LIFE

  • “ഷഫീക്കിന്റെ സന്തോഷം” ആരംഭിച്ചു

      ഉണ്ണിമുകുന്ദൻ,മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഷെഫീഖിന്റെ സന്തോഷം”എന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. “മേപ്പടിയാൻ” എന്ന ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ,ജോര്‍ഡി പൂഞ്ഞാര്‍, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ‘എ ഫണ്‍ റിയലസ്റ്റിക് മൂവി’ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദൊ ഐസക് നിർവ്വഹിക്കുന്നു. സംഗീതം-ഷാന്‍ റഹ്‌മാൻ ഒരുക്കുന്നത്.എഡിറ്റർ- നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ-ശ്യാം കാർത്തികേയൻ, മേക്കപ്പ്-അരുൺ ആയൂർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യകല-മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ,പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റുന്റ്-വിപിൻ കുമാർ.പി ആർ ഒ-എ എസ് ദിനേശ്.

    Read More »
  • പിറന്നാള്‍ ദിനത്തില്‍ ആദ്യ നിര്‍മ്മാണ സംരംഭം പ്രഖ്യാപിച്ച് അപ്പാനി ശരത്ത്

    കൊച്ചി: മലയാള സിനിമയില്‍ ‘അങ്കമാലി ഡയറീസ്’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് അഭിനയ ജീവിതത്തിന്റെ അഞ്ചാം വര്‍ഷം പിന്നിടുമ്പോള്‍ കരിയറില്‍ പുതിയ ഒരു തലത്തിലേക്ക് കൂടി പ്രയാണം ആരംഭിക്കാന്‍ തുടങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ യുവ നടന്‍ അപ്പാനി ശരത്ത്. താരത്തിന്റെ പിറന്നാള്‍ ദിനം കൂടിയായ ഈ വിഷു നാളില്‍ തന്റെ ആദ്യ നിര്‍മാണ സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ്. സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റോഡ് മൂവി ഇനത്തില്‍ ത്രില്ലര്‍ ചിത്രമായ ‘പോയിന്റ് ബ്ലാങ്ക്’ എന്ന ചിത്രത്തിലൂടെയാണ് ശരത്ത് നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നത്. തിയ്യാമ്മ പ്രൊഡക്ഷന്‍സ് എന്നാണ് ശരത്തിന്റെ പുതിയ പ്രൊഡക്ഷന്‍ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ ശരത്തിന് പുറമെ ഡി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിജി മുഹമ്മദും നിര്‍മ്മാണ പങ്കാളിത്തം വഹിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. ഓഗസ്റ്റ് 17ന് ഗോവയില്‍ ചിത്രീകരണം ആരംഭിക്കാന്‍ ആണ് പദ്ധതി ഇടുന്നത്. ഗോവക്ക് പുറമെ മാഹി,…

    Read More »
  • ‘വെള്ളേപ്പം’ സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തി

    തൃശൂര്‍: നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്ത് ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്നു. സിനിമയുടെ സംവിധായകന്‍ പ്രവീണ്‍ പൂക്കാടന്‍, നിര്‍മ്മാതാക്കളായ ജിന്‍സ് തോമസും, ദ്വാരക് ഉദയശങ്കറും, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍,ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഷൈന്‍ ടോം ചാക്കോയെ കൂടാതെ റോമ, നൂറിന്‍ ഷെരിഫ്, അക്ഷയ് രാധാകൃഷ്ണന്‍, ശ്രീജിത്ത് രവി, കൈലാഷ്, സോഹന്‍ സീനുലാല്‍, സാജിദ് യഹിയ, സുനില്‍ പറവൂര്‍, ഫാഹിം സഫര്‍, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലന്‍, റോഷ്ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരന്‍, കാതറിന്‍ സന്തോഷ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബറൂഖ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജിന്‍സ് തോമസും, ദ്വാരഗ് ഉദയശങ്കര്‍ ചേര്‍ന്നാണ് വെള്ളേപ്പത്തിന്റെ നിര്‍മ്മാണം. പത്തേമാരി കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ…

    Read More »
  • വാലന്റൈൻസ് ഡേ പോലെ വിഷുവും എന്നെ ഞെട്ടിച്ചു: പ്രവീൺ ഇറവങ്കര

      പ്രവീൺ ഇറവങ്കരയുടെ കുറിപ്പിന്റെ പൂർണ്ണ രൂപവും ചിത്രങ്ങളും കഴിഞ്ഞ വാലന്റൈൻസ് ഡേയിയിൽ സ്വപ്ന സുരേഷിനെഴുതിയ വൈറൽ പ്രണയലേഖനത്തിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരെ ഇളക്കിമറിച്ച തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര ഈ വിഷുദിനത്തിൽ തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ച മതസൗഹാർദക്കുറിപ്പും ചിത്രങ്ങളും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. സൂര്യ ടിവിക്കു വേണ്ടി പ്രവീൺ ഇറവങ്കര എഴുതുന്ന”ജ്വാലയായ്” എന്ന പുതിയ പരമ്പരയുടെ തിരക്കഥാ രചനയുമായി തിരുവനന്തപുരം തിരുവല്ലത്ത് ഹോട്ടൽ റൂമിൽ കഴിയുമ്പോഴാണ് ഈ അപൂർവ്വ അനുഭവമുണ്ടായത്. വിഷുദിനത്തിൽ കാലത്ത് കോളിംഗ് ബെൽ ശബ്ദം കേട്ട് കതകു തുറന്ന അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് ഹോട്ടൽ ഉടമ ഷാജഹാനും ജീവനക്കാരും വിഷുക്കണിയും കൈനീട്ടവും സമ്മാനിച്ചു. മതത്തിന്റെ പേരിൽ മനസ്സിൽ മതിലുകൾ കെട്ടി മനുഷ്യൻ കലഹിക്കുന്ന കാലത്ത് പ്രവീൺ ഇറവങ്കര പങ്കു വെച്ച പോസ്റ്റ് തികച്ചും പ്രത്യാശാഭരിതമാണ്. വിഷു എന്നാൽ തുല്യത എന്നാണ്. രാവും പകലും തുല്യമായ ശേഷം ഉദിക്കുന്ന പുതിയ പ്രഭാതമാണ് നമുക്ക് വിഷു. രാവണനെ ശ്രീരാമൻ കൊന്ന ദിനമെന്ന്…

    Read More »
  • ര​ൺ​ബീ​ർ ക​പൂ​റും ആ​ലി​യ ഭ​ട്ടും വ്യാ​ഴാ​ഴ്ച വി​വാ​ഹി​ത​രാ​കു​ന്നു

    ബോ​ളി​വു​ഡി​ലെ താ​ര​ങ്ങ​ളാ​യ ര​ൺ​ബീ​ർ ക​പൂ​റും ആ​ലി​യ ഭ​ട്ടും വ്യാ​ഴാ​ഴ്ച വി​വാ​ഹി​ത​രാ​കു​ന്നു. ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ അ​മ്മ നീ​തു ക​പൂ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ പാ​ലി ഹി​ലി​ലെ വ​സ​തി​യാ​യ വാ​സ്തു​വി​ൽ ഇ​ന്ന് മെ​ഹ​ന്തി​യോ​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ബ്ര​ഹ്‌​മാ​സ്‌​ത്ര​യു​ടെ ലൊ​ക്കേ​ഷ​നി​ലാ​ണ് ര​ൺ​ബീ​റും ആ​ലി​യ​യും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. ബ്ര​ഹ്മാ​സ്‌​ത്ര ഈ ​വ​ർ​ഷ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങും. 2018ൽ ​ര​ൺ​ബീ​റും ആ​ലി​യ​യും സോ​നം ക​പൂ​റി​ന്‍റെ വി​വാ​ഹ​ത്തി​ന് ഒ​രു​മി​ച്ച് എ​ത്തി​യ​തോ​ടെ പ്ര​ണ​യം പ​ര​സ്യ​മാ​കു​ക​യും ചെ​യ്തി​രു​ന്നു.

    Read More »
  • മള്‍ബറി ഒരു ചെറിയ പഴമാണ്… പക്ഷേ അല്ല….

