CultureLIFEReligion

കലാനിധി  ശ്രീകൃഷ്ണാമൃതം  നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 5 ന്

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 5  ചൊവ്വാഴ്ച വൈകിട്ട് 7മണിക്ക് കലാനിധി സെന്റർ  ഫോർ  ഇന്ത്യൻ ആർട്സ് ആൻറ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്  ശ്രീകൃഷ്ണാമൃതം സംഘടിപ്പിക്കും. ഓണവില്ല്,പാർത്ഥസാരഥി പുരസ്കാര സമർപ്പണം, നൃത്ത, സംഗീതോത്സവം എന്നിവ ഇതോടനുബന്ധിച്ച് നടക്കും.

നെയ്യാറ്റിൻകര സുബ്രഹ്മണ്യം, ഡോ. ബിജു ബാലകൃഷ്ണൻ, സജിലാൽ  നായർ എന്നിവർക്ക് പാർത്ഥസാരഥി പുരസ്കാരവും നേമം പുഷ്പരാജ്,   സിന്ധു ജി. എസ്, രതീഷ് കൊട്ടാരം, രമേഷ്റാം, ഗൗരി പ്രകാശ്,   ജലീന. പി (സോന)  എന്നിവർക്ക് സ്നേഹാദരവും നൽകും. ഓണവില്ല് കുടുംബാംഗങ്ങളായ  ബിൻകുമാർ ആചാരി, സുദർശൻ  ആചാരി, ഉമേഷ് ആചാരി,സുലഭൻ  ആചാരി, അനന്തപത്മനാഭൻ, മിഖിൽദേവ്, കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ,ട്രസ്റ്റ്‌  ഡയറക്ടർ അഡ്വ. കെ.ആർ പത്മകുമാർ, ക്ഷേത്ര ഉപദേശക സമിതി  പ്രസിഡന്റ് പി. ആർ. രാധീഷ്, സെക്രട്ടറി എം. സുകുമാരൻ നായർ, മാധ്യമ പ്രവർത്തകരായ സന്തോഷ്‌  രാജശേഖരൻ, റഹിം പനവൂർ, സിനിമ പ്രൊഡക്ഷൻ കൺട്രോളർ  കെ.ഗോപകുമാർ  തുടങ്ങിയവർ സംസാരിക്കും.

രേവതിനാഥ്‌, സായി പൗർണ്ണമി, ശ്രേയ മഹേഷ്‌ തുടങ്ങിയവർ  ഗാനങ്ങൾ ആലപിക്കും. ആട്ടുകാൽ  ഗുരുകൃപനാടൻ കലാകേന്ദ്രം ചരടു  പിന്നൽ തിരുവാതിര,കോലാട്ടം, ശ്രീകൃഷ്ണ ലീലകൾ എന്നിവയും തിരുവനന്തപുരം റാംസ് സ്റ്റുഡിയോ നൃത്തവും അവതരിപ്പിക്കും 

Back to top button
error: