‍പ്പെടെ ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു. കോവിഡിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളും രോഗവ്യാപനം വര്‍ധിപ്പിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു.കഫക്കെട്ടല്‍, ഇടവിട്ട പനി,ചുമ എന്നിങ്ങനെയുള്ള ലക്ഷണത്തോടെ ആരംഭിക്കുന്ന രോഗം പലരിലും കടുത്തശ്വാസകോശ പ്രശ്‌നമായി മാറുകയാണ്. ഇത്തരം രോഗലക്ഷണങ്ങള്‍, അതീവ ഗൗരവത്തിലെടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ന്യുമോണിയ ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുള്ളത്. പൊടിയടിച്ചാലോ, തണുത്തത് എന്തെങ്കിലും കഴിച്ചാലോ പനി ബാധിക്കുകയാണ്. കൃത്യമായ പരിശോധനയും പരിശോധനയുമില്ലെങ്കില്‍ കുട്ടികളില്‍ അതു ന്യുമോണിയായിലേക്കു വഴുതിവീഴും. ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കഫത്തോടുകൂടിയ ചുമ, പനി, വിയര്‍ക്കല്‍, വിറയല്‍, ക്ഷീണം എന്നിവയാണ് ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍. ന്യൂമോണിയ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. രക്തത്തില്‍ അണുബാധയുണ്ടാകാനും ശ്വസന പ്രശ്‌നങ്ങള്‍ക്കും ശ്വാസകോശാവരണത്തിലെ നീര്‍ക്കെട്ടിനും ഹൃദ്രോഗത്തിനും കാരണമാകും. ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍…
Read More » -
പരിശുദ്ധ കാതോലിക്കാ ബാവാ മസ്‌ക്കറ്റില്‍ ഓശാന ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു
കോട്ടയം: യേശുക്രിസ്തുവിന്റെ രാജകീയ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു, ഒപ്പം വിശുദ്ധ വാരാചാരണത്തിനും തുടക്കമായി. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകളും നടന്നു. കോവിഡിനെത്തുടര്‍ന്നു രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇത്തവണ വിപുലമായി ഓശാന ഞായര്‍ ആചരണം സംഘടിപ്പിച്ചത്. അമ്പതു നോമ്പിന്റെ പരിസമാപ്തിയിലേക്കെത്തുന്ന വിശുദ്ധവാരത്തിലേക്കു വിശ്വാസികള്‍ കടന്നിരിക്കുകയാണ്. ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മസ്‌ക്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ ഊശാന ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന ഊശാന ശുശ്രൂഷകള്‍ക്ക് അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് കാര്‍മികത്വം വഹിച്ചു. വിശുദ്ധവാരത്തിനു തുടക്കം കുറിച്ച് പരുമല സെമിനാരിയില്‍ നടന്ന ഓശാനപെരുന്നാള്‍ ശുശ്രൂഷയ്ക്ക് അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലിത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ദേവാലയത്തിനു ചുറ്റും നടന്ന…
Read More » -
ആസിഫ് അലിയുടെ ” അടവ് “. ടൈറ്റിൽ പോസ്റ്റർ റിലീസ്
പ്രശസ്ത ചലച്ചിത്ര താരം ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ര തീഷ് കെ രാജൻ സംവിധാനം ചെയ്യുന്ന “അടവ് “എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഡോക്ടർ പോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു. മുഹമ്മദ് നിഷാദ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. എഡിറ്റർ-കിരൺ ദാസ്, ക്രിയേറ്റീവ് ഡയറക്ടർ-ഷാഹി കബിർ.
Read More » -
ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം: മാത്യൂസ് മോര്‍ തീമോത്തിയോസ്
മണര്‍കാട്: ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണമെന്ന് മോര്‍ അന്തോണിയോസ് ദയാറാധിപനും ജറുസലേം പാത്രിയര്‍ക്കല്‍ വികാരിയുമായ മാത്യൂസ് മോര്‍ തീമോത്തിയോസ്. മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഓശാന ശുശ്രൂഷകള്‍ക്കും കുര്‍ബാനയ്ക്കും പ്രധാന കാര്‍മ്മികത്വം വഹിച്ച ശേഷം വിശ്വാസികള്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവരാജ്യത്തില്‍ താഴ്മയുള്ളവരാണ് വലിയവന്‍. ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം. യേശുക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കുവാന്‍ സാധിച്ചാല്‍ മാത്രമേ സത്യക്രിസ്ത്യാനികളാകുവാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍, ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഷെറി ഐസക് പൈലിത്താനം എന്നിവര്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു. കത്തീഡ്രലിലെ ഹാശാ ശുശ്രൂഷള്‍ക്ക് ഓശാന പെരുന്നാളോടെ തുടക്കമായി. കത്തീഡ്രലിലെ എല്ലാ പ്രധാന ശുശ്രൂഷകളും ഒണ്‍ലൈനിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. 11നും 12നും രാവിലെ 5ന് പ്രഭാത നമസ്‌കാരവും 11.30ന് ഉച്ചനമസ്‌കാരവും വൈകിട്ട് 5ന് സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. പെസഹാ ബുധനാഴ്ച്ചയായ 13ന് രാവിലെ 5ന് പ്രഭാത നമസ്‌കാരം, 11.30ന് ഉച്ചനമസ്‌കാരം, വൈകിട്ട് 5ന്…
Read More » -
മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണം; ജനകീയ സദസ് നടത്തി
മണര്‍കാട്: ജസ്റ്റീസ് കെ.ടി. തോമസ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ മണർകാട് കവലയിൽ ജനകീയ സദസ് നടത്തി. കത്തീഡ്രല്‍ സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിച്ച യോഗം റവ. ദീപു തെള്ളിയില്‍(സി.എസ്.ഐ) ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ നവോത്ഥാന ഫൗണ്ടേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം മുരളീദാസ് സാഗര്‍ മുഖ്യപ്രഭാഷണം നടത്തി. നൂറ്റാണ്ടുകളായി തുടരുന്ന സഭാതർക്കം നമ്മുടെ നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ പോലും തകർക്കുന്ന സ്ഥിതിയിലേയ്ക്കെത്തി നിൽക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കി ജനാധിപത്യപരമായി ഈ വിഷയം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, സി.എസ്.ഡി.എസ്. സംസ്ഥാന നിർവാഹക സമിതി അംഗം പി.സി. രാജു, സ്‌പൈസസ് ബോർഡ് ചെയർമാനും എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലറുമായ എ.ജി. തങ്കപ്പന്‍, കെ.പി.എം.എസ്. കോട്ടയം താലൂക്ക് പ്രസിഡന്റ് എം.കെ. റെജി, കൊല്ലം…
Read More » -
മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണം; ജനകീയ സദസ് ഇന്ന്
മണര്‍കാട്: ജസ്റ്റീസ് കെ.ടി. തോമസ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ജനകീയ സദസ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് മണര്‍കാട് കവലയിലെ പഴയ സ്റ്റാന്‍ഡില്‍ നടക്കുന്ന സമ്മേളനം വര്‍ക്കല ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് അംഗവും കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതിയുമായ സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിക്കും. വിശ്വകര്‍മ്മ നവോത്ഥാന ഫൗണ്ടേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം മുരളീദാസ് സാഗര്‍ മുഖ്യപ്രഭാഷണം നടത്തും. കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, സി.എസ്.ഡി.എസ്. സംസ്ഥാന ചെയര്‍മാന്‍ കെ.കെ. സുരേഷ്, എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ എ.ജി. തങ്കപ്പന്‍, റവ. ദീപു തെള്ളിയില്‍(സി.എസ്.ഐ), കെ.പി.എം.എസ്. കോട്ടയം താലൂക്ക് പ്രസിഡന്റ് എം.കെ. റെജി, കൊല്ലം പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, സാബു മൈലക്കാട്, മണര്‍കാട് വ്യാപാരി വ്യവസായി…
Read More »