    മള്‍ബറി എന്ന പഴത്തെ കുറിച്ച് അധികം പേര്‍ക്കും അറിയില്ല. ഈ കുഞ്ഞന്‍പഴത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പഴുത്തു തുടങ്ങുമ്പോള്‍ ചുവപ്പും നന്നായി പഴുക്കുമ്പോള്‍ കറുപ്പും നിറമാണ് മള്‍ബറിയ്ക്ക്. ഇതിലെ ജീവകങ്ങള്‍, ധാതുക്കള്‍, ഫ്‌ലേവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും. ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിന്‍, ല്യൂട്ടിന്‍, സിസാന്തിന്‍ എന്നിവയും മള്‍ബറി പഴത്തിലുണ്ട്. കൊളസ്‌ട്രോള്‍ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണിത്.മള്‍ബറി പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ റുജുത ദിവേകര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പതിവായി മിതമായ അളവില്‍ മള്‍ബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. മള്‍ബെറിയില്‍ അടങ്ങിയിട്ടുള്ള കരോട്ടിനും സിയാക്‌സാന്തിനും കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും റുജുത പറഞ്ഞു. പോഷകാഹാര വിദഗ്ധന്‍ പറയുന്നതനുസരിച്ച്, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് മള്‍ബറി. വിറ്റാമിന്‍ കെ, സി, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് മള്‍ബറി. ദഹനത്തെ സഹായിക്കുകയും…

    Read More »
  • തക്കോലം വെറും തക്കോലമല്ല… തക്കോലത്തിന്റെ ഗുണങ്ങളറിയാം

    ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുനിര്‍ത്താന്‍ സാധിക്കാത്ത ഘടകമാണ് സുഗന്ധവ്യജ്ഞനങ്ങള്‍. ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിങ്ങനെയുള്ള സുഗന്ധവ്യജ്ഞനങ്ങളെല്ലാം തന്നെ നാം നിത്യവും കറികളിലേക്കും മറ്റും ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ നമ്മള്‍ അധികം ഉപയോഗിക്കാത്തൊരു ചേരുവയാണ് തക്കോലം. തക്കോലം എന്ന പേര് കേട്ടാല്‍ പലര്‍ക്കും ഇതെന്താണെന്ന് മനസിലാകണമെന്ന് തന്നെയില്ല. ഒരുപക്ഷേ ചിത്രത്തിലൂടെയോ നേരിട്ടോ കണ്ടാല്‍ സംഗതിയെന്തെന്ന് എളുപ്പത്തില്‍ മനസിലാകുമായിരിക്കും. ബിരിയാണി, നെയ്ച്ചോറ്, ഇറച്ചി വിഭവങ്ങള്‍ തുടങ്ങിയവയിലാണ് പ്രധാനമായും നമ്മള്‍ തക്കോലം ചേര്‍ക്കാറ്. ഭക്ഷണത്തിന് സവിശേഷമായ ഗന്ധവും രുചിയും ചേര്‍ക്കാനാണ് തക്കോലം ഉപയോഗിക്കുന്നത്. എന്നാലിതിന് ഗന്ധവും രുചിയും മാത്രമല്ല, ചില ഗുണങ്ങളും നമുക്ക് പകര്‍ന്ന് നല്‍കാനാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇതെക്കുറിച്ച് അധികപേര്‍ക്കും അറിയില്ലയെന്നത് മറ്റൊരു സത്യം. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര വിവിധ ചേരുവകളുടെ ആരോഗ്യഗുണങ്ങള്‍ വിശദീകരിക്കുന്നതിനിടെ തക്കോലത്തെ കുറിച്ചും ചിലത് പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളാണ് ഇനി വിശദീകരിക്കുന്നത്. തക്കോലത്തിന് ശരീരത്തില്‍ നിന്ന് ‘ഫ്രീ റാഡിക്കലു’കളെ പുറന്തള്ളാനുള്ള കഴിവുണ്ടത്രേ. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണം നല്‍കും. തക്കോലം ശരീരത്തിന്…

    Read More »
  • ക്രിയേറ്റീവ് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

    ക്രിയേറ്റീവ് ആർട്സ് ആന്റ്  കൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും  ടൈം ആൻറ് ഫൈവിന്റേയും  സംയുക്താഭിമുഖ്യത്തിലുള്ള   സിനിമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം :ജോജി. മികച്ച സംവിധായകൻ :മാർട്ടിൻ പ്രക്കാട്ട്(ചിത്രം :നായാട്ട് ). മികച്ച നടൻ :ജോജു ജോർജ് (നായാട്ട്, മധുരം ). മികച്ച നടി :നിമിഷ സജയൻ (നായാട്ട്, മാലിക് ).ദശക താരം :സുരാജ് വെഞ്ഞാറമൂട്. സ്റ്റാർ ഓഫ് ദ  ഇയർ: ബേസിൽ ജോസഫ് (മിന്നൽ മുരളി, ജാൻ.എ.മൻ ). മികച്ച ക്യാരക്ടർ നടൻ : ഗുരു സോമസുന്ദരം( മിന്നൽ മുരളി ). മികച്ച ക്യാരക്ടർ  നടി :ഗ്രേസ് ആന്റണി (കനകം കാമിനി കലഹം ). മികച്ച സപ്പോർട്ടിംഗ് നടൻ :ജാഫർ ഇടുക്കി( നായാട്ട്, ചുഴൽ  ). മികച്ച സപ്പോർട്ടിംഗ് നടി : ഉണ്ണിമായ പ്രസാദ്(ജോജി). മികച്ച തിരക്കഥ :ശ്യാം പുഷ്കരൻ (ജോജി ). മികച്ച സംഗീത സംവിധായകൻ :ഷാൻ റഹ്മാൻ ( “ഉയിരേ…”.ചിത്രം: മിന്നൽ മുരളി). മികച്ച പശ്ചാത്തല സംഗീതം :ജേക്സ്…

    Read More »
  • ജനഹിത പരിശോധന നിയമ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയെന്ന് ഓര്‍ത്തഡോക്സ് സഭ

    കോട്ടയം: സുപ്രീം കോടതി വിധിയും നിയമ സംവിധാനങ്ങളും തച്ചുടച്ച് ഒരു വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ത്തഡോക്സ് സഭ. നാളുകള്‍ നീണ്ട നിയമപോരട്ടത്തിന് ഒടുവില്‍ പരമോന്നത നീതിപീഠത്തില്‍ നിന്നും ലഭിച്ച ഉത്തരവുകള്‍ രണ്ട് കൂട്ടര്‍ക്കും ഒരുപോലെ ബാധകമാണ്. അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നതിന് നിര്‍ദ്ദേശം നല്‍ക്കേണ്ടതിന് പകരം മറു വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ മാധ്യമവിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് പറഞ്ഞു. പൊതുജനാഭിപ്രായം തേടുന്നതിലൂടെ സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനോട് സഭ യോജിക്കുന്നുമില്ല, സഹകരിക്കുന്നുമില്ല. എന്നാല്‍ പൊതുജനങ്ങള്‍ എന്ന നിലയില്‍ സഭാംഗങ്ങള്‍ക്കോ അല്ലാത്തവര്‍ക്കോ സ്വന്തമായ നിലയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ സഭ വിലക്കുന്നതുമില്ല. സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളോടുളള സഭയുടെ ശക്തമായ വിയോജിപ്പ് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുളളതാണ്. കേരളത്തിലെ സാംസ്‌ക്കാരിക, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കമ്പോള്‍ മലങ്കര സഭയുടെ വ്യവഹാര ചരിത്രവും കോടതി വിധിയുടെ…

    Read More »
  • ഇനി യാത്ര ​ഗജരാജയിൽ ; മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

    തിരുവനന്തപുരം; പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെ ആരംഭിച്ച കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസിന് തുടക്കം കുറിച്ചു. തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടന്ന പ്രൗ‍ഡ​ഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യാണ് സർവ്വീസിന് തുടക്കം കുറിച്ചത്. കെഎസ്ആർടിസി നല്ലനാളെകളിലേക്ക് കുതിക്കുകയാണെന്നും, അതിന് എല്ലാവരും ആകാവുന്ന പിൻതുണ നൽകുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികളിലൂടെ കെഎസ്ആർടിസിയെ അഭിവൃത്തിയിലേക്ക് നയിക്കാനാണ് ശ്രമം അതിനുള്ള എല്ലാ പിൻതുണയും സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയം ഭരണ, ​ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ​ഗോവിന്ദൻ മാസ്റ്റർ ​ഗ്രാമവണ്ടി ​ഗൈഡ് ബുക്ക് പ്രകാശനം ചെയ്തു. കെഎസ്ആർടിസി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ​ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാ​ഗതം ലഭ്യമാക്കുന്നതിന് വേണ്ടി പ്രത്യേകം ആരംഭിക്കുന്ന സർവ്വീസാണ് ​ഗ്രാമവണ്ടി. ഒറ്റപ്പെട്ട ​ഗ്രാമീണ മേഖലയിലേക്ക് കെഎസ്ആർടിസി…

    Read More »
Back to top button
error: